ദിവ്യാനുരാഗം 6 [Vadakkan Veettil Kochukunj]

Posted by
അമ്മ എന്നെ കളിയാക്കി ചിരിച്ചുകൊണ്ട് അതും പറഞ്ഞു റൂമിൻ്റെ പുറത്തേക്ക് നടന്നു…അതോടെ ഞാൻ പെട്ടെന്ന് പലുതേപ്പും ബാക്കി ചടങ്ങുകളൊക്കെ കഴിഞ്ഞ് കുളിച്ചൊരുങ്ങി പെട്ടെന്ന് തന്നെ താഴേക്കിറങ്ങി…
” അമ്മേ കഴിക്കാൻ എന്താന്ന് വെച്ചാ പെട്ടെന്ന് താ… “
ഞാൻ ഡൈനിങ് ടേബിളിൽ ഇരുന്നു കൊണ്ട് അടുക്കളയിലേക്ക് നോക്കി തിടുക്കത്തിൽ വിളിച്ചു പറഞ്ഞു
” ദേ ചെക്കാ… രാവിലെ തൊട്ട് കാണുന്നുണ്ട് ഇൻ്റെ ഈ തിടുക്കം…എന്തോ ഒപ്പിക്കാൻ ആണെന്ന് അറിയാം…എന്ന് കരുതി നിന്ന് പെടച്ചാൽ ഉണ്ടല്ലോ… “
എൻ്റെ തിടുക്കം കണ്ട് അടുക്കളയിൽ നിന്ന് അമ്മ വിളിച്ചു പറഞ്ഞു… അതിന് ശേഷം കഴിക്കാനുള്ള ബ്രേക്ഫാസ്റ്റ് ഒരു കപ്പ് ചൂടുചായയുമായി ഡൈനിങ് ടേബിളിൻ്റെ അടുത്തുവന്നു…
” എന്ത് ലേഗാണ് ഡോക്ടറേ… “
കൊണ്ടുവച്ച ബ്രേക്ക് ഫാസ്റ്റ് കഴിച്ചു കൊണ്ടിരിക്കുമ്പൊ ഞാൻ അമ്മയെ നോക്കി പറഞ്ഞു
” ആണോ…നന്നായിപ്പോയി എന്നെക്കൊണ്ട് ഇങ്ങനൊക്കേ പറ്റൂ…അത് പോരെങ്കിൽ നീ വല്ലവളേയും വിളിച്ചോണ്ട് വാടാ… “
അമ്മ ഇച്ചിരി കടുപ്പത്തിൽ എന്നെ നോക്കി പറഞ്ഞു
” അയിന് തന്നെയാ ഈ വെപ്രാളം… “
പെട്ടെന്ന് അമ്മയുടെ സംസാരം കേട്ടപ്പോൾ അറിയാതെ വായീന്ന് വന്നതാണ്…
” എന്തോന്ന്…. “
പതുക്കെ പറഞ്ഞതുകൊണ്ട് പുള്ളിക്കാരിക്ക് വ്യക്തമായില്ലാന്ന് തോന്നുന്നു അതുകൊണ്ടായിരിക്കും അങ്ങനെ ചോദിച്ചത്… ദൈവം കാത്തു അല്ലേ പിന്നെ ഇവിടെ ഇരുത്തി മൊത്തം വിസ്തരിച്ചിട്ടെ കോളേജിലേക്ക് വിടൂ…
” ഒന്നൂല്ല്യേ…. മകനോട് വല്ല പെമ്പിള്ളേരേയും ഇറക്കി കൊണ്ടുവരാൻ പറയുന്ന ഡോക്ടറുടെ മനസ്സിനെ കൊണ്ട് പറഞ്ഞതാ… “
ഞാൻ വിഷയം മാറ്റാൻ എന്നോണം അമ്മയെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു
” അയ്യടാ… നിന്നെ കൊണ്ട് അതൊന്നും പറ്റത്തില്ലാന്ന് അറിയുന്നത് കൊണ്ടാടാ ഞാനത് പറഞ്ഞത്… “
അമ്മ എന്നെ കളിയാക്കി ചിരിച്ചു കൊണ്ടു പറഞ്ഞു
” അതെന്താ ഡോക്ടറെ അങ്ങനെ ഒരു വർത്താനം… “
കഴിച്ചതു മതിയാക്കി എഴുന്നേൽക്കാൻ നോക്കുമ്പോൾ ഞാൻ തല ചെരിച്ചു കൊണ്ടമ്മയെ നോക്കി ചോദിച്ചു
” ഒന്നൂല്ല്യേ… പിന്നെ എങ്ങോട്ടാ ആ ബാക്കി വച്ച ചപ്പാത്തി കൂടെ എടുത്ത് കഴിച്ചോണം… എന്നിട്ട് എഴുന്നേറ്റാൽ മതി… ഇല്ലേൽ ഈ ചപ്പാത്തി കോലെടുത്ത് നിൻ്റെ കിറിക്കിട്ട് ഞാൻ കുത്തും… “
കയ്യിലിരിക്കുന്ന ചപ്പാത്തി കോലോണ്ട് എന്നെ അടിക്കും പോലെയാക്കി അമ്മ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *