“”പിണക്കം മാറിയോ? ഹ്മ്മ് “”
“”മച്””
“”പിന്നെ എന്തിനാ ചിരിച്ചേ? ഹ്മ്മ് !””
“” ഞാന്‍ ചിരിച്ചില്ല, എന്നെ ഇങ്ങനെ കെട്ടിപിടിച്ചിട്ട് ഇപ്പോ എത്ര നാളായി അറിയോ?””
“”ഇല്ല””
“” ഒരു മാസം””
“”ഓഹോ അപ്പൊ ദിവസം എണ്ണി വെച്ചേക്കുവാ ല്ലേ! “”
അവൻ ഒരു ചിരിയോടെ ചോദിച്ചു. അവളും ഒന്ന് നാണത്തോടെ ചിരിച്ചു.
“”ഇതൊന്നും പതിവില്ലാത്ത ആണല്ലോ എന്ത് പറ്റി…..””
അവള്‍ പതിഞ്ഞ സ്വൊരത്തില്‍ ചോദിച്ചു.
“”ഏത് പതിവില്ലന്ന് “”
“”രണ്ടും..നേരത്തത്തെ വലിയും ഈ കുടിയും . എന്താ എന്ത് പറ്റി. “”
“”എന്ത് പറ്റാൻ എനിക്ക് തോന്നി “”
“”പറയാൻ ബുദിമുട്ട് ഉള്ള ആണേൽ വേണ്ട. “” അവള്‍ ഒന്ന് ചിണുങ്ങി
“”ഹ്മം ബുദ്ധിമുട്ട് ഉണ്ട്, എനിക്കിപ്പോ നിന്നക്കൊരു ഉമ്മ തെരാൻ കാരണം വേണോ? ഹേ… “’
അവൻ ഒന്ന് ഉരുണ്ടുകളിച്ചു.
“”ഹ്മം, അവൾ അല്ലേ അരുണിമ, എന്നെ രാവിലെ വിളിച്ചിരുന്നു ഏട്ടന്റെ നമ്പർ ചോദിച്ചു അവള്‍ ആല്ലേ“” അവള്‍ എന്തോ കണ്ടുപിടിച്ചപോലെ ചോദിച്ചു.
തന്‍റെ രഹസ്യം അവള്‍ കണ്ടുപിടിച്ചപ്പോള്‍ ഒന്നും പറയാനാ പറ്റാതെഅവൻ അവളെ വിട്ടുമാറി പുറത്തെക്കിറങ്ങി.
“”ദേ ഇത് തിന്നിട്ടു പോ “”
“”അത് നിന്റെ തന്തക്ക് കൊടുക്ക്.””
“”ഇത് ഞാൻ നിങ്ങക്കായി ഉണ്ടാക്കിയതാ , കഴിച്ചിട്ട് പോ മനുഷ്യ. “”
അവൾ പിന്നെയും വിളിച്ചു പറഞ്ഞു. എന്നാൽ അവൻ അതൊന്നും കേട്ട മട്ടുകാണിച്ചില്ല. ഇന്നിനി വിളിച്ചാൽ വരില്ലെന്നറിയാമെങ്കിലും അവളൊന്നു വിളിച്ചു നോക്കിയതാ.ഭദ്രൻ നേരേ വീരന്റെ അടുത്ത് പോയി വീരനെ എടുത്തു. ഭദ്രന്റെ വീക്നെസ് അവന്‍ ആയിരുന്നു. വീരനെ ഭദ്രന്‍ സ്നേഹിക്കുന്ന പോലെ ആര്യക്ക് പോലും പറ്റിയിരുന്നില്ല. അവൻ വീരനേം മുകളിത്ത മുറിയിൽ ഒരു സോഫയിൽ ചെന്നിരുന്നു.അവന്‍ ആവനെ അവിടെ ഉണ്ടാരുന്ന ചൂരല്‍