“”മോളെ ഇപ്പൊ ശ്രീ നിന്നെ എങ്ങനെ കാണുന്നു എന്നെനിക്കറിയില്ല, എന്റെ അറിവിൽ ശ്രീഹരി ഇഷ്ടപ്പെട്ട ഒരേഒരു പെണ്ണ് അത് നിയാ, നീ മാത്രം. അന്നൊന്നും എന്റെ മോൾ അവന്റെ മനസ് കണ്ടില്ല. അവന്റെ കണ്ണുനീരും മോൾ അറിഞ്ഞില്ല. “”
പിന്നെ രണ്ടുപേരും ഒന്നും മിണ്ടിയില്ല. അല്ല ശ്രീഹരിയേ ശെരിക്കും മനസിലാക്കിയതായി ആരാ ഉള്ളെ? അരുണിമ ഒരു പരുതി വരെ അവൻറെ മനസറിഞ്ഞു. എങ്കിലും അവനെ സ്വന്തമാക്കാൻ അവൾ കാണിച്ച അതിമോഹം ശ്രീ ഹരിയുടെ ഉള്ളില്‍ ചിരിച്ചു കളിച്ചു നടന്നിരുന്ന വിഷ്ണുവിനെ ഇല്ലാതാക്കി, പകയും കലിയും വേദനയും മാത്രം ബാക്കിയായ ഭദ്രനെ ഉപേക്ഷിച്ചു അവളും പോയി. ഭദ്രന്റെ തന്നെ വാക്കുകളിൽ പറഞ്ഞാൽ ഇപ്പോൾ വീരനും ആര്യയുമാണ് അവനെ സ്നേഹത്തിന്റെ ചങ്ങലയിൽ തളച്ചിട്ടെക്കുന്നത്.
അൽപ്പം കഴിഞ്ഞപ്പോൾ ഡ്രൈവർ പയ്യൻ തിരിച്ചു വന്നു.
“”അമ്മേ ഇവിടുന്നിനി ഒരു എഴുപത് എഴുപതഞ്ഞു കിലോമീറ്റർ അല്ലേ കാണുള്ളൂ? “”
“”ആ മോനേ ത്രേ ഉണ്ടാവു, അങ്ങെത്തുമ്പോൾ വഴി ഞാൻ പറഞ്ഞു തരാം “”
“”ആട്ടേ അമ്മേ, എന്നെ ചേച്ചി പോവാല്ലോ ല്ലേ? “”
“”ഹാ പൊക്കോ മോനേ “”
അതിനും അമ്മ ആയിരുന്നു മറുപടി പറഞ്ഞത് ഭദ്രന്റെ വിശപ്പടക്കിയ ആര്യ അപ്പോഴേക്കും തന്റെ കുട്ടികാലത്തേക്കു പോയിരുന്നു.
ആര്യയുടെ ഓര്‍മയിലെ കുട്ടികാലം
“”അവൻ എന്താ ഇപ്പോ ഇങ്ങനെ എല്ലാവരെയും പേടിച്ചു പേടിച്ചു. പണ്ട് അങ്ങനെ ഒന്നും ആയിരുന്നില്ലല്ലോ അവൻ . വിഷ്ണു ഏട്ടനും അവനും പിന്നെ… ഞാനും. എന്ത് രസമായിരുന്നു . അവര് പോയിട്ട് ഇപ്പൊ ആറു മാസം ആയില്ലേ അച്ഛാ. ഒരിക്കൽ പോലും അവൻ കരയുന്നതു ഞാൻ കണ്ടിട്ടില്ല. അവൻ ഒന്നു കരഞ്ഞിരുന്നെൽ എല്ലാം മാറുമായിരുന്നു അല്ലേ അച്ചാ.”” ആര്യ അച്ഛനോടായ്തിരക്കി.
“”ഹ്മ്മ് മോളെ നമ്മളവന് ചികിത്സ ഒക്കെ കൊടുക്കുന്നുണ്ടല്ലോ, ആനി ഡോക്ടർ പറഞ്ഞേക്കുന്നത് ഷോക്കിന്റെ ആണെന്നാ, അന്ന് അതൊക്ക അവൻ കണ്ടു പേടിച്ചിട്ടുണ്ട്., വാതുറന്നു എന്തേലും മിണ്ടിയാൽ അല്ലേ എന്താന്നറിയൂ. മോള് പോയി അവന്റെ കൂടി ഇരുന്നോ സൂക്ഷിച്ചോണം അവനെ കേട്ടോ.””
അവളെ പറഞ്ഞു ഹരീടെ അടുത്ത് വിട്ടിട്ടു ആര്യയുടെ അച്ഛൻ അമ്മയോട്
“”ജാനകിയും ഇതുവരെ ആയിട്ടില്ല ല്ലേ ലക്ഷ്മിയേ, അവളവിടെ പോകുവാ എന്നും പറഞ്ഞു നിക്കുവാ, അവളും നമ്മുടെ കയ്യിന്നു പോകോടി?, “”
“”ജാനകി ഇപ്പൊ അവിടെ പോയിട്ട് എങ്ങനെ ജീവിക്കണന്നാ പറയണേ?. അവൾ ഇവിടെ നിക്കട്ടെ, എനിക്ക് പേടി ശ്രീ യെ ഓർത്താ അവനു ഒരു മാറ്റം ഉണ്ടായിരുന്നേൽ!.. അച്ചൂനും അത് കണ്ട് സങ്കടാ. അവര് മൂന്നും ഒന്നിച്ചു കളിച്ചു നടന്നതല്ലേ “”
“”അവൻ പേടിച്ചിട്ടിട്ടാ പതിയെ മാറുന്ന ആനി ഡോക്ടർ പറഞ്ഞേ “”