“”””അത്….നീ സമയമ്പോലെ അവരോട് തന്നെ ചോദിച്ചു നോക്ക്….?”””””…. ബാലു ഒരുപായം പോലെ പറഞ്ഞു.
ഞാനതിന് വെറുതെയൊന്ന് തലയാട്ടുക മാത്രം ചെയ്തു.
“”””അപ്പു നീ പാർവതിയെ കണ്ടായിരുന്നോ അതിന് ശേഷം….?”””””…. ഉണ്ണി ചോദ്യഭാവത്തിൽ എന്നെ നോക്കി.
“””””ഇന്ന്…..””””””… ഞാൻ ഒറ്റവാക്കിൽ മറുപടി പറഞ്ഞു.
“”””എവിടെ വെച്ച്…””””_ബാലു
“””ജംഗ്ഷനിലെ ബസ്സ് സ്റ്റോപ്പിൽ വെച്ച്…!””””
“”””എന്നിട്ടവള് നിന്നെ കണ്ടോ….?.”””””_ഉണ്ണി
“”””””ഇല്ല….”””””
“””””അതെന്താ നീയവളോട് പോയി സംസാരിക്കാഞ്ഞത്… “””””…. ബാലു ഗൗരവത്തിൽ എന്നോട് ചോദിച്ചു.
“”””ഇവനവിടെ പോയി എന്ത് മിണ്ടാനാ… ആ പെണ്ണിനെ ഒള്ള തെറിയും പറഞ്ഞു വെറുപ്പിച്ചു വിട്ടിട്ട് എന്ത് മിണ്ടാനാ….””””… ഉണ്ണി കാര്യമായി പറഞ്ഞത് കേട്ടതും എന്റെ ചുണ്ടിൽ അറിയാതെ ഒരു പുഞ്ചിരി വിരിഞ്ഞു.
“”””അതും കള്ളുമ്പുറത്തു പറ്റിയതാ അല്ലേടാ….”””””… ബാലു ചോദിച്ചു.
“”””ടാ… കോപ്പേ നീ കാരണമാ ഞാനന്ന് കുടിച്ചത്….അന്ന് കുടിച്ചില്ലായിരുന്നുവെങ്കിൽ ഈ മൈരൊന്നും നടക്കില്ലായിരുന്നു…!””””…. ഞാൻ