“”ഇല്ല തരില്ല””
അവൾ ചിണുങ്ങിനോക്കി, അവളുടെ ആ വാക്ക് അവൻ കേൾക്കുമെന്ന് അച്ചൂന് ഉറപ്പുണ്ടായിരുന്നു, എന്നാൽ.
“”എടുക്കടി ഇവിടെ “”അവൻ അലറി.
ഭദ്രന്റെ മുഖത്തെ ആ വന്യത തെളിഞ്ഞു വന്നു. പക്ഷേ അച്ചു അതോട്ടും പ്രതീക്ഷിചിരുന്നില്ല , അവളുടെ മുഖം വിളറി വെളുത്തു. അവൾ ഒന്നും മിണ്ടാതെ ആ സിഗരറ്റ് തിരികെ ഭദ്രന്റെ കയ്യിൽ കൊടുത്തു. പിന്നെ തിരിഞ്ഞു നടന്നു, അവൾ താഴേക്ക് പോകുമ്പോൾ കണ്ണ് തുടക്കുന്നത് ഭദ്രന്റെയും ശ്രെദ്ധയിൽ പെട്ടിരുന്നു. അവൻ തന്റെ കയ്യിൽ അച്ചു വെച്ചിട്ട് പോയ സിഗരറ്റ് കൂടു ഒന്ന് നോക്കി. അപ്പോഴും ആ ദേഷ്യത്തിന് ഒരു കുറവും ഉണ്ടായിരുന്നില്ല. അവൻ അതിൽ നിന്ന് ഒന്ന് ചുണ്ടിൽ വെച്ചു ലാമ്പ് കത്തിച്ചു. പിന്നെ ഒരു നിമിഷം അങ്ങനെ തന്നെ നിന്നു. എന്തോ അവൻ ആ കത്തിക്കൊണ്ട് ഇരുന്ന ലാമ്പ് താഴ്ത്തി, അതില്‍ നിന്നും കയ്യെടുത്തു. ചുണ്ടിൽ വെച്ചിരുന്ന സിഗററ്റും ലാമ്പും അവൻ അവിടെ ഉപേക്ഷിച്ചിട്ട് താഴേക്ക് ഇറങ്ങി വന്നു.
എന്നാല്‍ അപ്പോള്‍ അടുക്കളയിൽ നിന്ന് കരയുവായിരുന്നു അവൾ. അവനെ കണ്ട ഉടനെ കണ്ണു തുടച്ചു. അവനു മുഖം കൊടുക്കാതെ തിരിഞ്ഞു മാറി നിന്നു. ഭദ്രനും എന്തോ ഒന്ന് സംസാരിക്കാൻ ശ്രെമിച്ചു. അവൾക്കു ഒരു പ്രതികരണവുമില്ല. അവൾ ഭദ്രനോട് പിണങ്ങിയോ?. പിന്നെ ഭദ്രൻ ഒന്നും മിണ്ടിയില്ല, തിരിച്ചു വന്നു ഡൈനിങ്ങ് റൂമിൽ ഇരുന്നു. അവൻ രണ്ടു കയ്യും തലക്ക് കൊടുത്തു എന്തോ ചിന്തിച്ചിരുന്നു. കുറച്ചു കഴിഞ്ഞു ഒരു പ്ലേറ്റ് മുന്നിൽ വന്നു, അതിൽ ചപ്പാത്തിയും കറിയും വിളമ്പി അവൾ തിരിച്ചു പോയി. ഭദ്രൻ അപ്പോഴും അതേ ഇരുപ്പ് തന്നെ. അവള്‍ വന്ന് പോയത് അറിഞ്ഞിട്ടുണ്ടാവില്ല.അവൾ വീണ്ടും ഒരു ഗ്ലാസ് വെള്ളം കൊണ്ട് വന്നു. ഡൈനിങ്ങ് ടേബിളിന്റെ മുകളിൽ അൽപ്പം ഉച്ചത്തിൽ തന്നെ അത് വെച്ചു. അവൻ ഒന്നു തല അനക്കി നോക്കി അപ്പോഴേക്കും അവൾ അടുക്കളയിൽ എത്തിയിരുന്നു. വലിയ താല്പര്യം ഇല്ലാതെ ഒരു ചെറിയ കഷ്ണം പിച്ചി വായിൽ വെച്ചു.
“”അച്ചൂ….””
അവന്‍ പരുഷമായി തന്നെ വിളിച്ചു. അവൾ വന്നു ആ വാതിക്കൽ തല കുനിച്ചു നിന്നു.
“’അച്ചൂ….. ആഹ് വന്നാരുന്നോ… ഇതെന്താ ഈ ഉണ്ടാക്കി വെചെക്കുന്നത്, മനുഷന് തിന്നാന്‍ അല്ലെ നീ…? “”
അവൻ ഒന്ന് നിർത്തി അവൾ ഒന്നും മിണ്ടണില്ല.
“”എന്താത്?….“”അവൻ വീണ്ടും ഗൌരവത്തോടെ ചോദിച്ചു എന്നാല്‍ അവള്‍ക്കു ഒരു പ്രതികരണവും ഇല്ല.
“”നീ ഇതൊന്നു നാക്കിൽ വെച്ചു നോക്കടി “”
അവൾ അതേ നിപ്പ് തന്നെ. ഇപ്പൊ അണപൊട്ടും എന്ന നിലയിൽ അവളുടെ