ഇരു മുഖന്‍ 3 [Antu Paappan]

Posted by

അഞ്ചാറ് പ്രവിശം ആയപ്പോലെ അവള്‍ അവനെ ശക്തമായി തന്നെ വിലക്കി.

“”ആര്യേച്ചി ന്ന് വിളിക്കണം എന്ന് പറഞ്ഞു ഞാൻ “”

“”അവൻ കുഞ്ഞല്ലേ…. പോട്ടെടാ അച്ചൂന്ന് വിളിച്ചോടാ അവൾ ഒന്നും പറയില്ല”” ലക്ഷിമിയമ്മ അവന്റെ അമ്മായി അവനെ സപ്പോര്‍ട്ട് ചെയ്തു.

“”അന്ന് ഞാൻ   വിഷ്ണുവേട്ടനെ ചേട്ടാന്ന് വിളിക്കാഞ്ഞതിന് എനിക്ക് അടി വാങ്ങി തന്നതല്ലേ ഇവൻ എന്നെയും ചേച്ചിന്നു വിളിച്ച മതി””

ശ്രീ ഒന്നും മിണ്ടാതെ അവിടെ നിന്നും എഴുന്നേറ്റു പോയി.

“”നിന്നോട് പറഞ്ഞിട്ടില്ലേ അവന്റെ മുന്നിൽ വെച്ചു വിഷ്ണുന്റെ കാര്യം പറയല്ലെന്നു., വല്ലച്ചതിയും അവൻ ഒന്ന് സംസാരിച്ചു തുടങ്ങിതാരുന്നു അപ്പോഴാ അവടെ ഒരു ചട്ടംപഠിപ്പിക്കൽ, അവന്‍ കുഞ്ഞല്ലേടി അവന്‍ ഇപ്പൊ അങ്ങനെ വിളിച്ചാല്‍ നിനക്കെന്താ? “”

“”അവൻ എന്നെ വിളിച്ചപ്പോ വിഷ്ണുവേട്ടൻ…. ഏട്ടൻ വിളിക്കണ പോലെയാ എനിക്ക് തോന്നിയത് “”

“”മോളെ അച്ചൂ…..””

“” പറ്റണില്ലമ്മേ, അവന്റെ നിപ്പും സംസാരവും  കാണുമ്പോ ചേട്ടൻ എന്റെ മുൻപിൽ നിക്കണപോലെയാ തോന്നുന്നേ.ആ വിളിയുടെ എനിക്ക് പറ്റണില്ലമ്മേ “” ലക്ഷ്മിയമ്മ അവളെ കെട്ടി പിടിച്ചു കരഞ്ഞു.

 

പെട്ടെന്ന് ടാക്സി ഒന്ന് കുലുങ്ങി

“”മോളെ എത്താറായി””

ജാനകിഅമ്മ അവളെ എഴുന്നേല്‍പ്പിച്ചു .

 “”എന്‍റെ കുഞ്ഞു ഇന്നലെ ഉറങ്ങിയില്ലെടി. അതാ ഞാനും വിളിക്കഞ്ഞത്. മോനെ ആ വലത്തോട്ട് കിടക്കുന്ന റോഡില്‍ പോ. അവിടുന്ന് നാലാമത്തെ വീട്“”

അമ്മ ഡ്രൈവറോട് വഴി  പറഞ്ഞു കൊടുത്തു

അതേ സമയം ശ്രീ  ഹരിയുടെ സ്വൊന്തം തറവാട്  വീട്ടില്‍.

അരുണിമയെ കണ്ടു പിടിക്കണം , അതിപ്പോ എങ്ങനാ അവളുടെ പേരും നാലഞ്ചു വര്‍ഷത്തിനു മുന്‍പുള്ള രൂപവും മാത്രം അറിയാം . അതും വെക്തമല്ല. രാവുണ്ണിയുടെ വീട്ടില്‍ കയറി ചെന്നല്ലോ? വേണ്ട ഹരി ഓരോന്ന് ഇങ്ങനെ ആലോചിച്ചിരുന്നു.

പെട്ടെന്ന് ആരോ അവിടെ വന്നു, രാവിലെ കുളകടവില്‍ കണ്ട കാര്‍ന്നോരാണ്.

“”കുഞ്ഞേ എന്താ ഇവടെ ഇങ്ങനെ ഇരിക്കുന്നത്. ഇന്നലെ രാത്രിലേ വന്നിരുന്നോ? ആളനക്കം കണ്ടിരുന്നു””

“”ഹ്മം””

“”ഹാ ഞാന്‍ കുറച്ച്‌ നാള്‍ ഇവെടൊക്കെ ഉണ്ടാകും “”

“”ഭക്ഷണം ഒക്കെ വീട്ടില്‍നിന്നു ഉണ്ടാക്കി തന്നു വിടണോ ?

“”വേണ്ട “”

“”ഹ്മം “”

“”ഇവിടെതന്നെ നിക്കുവാന്നേല്‍ താക്കോല് വാങ്ങഞ്ഞത് എന്താ? പുറകിലത്തെ നാലുമുറി ഞങ്ങള്‍ അന്നേ തൂത്തു വാരി ഇട്ടേക്കുവല്ലേ””.

“”അപ്പൊ നാളെ തൊട്ടു പണിക്കാരെ വിളിക്കട്ടെ.””

“”അല്ല അതിനു പൈസാ…””

“”അത് കഴിഞ്ഞ മാസം മേല്‍കൂര ആക്കാന്‍ ഉള്ളത് വരെ ഡോക്ടര്‍ അയച്ചു തന്നിരുന്നു. കുഞ്ഞു വിളിച്ചു പറഞ്ഞോണ്ട ചെയ്യാതെ വെച്ചെ കുന്നെ.””

“”ഞാന്‍ പറയാം അമ്മാവാ””

“”എന്നെ അങ്ങന ആട്ടെ കുഞ്ഞേ. രാത്രി ആകുന്നു കുഞ്ഞേ വിലക്കിടഞ്ഞതെന്താ””

“”അല്ലാ അമ്മാവാ നിങ്ങള് രാവിലെ പറഞ്ഞില്ലേ രാവുണ്ണിക്ക് ഒരു  മകള്‍ ഉണ്ടെന്നു. അതിപ്പോ എവിടാ ?””

“”എന്‍റെ കുഞ്ഞേ ഈ നാട്ടില്‍ ആര്‍ക്കും അറിയില്ല. അന്ന്…. ഹാ ധാ അവരെതിയല്ലോ. വിളിച്ചപ്പോ വരുന്നേന്നു പറഞ്ഞെങ്കിലും ഇത്ര താമസിക്കുമം എന്ന് ഞാന്‍ കരുതിയില്ല’’അയാള്‍ കയ്യിലുള്ള താക്കോലും നീട്ടി വണ്ടിക്കടുത്തെക്കു നടന്നു.

ശ്രീഹരി അപോഴാണ് ഗേറ്റ് കടന്നു വരുന്ന ടാക്സി ശ്രെധിച്ചത്.

 

തുടരും…

Leave a Reply

Your email address will not be published. Required fields are marked *