കൊണ്ട് പോകുന്നത് വരെ അവർ പരസ്പരം വാക്കേറ്റം നടത്തി കൊണ്ടിരുന്നു…
അനുവിന് ബോധം വന്നപ്പോൾ എന്നെ കാണണം എന്ന് വാശി പിടിച്ചു.. പക്ഷെ അവളുടെ അമ്മ സമ്മതിച്ചില്ല…എന്നെ കാണാൻ അലറി കരഞ്ഞു ബഹളം വെച്ച അനുവിനോട് നീ ഒരിക്കലും എന്റെ മകന്റെ ജീവിതത്തിലേക്കു വരരുത്…. ഇനിയും ഒരു ഭാഗ്യ പരീക്ഷണത്തിന് ഒരുക്കം അല്ല എന്നും അവളുടെ മുഖത്തു നോക്കി എന്റെ അമ്മ പറഞ്ഞു… എന്നറിഞ്ഞപ്പോൾ…. എന്റെ ഹൃദയം ചീന്തി എറിഞ്ഞ പോലെ ആണ് തോന്നിയത് അപ്പോൾ എന്റെ പെണ്ണിന്റെ അവസ്ഥ എന്തായിരിക്കും…… ഹോസ്പിറ്റലിന്റെ കോറിഡോറിലൂടെ ഒരു ഭ്രാന്തിയെ പോലെ അലറി കരഞ്ഞോടിയ അനു മാണിക്യന്റെ മുൻപിലേക്കാണ് എത്തിയത്… അവൻ അവളെയും അച്ഛനെയും കൂട്ടി വീട്ടിൽ കൊണ്ട് ചെന്നാക്കി…. ജീപ്പിൽ നിന്നും ഇറങ്ങി എല്ലാം തകർന്നവളെ പോലെ നടന്നു പോയ അനുവിനെ ഞാൻ എന്റെ മനസ്സിൽ കണ്ടു….
മണിക്യാ എന്റെ വാവ…. നിറഞ്ഞ കണ്ണുകൾക്കപ്പുറം മാണിക്യന്റെ രൂപം അവ്യക്തമാകുന്നത് പോലെ എനിക്ക് തോന്നി…തല പൊട്ടി പിളരുന്നു … നെഞ്ചിനുള്ളിലെ വിങ്ങൽ പുറത്തേക് തെറിച്ചു പൊട്ടുമെന്ന് തോന്നി…..ഇടം കൈ മടക്കി നെറ്റിയിലേക് വെച്ച് കണ്ണുകൾ ഇറുക്കി അടച്ചു….
പിന്നീട് മാണിക്യൻ പറഞ്ഞ കാര്യങ്ങൾ ഒക്കെയും ഒരു അശരീരി പോലെയാണ് ഞാൻ കേട്ടത്….
പിറ്റേ ദിവസം ഐ സി യു വിൽ നിന്നു മുറിയിലേക് ഷിഫ്റ്റ് ചെയ്തതും.,. എനിക്ക് ഡിസ്ചാർജ് വേണമെന്ന് ഞാൻ ആവശ്യപ്പെട്ടു….സഞ്ജുവും മുത്തും അടക്കം എല്ലാവരും മിനിമം ഒരാഴ്ചയെങ്കിലും കഴിഞ്ഞേ വിടാൻ പറ്റു എന്നു ശടിച്ചു….
ചാടിയെണീറ്റു….സൈഡിൽ ഉണ്ടായിരുന്ന ഗ്ലൂക്കോസ് സ്റ്റാൻഡ് ചവുട്ടി മറിചിട്ടാണ് ദേഷ്യം തീർത്തത്…. കയ്യിൽ കുത്തിയിരുന്ന ക്യാനുല വലിച്ചു പറിച്ചു ഡെസ്റ്റ് ബിന്നിലേക് ഇട്ടു….
“””മണിക്യാ കാറെടുക്.,..””
ഇനി ആര് പറഞ്ഞിട്ടും കാര്യമില്ല എന്നറിയാവുന്ന മാണിക്യൻ കാറിന്റെ കീയും എടുത്തു എന്റെ കൂടെ ഇറങ്ങാൻ തയ്യാറായി…
മുത്തു വന്നെന്നെ തടയാൻ ശ്രെമിച്ചു…
ദേവേട്ട… ദേവേട്ടനെ ഞാൻ വിടില്ല…മുത്തു വന്നെന്നെ ചുറ്റി പിടിച്ചു….””മുത്തേ മാറി നിക്ക്… “” അലറുക ആയിരുന്നു ഞാൻ…
അമ്മയും മുറിയിൽ തന്നേ ഉണ്ടായിരുന്നു…
എന്തിനാ എന്നെ തടയുന്നെ…. ഇനി ആരുടേയും ജാതക ദോഷം കൊണ്ട് ദേവൻ ചാകാൻ ഒന്നും പോകുന്നില്ല…. അവളെന്റെ ജീവിതത്തിൽ ഉണ്ടെങ്കിലല്ലേ….ദേവന് ആപത്തു സംഭവിക്കൂ…. അമ്മയെ നോക്കിയാണ് ഞാൻ പറഞ്ഞതും അമ്മയുടെ മുഖം കുനിയുന്നത് ഞാൻ കണ്ടു…. പുച്ഛവും സങ്കടവുമൊക്കെ കൊണ്ട് എന്റെ കവിളുകൾ വിറച്ചു…
അമ്മയും ഒരു പെണ്ണല്ലേ അമ്മേ… അമ്മയ്ക്കും പെൺ മക്കളില്ലേ…. ഈ മുത്തിന്റെ ജാതക ദോഷം കൊണ്ടാണോ… കല്യാണം കഴിഞ്ഞു രണ്ടു മാസം