മായയും ഞാനും ഒരുപോലെ ഞെട്ടി പിന്നോട്ട് മാറി. കുളികഴിഞ്ഞ് വന്ന സൗമ്യ കണ്ണിൽ തീയുമായി നോക്കി നിൽക്കുന്നു. ഞാൻ ചാടിയെണീറ്റു.
“സൗമ്യാ.. ഞാൻ.. ഞാനല്ല..”
“ഒന്നും പറയണ്ട. കാണണ്ടതൊക്കെ ഞാൻ കണ്ടു.”
“അല്ല, അല്ല”
“എന്തലെന്ന്? അല്ലേലും എൻ്റെ കാര്യത്തെക്കാൾ വേറെ പെണ്ണുങ്ങളുടെ കാര്യം കേൾക്കാനാണല്ലോ ആഗ്രഹം. പക്ഷേ ഇവളോടിത് ചെയ്യാൻ എങ്ങനെ തോന്നി നിനക്ക്!”
“സൗമ്യാ..”
“ഒരക്ഷരം പറയണ്ട, ഞാൻ ഇനി ഇവിടെ നിക്കില്ല”
“അയ്യോ.. പോവല്ലേ..”
“ഇവളെ കയറിപ്പിടിക്കാൻ തോന്നിയല്ലോ നിങ്ങൾക്ക്”
എൻ്റെ തല കറങ്ങാൻ തുടങ്ങി. കഴിച്ച മദ്യമൊക്കെ ആവിയായെന്ന് തോന്നി. “മായാ, പറ.. മായാ..”
“അവളെന്ത് പറയാൻ? നീ വാ മോളേ, നമ്മൾക്ക് ഇന്ന് വല്ല റൂമിലും താമസിക്കാം. ഇതുപോലൊരു വൃത്തികെട്ടവനാണ് എൻ്റെ കെട്ടിയോനെന്ന് ഞാൻ അറിഞ്ഞില്ല. നിന്നേം നശിപ്പിക്കുന്നേൻ്റെ മുന്നേ നമ്മൾക്ക് പോകാം..”, സൗമ്യ മായയുടെ കൈ പിടിച്ച് ബെഡ് റൂമിലേയ്ക്ക് പോയി. ഞാൻ കിച്ചണിൽ ചെന്ന് ബാക്കിയുണ്ടായിരുന്ന വോഡ്ക കുപ്പി എടുത്ത് അതുപോലെ കുടിക്കാൻ തുടങ്ങി. ഫാൻ്റസികൾ ഷെയർ ചെയ്യുന്നതിനപ്പുറം, അവളോട് പറയുന്നതിനപ്പുറം ഞാൻ സൗമ്യയോട് ഒരു വിശ്വാസക്കേടും ഇതുവരെ കാട്ടിയിട്ടില്ല. ഡീവിയൻ്റ് ഫാൻ്റസികൾ ഒക്കെ.. അതൊന്നും ഞാൻ വേണമെന്ന് കരുതി ഓർക്കുന്നതല്ലല്ലോ. അവളോടുള്ള അടുപ്പം കൊണ്ട് മാത്രം ഷെയർ ചെയ്യുന്നു എന്നല്ലാതെ. എൻ്റെ കണ്ണുകൾ നിറഞ്ഞു. ഞാൻ അടുക്കളയുടെ മൂലയിൽ തറയിലേയ്ക്ക് ഇരുന്നു പോയി.
ഓരോ നിമിഷങ്ങൾ കടന്ന് പോകുമ്പോളും സങ്കടവും ദേഷ്യവും മനസ്സിൽ നിറഞ്ഞ് വരികയായിരുന്നു. എന്ത് ചെയ്തിട്ടാണെന്ന് ഒരു എത്തും പിടിയും കിട്ടാതെ.
മുന്നിൽ ഒരു അനക്കം കേട്ടാണ് കണ്ണ് തുറന്ന് നോക്കിയത്. സൗമ്യ ഒരു ബാഗുമായി മുന്നിൽ നിൽക്കുന്നു.
“ചെറിയ പെങ്കൊച്ചിനെ കണ്ടപ്പളേയ്ക്കും കണ്ട്രോള് പോയിട്ട് ഇപ്പോ ഇരിക്കുന്ന നോക്ക്”
“സൗമ്യാ, ഞാൻ അല്ല.. ഇങ്ങനെ അല്ല..”
“എന്തിങ്ങനെ അല്ലന്ന് ?”
“ഞാൻ..”
“നിങ്ങള് പിടിക്കുന്നത് ഇങ്ങനെ അല്ലെന്നോ?”
“അല്ല”
“പിന്നെയെങ്ങനെയാ?”
“അതല്ല”
“ഏതല്ലെന്ന്? നിങ്ങള് പിടിക്കുന്നത് എങ്ങനെ ആണെന്ന്..”
ഞാൻ പിന്നെയും തലകുനിച്ച് താഴേയ്ക്ക് നോക്കി ഇരുന്നു. സൗമ്യ എൻ്റെ മുന്നിൽ ഇരുന്നു. പെട്ടന്ന് അവൾ എൻ്റെ താടി പിടിച്ച് മുകളിലേയ്ക്ക് പൊക്കി. എൻ്റെ രണ്ട് കണ്ണിലും മാറി മാറി നോക്കിക്കൊണ്ട് ചോദിച്ചു