റെയില്‍വേ സ്റെഷനില്‍ ട്രെയിന്‍ ഇറങ്ങി. നാകമ്പടം ബസ്റ്റ്ന്റില്‍ നിന്നു ഒരു വണ്ടിയില്‍ കയറി കൂത്താട്ടുകുളത്തേക്കു മൂന്ന്ടിക്കറ്റെടുത്തു രണ്ടു ഫുള്ളും ഒരു ഹാഫും. ആ യാത്രയില്‍ ഒക്കെയും ശ്രീ ആര്യയുടെ കയ്ക്കുള്ളില്‍ തന്‍റെ സുരക്ഷിതത്വവും സംരക്ഷണവും കണ്ടു. സ്റ്റോപ്പ് ഇറങ്ങി ഒരു രണ്ടു കിലോമീറ്റര്‍ കഴിഞ്ഞു ഒരു ഹോസ്പിറ്റല്‍. ഹോസ്പിറ്റല്‍ ഒന്നും അല്ല ഏറെകുറെ യോഗയും മറ്റും ഒക്കെ പഠിപ്പിക്കുന്ന ആശ്രമം. പലെടുതുന്നുള്ള ആളുകള്‍ അവിടെ ഉണ്ട്. അവര്‍ ഉണ്ണി കൃഷ്ണന്‍ ടോക്റ്ററെ കണ്ടു. പരിശോധക്ക് ശേഷം അച്ഛനെ മാത്രം അകത്തിരുത്തി അവരോടു പുറത്തു ഇരിക്കാന പറഞ്ഞു. പുറത്തു വന്നപ്പോള്‍ ആര്യ പുറത്തു ഉള്ള പൂന്തോട്ടത്തിലേക്ക് പോയി. ആ ഹോസ്പിറ്റല്‍ ഒരു പഴയ ഇല്ലവും ചുറ്റുപാടും പുതുക്കി പണിതതായിരുന്നു. അതിനിടയില്‍ എങ്ങനോ അവള്‍ക്കു ശ്രീയുടെ മേലില്‍ ഉള്ള നോട്ടം വിട്ടുപോയി. ശ്രീ വഴി തെറ്റി അവിടെ ഒക്കെ അലഞ്ഞു നടന്നു. ആ ഇല്ലം അവനെ പലതു ഓര്‍മിപ്പിച്ചു ചെറിയ ചില ഓര്‍മ്മകള്‍ അവന്റെ മുന്നില്‍ വന്നു മഞ്ഞു. ശ്രീയെ തപ്പി ആര്യയും അവിടെല്ലാം നടക്കുന്നുണ്ടായിരുന്നു. കുറച്ച് കഴിഞ്ഞു ശ്രീ എവിടുന്നോ ഓടിവന്നു അവളെ കെട്ടിപിടിച്ചു.
“” അച്ചൂ അച്ചൂ…..“”അവന്‍ പൊട്ടി കരഞ്ഞു.
ആറു മാസങ്ങള്‍ക്കു ശേഷം ശ്രീ ഒരു വാക്ക് പറഞ്ഞു, അവന്‍ ആദ്യമായി കരഞ്ഞു. അത് കേട്ടപ്പോള്‍ ആര്യക്ക് എന്തെന്നില്ലാത്ത സന്തോഷം. അവള്‍ അവനെ ഉമ്മ കൊണ്ട് മൂടി. അവളുടെയും കണ്ണു നിറഞ്ഞോഴുകുന്നുണ്ടായിരുന്നു. കുറച്ച് നേരം അവര്‍ അവിടെ ചിലവഴിച്ചു. അപ്പൊഴേക്കും അച്ഛന്‍ അവരെ തിരക്കി പുറതെക്ക് വന്നു. എന്തോ അവന്‍ അവളോട് സംസാരിച്ചത് ഒന്നും അവള്‍ ആരോടും പറഞ്ഞില്ല.
ആ ഹോസ്പിറ്റലിന്റെ അടുതുന്നുള്ള കടയില്‍ നിന്നു രണ്ടാള്‍കും നല്ല മസാലദോശ വാങ്ങികൊടുത്തു. അവിടെങ്ങളില്‍ മാത്രം കണ്ടുവരുന്ന ഒരു പലഹാരവും അവര്‍ക്ക് വാങ്ങി കൊടുത്തു. അച്ചു കൂടുതലും ശ്രീയെ കഴിപ്പിച്ചു. അവര്‍ തിരിച്ചു നാട്ടിലേക്കു വണ്ടികയറി.
വീട്ടില്‍ വന്നപാടെ അവന്‍ അച്ചുവിന്‍റെ ചെസ്സ് ബോര്‍ഡ് എടുത്തുകൊണ്ടു വന്നു അവളുടെ കയ്യില്‍ കൊടുത്തു. അവന്റെ ഈ പെരുമാറ്റം അവനിന്‍ എന്തോ മാറ്റങ്ങള്‍ ഉണ്ടാവുന്നുണ്ട് എന്ന് ആര്യക്ക് തോന്നല്‍ ഉണ്ടാക്കി. അവളും കരുക്കള്‍ നിരത്തി കളിയ്ക്കാന്‍ ഇരുന്നു. ശ്രീയുമായി അവള്‍ ആദ്യമായിട്ടാണ് ചെസ്സ് കളിക്കുന്നത്. എങ്കിലും അവന്റെ നീകങ്ങളും ഓരോ കരുക്കളും പിടിക്കുന്നത് പോലും വിഷ്ണു വെട്ടാന്‍ ചെയ്യുന്ന പോലെ അവള്‍ക്കു തോന്നി. അന്നേ ദിവസം ഒറ്റ കളിയില്‍ പോലും ആര്യ ജയിചിരുന്നില്ല. ആര്യക്ക് പലപ്പോഴും വിഷ്ണു മുന്നില്‍ ഇരുന്നു കളിക്കണ പോലെ തോന്നി.
ഓരോ കളി കഴിയുമ്പോഴും “”അച്ചു തോറ്റൂ”” , “”അച്ചു വീണ്ടും തോറ്റൂ”” എന്നൊക്കെ പറഞ്ഞു തുടങ്ങി അവന്‍. അവന്‍ സംസാരിക്കുന്നത് ശ്രെദ്ധിച്ച അമ്മായും അവരോടൊപ്പം കൂടി. എന്നാല്‍ ഓരോ വെട്ടം അച്ചു എന്ന് പറയുമ്പോഴും ആര്യ അവനെ “ആര്യേച്ചി” എന്ന് വിളിക്കാന്‍ തിരുത്തിക്കൊണ്ടേ ഇരുന്നു.