തൊട്ടിലില്‍ കിടത്തി. കുറച്ച് കഴിഞ്ഞു അവളും അങ്ങോട്ട് കയറിചെന്നു.
“”നീ എന്നെ തൊടരുത് മാറിനിക്ക്”” അവന്‍ ദേഷ്യപ്പെട്ടു
“”ഞാന്‍ എന്ത് ചെയ്തു? ഞാൻ തോടും, വെറുതെ ഇരുന്നവളെ മോഹിപ്പിച്ചിട്ട്.””
“”ആര് പറഞ്ഞു നിന്നോട് വെറുതെ ഇരിക്കാൻ, അന്നേ രെക്ഷപെടാൻ പാടില്ലായിരുന്നോ ഈ ഭ്രാന്തന്റെ അടുത്തുനിന്ന്? “”
അവന്‍ അല്പം പരിഭവത്തോടെ ആണ് അത് പറഞ്ഞത്.
“”ഒഹ് വീണ്ടും തുടങ്ങിയോ.. അന്ന് ഞാൻ പറഞ്ഞ ഓർമ്മയുണ്ടോ? എനിക്ക് ഒരു പുരുഷനെ ഉണ്ടാവുള്ളു അത് നിയാ ഈ ശരീരത്തിന്റെ ചൂട് പറ്റിയെ ഞാൻ ഉറങ്ങുള്ളൂ. മറ്റൊരാളുടെ കൂടെ എനിക്കോ നിനക്കോ പോകേണ്ടി വന്നാൽ ഈ ആര്യ പിന്നെ ഉണ്ടാവില്ലന്ന രിയില്ലേ നിനക്ക്.”” അവള്‍ അവന്റെ ചെവിക്കരികില്‍ വന്നിട്ട് അവനോടു പതിഞ്ഞ സ്വൊരത്തില്‍ അവനില്‍ നിന്നു എന്തോ ആഗ്രഹിക്കുന്ന പോലെ മറുപടി നല്‍കി.
“”എന്തിനാ പെണ്ണെ നീ ഞങ്ങളെ ഇത്രയും സ്നേഹിക്കുന്നത്? നിന്റെ ഹരി ഇനി വരുമോ? ഇല്ലാ. അവനും വിഷ്‌ണുമൊക്കെ എന്നേ ഇല്ലാണ്ടായി.പിന്നെ ബാക്കിയായത് ഈ ഭ്രാന്തൻ ഭദ്രനാ. എന്റെ ചെവിക്കുള്ളിൽ എനിക്കായി മുഴങ്ങുന്ന ചങ്ങല ഞാൻ ഇപ്പൊ കേൾക്കുന്നുണ്ട്. “”
“”ഭദ്രേട്ടാ…..എന്തിനാ ഇങ്ങനെ ഒക്കെ പറയുന്നേ. ഞാൻ എന്റെ ഈ ഭദ്രേട്ടനെ ആർക്കും വിട്ടുകൊടുക്കില്ല. ആര്‍ക്കും””
“”ഇനി എന്നേലും അവന്‍, ഹരി വന്നാൽ നീ അവനെ ചേർത്തു പിടിച്ചോണംവിട്ടുകളയരുത്. ഞാൻ ഞാൻ ഹാരിയല്ല വിഷ്ണുവുമല്ല ഞാൻ അവരുടെ അവരുടെ ഒക്കെ വേദന അല്ല ഭ്രാന്ത് അത് മാത്രം…, എനിക്കിനിയും പറ്റുമെന്ന് തോന്നുന്നില്ല. നീയും ഈ വീരനും എന്നെ ഇത്രനാൾ ഇടയാതെ പിടിച്ചു വെച്ചു . ഇനി എനിക്ക് എത്ര നാൾ ഈ സുഖമുള്ള ബന്ധനത്തിൽ കഴിയാൻ പറ്റുമെന്നറിയില്ല. നീ പറഞ്ഞത് ശെരിയാ അവൾ അവൾ ഇന്നെനെ വിളിച്ചിരുന്നു, ഞാൻ ഉപേക്ഷിച്ച എന്റെ പ്രതികാരം വീണ്ടും എന്റെ മുന്നിൽ നിഴലിക്കുന്നു. കൊല്ലണം കൊല്ലണം അവളേയും എനിക്ക്, ഹ്മ്മ് ഹ്മ്മ് എന്റെ അച്ഛനെ കൊന്നതിന്റെ പ്രതികാരം ച്ചെ……””
ഭദ്രന്റെ ശബ്ദം ഒരു ഭ്രാന്തിന്റെ അലര്‍ച്ച പോലെ മുഴങ്ങികേട്ടു.
“”ഭദ്രേട്ടാ……””
“”ഭദ്രേട്ടാ.. ഏട്ടാ… ഇവിടെ നോക്ക് എന്റെ മുഖത്തു നോക്ക് നമ്മുടെ ഈ വീരന്റെ മുഖത്തു നോക്ക് . ഞങ്ങൾക്ക് വേണ്ടി ആ പ്രതികാരം മാറ്റിവെച്ചൂടെ? ഏട്ടാ ഇങ്ങുവാ ഇങ്ങുവാ ”അവൾ ഭദ്രനെ കെട്ടി പിടിച്ചു കരഞ്ഞു
“”ഭദ്രേട്ടൻ ഇപ്പൊ വേറെ ഒന്നും ഓർക്കണ്ട ഞങ്ങളെ ഓർത്താൽ മതി ഞങ്ങളെ മാത്രം.””
“”എനിക്ക് നീ ഒരു ഉമ്മ തരുമോ”” ഭദ്രന്‍ ദയനിയമായിചോദിച്ചു
അവൾ പതിയെ അവന്റെ മാറില്‍ നിന്നു തല ഉയര്‍ത്തി അവളുടെ ചുണ്ട് അവനിലേക്കടുപ്പിച്ചു.