വീണ്ടും ആ ടാക്സി കാറില്‍
മോളെ ടി പെട്ടന്ന് ആരോ അമ്മ അവളെ തട്ടി വിളിച്ചു.
“”മോളെ ടി, അവനു വിശക്കുന്നുന്ന് തോന്നുന്നു. “”
വീരനെ എടുത്തുകൊണ്ടു അമ്മ പറഞ്ഞു.
“”ഫീടിംഗ് ബോട്ടില്‍ എടുത്തില്ലേ?”” അവള്‍ തിരക്കി
“”ഞാൻ കൊടുത്തു നോക്കിടി തണുത്തൊണ്ടാവും അവൻ കുടിക്കണില്ല””
“”ഇനി ഇപ്പൊ എന്താ ചെയ്യാ“” അമ്മ ആവലാതി പെട്ടു.
“”ചേച്ചി ഞാൻ വണ്ടി നിർത്തണോ “” മുൻപിൽ നിന്ന് ഡ്രൈവർ ചോദിച്ചു
“”ഹ്മ്മ്, ഒന്ന് ഒഴിച്ചു നിർത്താമോ കുഞ്ഞേ”” അമ്മ പറഞ്ഞു.
അവൻ വണ്ടി ഹൈവേ ക്ക് സൈഡിൽ ആളില്ലാത്ത ഒരിടം നോക്കി ഒഴിച്ചുനിർത്തി. ടോർ തുറന്നു പുറത്തു ഇറങ്ങി.
“”ചേച്ചി ഞാൻ ഒരു ചായ കുടിച്ചിട്ട് വരാമേ. “”
ആ ഡ്രൈവർ പയ്യൻ കുറച്ചപ്പുറം ഉള്ള ചായകടയിൽ പോയി. അവള്‍ തന്‍റെ ഷളിനടിയില്‍ കൂടെ അവനെ മറത്തെക്ചേര്‍ത്ത് പിടിച്ചു.
“”അവൻ അവന്റെ അച്ഛനെ പോലെയാ…വാശിയാ… അവന്റെ രീതിക്ക് കിട്ടിയില്ലേ അവനു വേണ്ട. “”
അത് അമ്മയോട് പറഞ്ഞിട്ടു വീരന് അവൾ മുലകൊടുത്തു.
“”ശെരിയാ ഇത് നിന്റെ ഭദ്രന്റെയാ ശ്രീ ഹരിയുടെ ഒരുതുള്ളി പോലും മില്ല “”
അമ്മ വീരനെ ഒന്ന് തടവിക്കൊണ്ട് പറഞ്ഞു.
“”ശ്രീ എന്നെ തൊട്ടാൽ അല്ലേ അവന്റെ കുഞ്ഞിനെ എനിക്ക് നൽകാൻ ആകുള്ളൂ അമ്മേ. അമ്മയുടെ ശ്രീ പാവമാ. അവന്റെ മനസ്സിൽ അവന്റെ ചേട്ടന്റെ പെണ്ണാ ഞാൻ. അമ്മ ചോദിച്ചില്ലേ ഞാൻ എന്താ അവനെ എന്റെ മനസ്സിൽ ഭദ്രേട്ടനായി കാണുന്നെന്നു. ഒരേ ശരീരവും രണ്ടു മനസുമായി ജീവിക്കുന്ന ഒരാളില്‍ ഒന്നിനെ അനിയനയും മറ്റൊന്നിനെ പുരുഷനായും എങ്ങനെ കാണും? അമ്മ ചിന്തിച്ചിട്ടുണ്ടോ അത്? എനിക്കിഷ്ടമാ രണ്ടാളെയും എനിക്കിഷ്ടമാ എന്റെ ജീവനാ.. പക്ഷേ അവൻ എനിക്ക് അനിയനായി എന്നോട് പെരുമാറുമ്പോൾ അവനിൽ എങ്ങനെ ഞാൻ എന്റെ ഭർത്താവിനെ തിരയും?””
അവൾ അതുവരെയും അവളുടെ മനസ്സിൽ പുകഞ്ഞു കൊണ്ടിരുന്ന പരിഭവങ്ങളുടെ കെട്ടു അമ്മയുടെ മുന്നിലെ അഴിച്ചിട്ടു.