അമ്മ അവളെ തടഞ്ഞു. എന്നാല്‍ എന്തോ ഓർത്തപോലവൾ .
“” അമ്മെ നമുക്കിപ്പോ തന്നെ പോയേ പറ്റു, അവന്‍ അവിടെ തനിച്ചു നില്‍ക്കുന്ന ഓരോ നിമിഷവും അവന്‍റെയും അവളുടെയും ജീവന് ആപത്താ, അവന്‍ അവളെ പറ്റി എന്തെങ്കിലും അറിഞ്ഞാല്‍.””
“”ചതിച്ചോ മോളെ ഞാന്‍ നിന്‍റെ ഓര്‍മ പുസ്തകം അവനു കൊടുത്തിരുന്നു അതിൽ വല്ലതും.””
“”ഇല്ലമ്മേ അമ്മ പേടിക്കണ്ട, അതുവയിച്ചാലും അമ്മയുടെ മോന് ഒരാപത്തും വരില്ല, അതില്‍ എന്നെ വെറുക്കാന്‍ വേണ്ടി ഉള്ളതെ ഉള്ളു. അവന്റെ ആര്യേച്ചി ഒരേസമയം രണ്ടു പേരെ മനസ്സില്‍ കൊണ്ട്നടന്ന മോശപ്പെട്ടവള്‍ ആകുമായിരിക്കും. അല്ലേലും ഹരിക്കെന്നെ ഇനി സ്നേഹിക്കാന്‍ കഴില്ലല്ലോ അത്രയ്ക്ക് ദ്രോഹമല്ലെ ഞാന്‍ അവനോടു ചെയ്തത്.””
ആര്യ അത് പറഞ്ഞിട്ടൊന്നു നെടുവീർപ്പിട്ടു.
“”അല്ല മോളെ അവന്റെ മനസ് ഈ അമ്മക്കറിയാം , ഹരിക്ക് നിന്നെ പ്രാണനാ , എന്റെ മോൾ അവനെ അന്ന് കണ്ടില്ല. ഇനിയെങ്കിലും അവനെ ഒന്നു മനസിലാക്കിയാൽ മതി, അമ്മക്കുറപ്പുണ്ട് അവന്‍ നിന്നെ കൈവിടില്ലെന്ന്.“”
അതിനവള്‍ ഒന്നും മിണ്ടാതെ നിന്നതെയുള്ളൂ. അല്പം കഴിഞ്ഞു .
“”അമ്മേ ഞാൻ….. ഞാന്‍ ഒരു വണ്ടി വിളിച്ചു വരാം, എനിക്കത്ര ദൂരം ഈ അവസ്ഥയിൽ ഡ്രൈവ് ചെയ്യാൻ പറ്റില്ല . അമ്മ വീരനെ ഒന്നൊരുക്കുമോ? നമ്മുടെ എല്ലാം കുറച്ചു തുണികള്‍ കൂടെ എടുത്തോ. ചിലപ്പോ അവിടെ നില്‍ക്കേണ്ടി വന്നേക്കാം. പെട്ടെന്ന് ഹരിയേ തിരിച്ചു കൂട്ടി കൊണ്ട് വരാന്‍ പറ്റിയില്ലെങ്കിലോ. “”. അത് പറഞ്ഞു ആര്യ ടാക്സി വിളിക്കാൻ പോയി.
ടാക്സി ആയി തിരിച്ചു വന്നപ്പോഴേക്കും അമ്മ വീടും പൂട്ടി വീരനെയും സാധനങ്ങളും എടുത്തു യാത്രക്ക് തയാറായി നിൽപ്പുണ്ടായിരുന്നു. അവര്‍ എല്ലാരും ആ ടാക്സി കാറിന്റെ പുറകിലെ സീറ്റില്‍ കയറി.എങ്കിലും അവര്‍ തമ്മില്‍ ഒന്നും മിണ്ടിയില്ല. ആ യാത്രക്കിടയിൽ ഭദ്രനുമായി ഉള്ള അവസാന ദിവസം അവൾ ഓര്‍ത്തു,
ആര്യയുടെ ഓര്‍മ്മയിലൂടെ
അന്നേ ദിവസം രാത്രി വന്നപ്പോൾ മുതൽ ഭദ്രന് നല്ല ടെന്‍ഷന്‍ ഉണ്ടായിരുന്നു . വന്നപാടെ നേരെ ടെറസില്‍ കയറി പോകുന്നത് അവൾ കണ്ടു . വീരന്‍ ഉണ്ടായതില്‍ പിന്നെ ഭദ്രന്റെ ഈ ടെറസില്‍ പോക്ക് തീരെ ഇല്ലായിരുന്നു. വീണ്ടും സിഗരറ്റ് വലി തുടങ്ങിയോ?,ആര്യ ഒന്ന് ശങ്കിച്ചു. വലിക്കാന്‍ തുടങ്ങിയാല്‍ ഒറ്റ നിപ്പിനു ഒരു കൂടു സിസര്സ് വലിച്ചു കാറ്റിൽ പറത്തി കളയും അതായിരുന്നു ഭദ്രന്‍, പക്ഷെ ആര്യയുടെ മുന്നില്‍ നിന്നു വലിക്കില്ല അത് അവളെ പേടി ആയിട്ടോന്നുമല്ല, അതിനൊരു കാരണമുണ്ട് . അതൊക്കെ വഴിയേ പറയാം.
ആര്യയും അവനു പിറകെ ചെന്നു, ചെന്ന പാടേ അവൻ എടുത്തു കയ്യിൽ പിടിച്ച സിഗരറ്റ് പാക്കറ്റ് അവൾ തന്റെ കയ്യിലാക്കി.
“”ഏട്ടാ ഞാൻ പറഞ്ഞിട്ടില്ലേ നമുക്കിത് വേണ്ടെന്ന് “” ആര്യ ശാസനയുടെ രൂപത്തില്‍ പറഞ്ഞു.
“”നീ അതിങ്ങെടുക്ക്, എനിക്കിന്നത് വേണം “”
അവളുടെ മുന്നില്‍ താഴാതെ കടുപ്പിച്ചു തന്നെ അവൻ പറഞ്ഞു.