സീതയുടെ പരിണാമം 9 [Anup]

Posted by

എവിടെനിന്നോ ഏതോ ഒരു തമിഴ് ഭക്തിഗാനത്തിന്റെ അവ്യക്തമായ അലകള്‍. ഏതെങ്കിലും അമ്പലത്തില്‍നിന്നാവും…

അത് നിലച്ചപ്പോള്‍ വിനോദ് ഫോണില്‍  ഒരു പാട്ടുവെച്ചു.. പതിവുപോലെ ജഗജീത് സിംഗിന്റെ ഗസല്‍…

സൂര്യന്‍ അസ്തമിച്ചിരുന്നു… സീതയുടെ ഗ്ലാസും കാലിയായപ്പോള്‍ വിനോദ് ഓരോന്ന് കൂടി ഒഴിച്ചു…  റോസ്റ്റ് ചെയ്ത കശുവണ്ടിയുടെ ടിന്നില്‍ നിന്നും ഒരെണ്ണം എടുത്തശേഷം അത് സീതയുടെ നേര്‍ക്ക്‌ നീട്ടി.. സീത അപ്പോഴും മാനത്ത് നോക്കി നിശബ്ദയായി ഇരിക്കുകയായിരുന്നു…

“ദാ…..” വിനോദ് അവളേ ധ്യാനതില്‍നിന്നും ഉണര്‍ത്തി…

“ഉം….” അവള്‍ ചിരിച്ചുകൊണ്ട് അതില്‍നിന്നും ഒരെണ്ണം എടുത്തു.. പിന്നെ ഗ്ലാസില്‍നിന്നും ഒരു സിപ്പെടുത്ത് അത് മേശമേല്‍ വെച്ചു….

അവള്‍ സംസാരം തുടങ്ങാനായി വിനോദ് കാത്തിരിക്കുകയായിരുന്നു.. വേണമെങ്കില്‍ ചോദിക്കാം എന്താണ് പറയാനുണ്ടെന്ന് പറഞ്ഞതെന്ന്… പക്ഷെ വേണ്ട.. അവള്‍ തന്നേ പറയട്ടെ…

ഗ്ലാസുകള്‍ വീണ്ടും ഒഴിഞ്ഞപ്പോള്‍ വിനോദ് നിറക്കാന്‍ തുടങ്ങി…

“നില്‍ക്കട്ടെ ഏട്ടാ… ഇനി കുറച്ചു കഴിഞ്ഞു മതി…” സീത തടുത്തു…

“ശരി…” വിനോദ് സമ്മതിച്ചു…

“ഉം… അതേയ്….. ” സീത പറഞ്ഞു തുടങ്ങിയിട്ട് പെട്ടെന്ന് നിര്‍ത്തി..

“എന്താടീ?…” വിനോദ് ചെറു ചിരിയോടെ ചോദിച്ചു…

“കുറച്ചു കാര്യങ്ങള്‍ സംസാരിച്ചു ക്ലിയര്‍ ആക്കാനുണ്ട് … അത് കള്ളുമ്പുറത്തായാല്‍ പറ്റില്ല….” സീത ലേശം ചമ്മലോടെ എങ്കിലും ഉറച്ച സ്വരത്തില്‍ പറഞ്ഞു…

“ഓ…. ആവാല്ലോ?… എന്താണ് സംഭവം??” വിനോദ് അവള്‍ക്കു നേരെ തിരിഞ്ഞു ചമ്രം പടിഞ്ഞിരുന്നു….

“ഹും….. ” സീത ആകാശം നോക്കി ഒന്ന് ശ്വാസം വലിച്ചു വിട്ടു… പിന്നെ പതിഞ്ഞ സ്വരത്തില്‍ പറയാന്‍ തുടങ്ങി…

“അതേയ്…. വേറൊന്നുമല്ല ഏട്ടാ… ഇതിനി മുമ്പോട്ട്‌ കൊണ്ടുപോണോ വേണ്ടയോ എന്ന കാര്യം തന്നേ….. അതൊന്നു ഡിസ്കസ് ചെയ്തു തീരുമാനിക്കാനാ ഞാന്‍ ഇന്നിവിടെ നില്‍ക്കണം എന്ന് പറഞ്ഞത്….”

“ഓ… എന്‍റെ ഇഷ്ടം ഞാന്‍ നേരത്തേ പറഞ്ഞതല്ലേ?… ” വിനോദ് ചോദിച്ചു…

“ശ്ശോ…. അങ്ങനെ പെട്ടെന്നങ്ങ് പറഞ്ഞാ ശരിയാവില്ല…..” സീതയുടെ സ്വരത്തില്‍ ലേശം ദേഷ്യം കലര്‍ന്നു..

“ഉം… നീ പറ….” വിനോദ് ബെഞ്ചില്‍ ചാരി റിലാക്സ് ചെയ്തിരുന്നു…

ചെറിയൊരു നിശബ്ദതക്ക് ശേഷമാണ് സീത തുടര്‍ന്നത്…

“ഏട്ടന്‍റെ ഡ്രീം ഇന്നലത്തേത് കൊണ്ട് നടന്നില്ലേ?… ഇനി ഇത് കണ്ടിന്യൂ ചെയ്യണോ?… ” സീത വിനോദിനെ നോക്കി…

“പറയാം… അതിനു മുന്പ് ഒരു കാര്യം ചോദിക്കട്ടെ?…..”

Leave a Reply

Your email address will not be published. Required fields are marked *