“”ആനി ഡോക്ടർ ക്കെന്തറിയാം അവനെ വല്ല നല്ല സൈക്കാളജിസ്റ്റിന്റെ അടുത്തു കൊണ്ടൊണതല്ലേ നല്ലത്””
“”കോട്ടയത്ത് ഉണ്ണികൃഷ്ണൻന്ന് ഒരു സൈക്കോളജിസ്റ്റ് ഉണ്ട് അയാള് കൊള്ളാന്നു മനക്കലെ ചന്ദ്രൻ പറഞ്ഞു ഒന്ന് കൊണ്ടോയലോന്നാ ഞാൻ “”
“”വെച്ചു താമസിപ്പിക്കണ്ട ന്നാ എന്റെ അഭിപ്രായം.””
“”Hmm ടീ അവനു രാമന് ശ്രീയെയും ഇവളെയും കളഞ്ഞിട്ട് പോകാൻ എങ്ങനെ മനസ് വന്നടി. കാശു പോയെങ്കി പോട്ടേന്ന് വെക്കണമായിരുന്നു. എനിക്ക് ദേഷ്യം വന്നപ്പോ ഞാനും അന്ന് എന്തോ പറഞ്ഞു, പണ്ടേ ഞാന്‍ പറഞ്ഞ തല്ലാരുന്നോ രവുണ്ണി ശെരി അല്ലന്ന് “”
അച്ഛൻ ഒന്ന് നിർത്തി
“”അവൻ ചെയ്യില്ലടി അവൻ ചെയ്യില്ല, വേറെ എന്തോ അവിടെ നടന്നിട്ടുണ്ടന്ന് എന്റെ മനസു പറയുന്നു””
“”നിങ്ങൾ ഇങ്ങനെ വിഷമിക്കാതെ, നിങ്ങൾ കൂടി തകർന്ന പിന്നെ ഞങ്ങക്കാരാ…“”
“”Hmm, അച്ചു ഇപ്പൊ ശ്രീക്കു പാഠം വല്ലോം പറഞ്ഞു കൊടുക്കുന്നുണ്ടോ? “”
“”അവക്ക് ഇപ്പൊ അവനെ കാണുമ്പഴേ സങ്കടം ആണ്””
“”അവനെ കാണുമ്പോൾ വിഷ്ണുനെ ഓർക്കുന്നുണ്ടാകും അവരാരുന്നല്ലോ കൂട്ട് “”
“”എന്റെ മോള് വിഷ്ണുനെ ഒരുപാട് മോഹിച്ചിട്ടുണ്ടേന്നെ നിക്കറിയാം, നമ്മളും അത് അങ്ങനെ ആട്ടേന്നു കരുതിയതല്ലേ. എന്റെ കുഞ്ഞിന്റെ കർമം ദോഷം അല്ലാതെന്താ””
“”ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ല. ജാനകി എന്ത്യേടി, ഇവിടെ ഉണ്ടോ? അവൾ””
“”അപ്പുറത്തെ മുറിയിൽ ഉണ്ട്. കരച്ചിൽ ആണ് ആഹാരം പോലും നേരാവണ്ണം കഴിക്കുന്നില്ല.””
“”Hmm ആ പണിക്കരെ ഒന്ന് വെരുത്തിക്കണം എന്തൊക്കെയോ കുഴപ്പങ്ങൾ ഇനിയും നമ്മുക്ക് ചുറ്റും ഉണ്ട് “”
“”Hmm ഞാനും അത് പറയാൻ ഇരിക്ക ആയിരുന്നു “”
“”അച്ചൂ അച്ചൂ അവിടെ എന്തെടുക്കുവാ പഠിക്കാണോ നീ “” അച്ഛന്‍ നീതി വിളിച്ചു ചോദിച്ചു.
“”ആ അച്ചാ,””
“”ശ്രീ ഉണ്ടോ അവിടെ.””
“”ഉണ്ടച്ചാ””
“”അവനെ വിളിച്ചു ഇങ്ങ് വാ””
“”മോനേ ശ്രീഹരീ അമ്മാവന് നാളെ കോട്ടയം വരെ പോണം അമ്മാവന്റെ കൂടെ വരുന്നോ നിയ് .”” അവന്‍ ആര്യയുടെ മറവില്‍ പതുങ്ങി.
“”മോളെ നീയും കൂടെ പോന്നോ “”
“”ശേരിയച്ച “”
പിറ്റേന്ന് രവിരെ അമ്മുവും അവളുടെ അച്ഛനും ശ്രീഹരിയും കോട്ടയം