“ഒക്കെ ഒക്കെ
ആവശ്യം വരുമ്പോൾ പറയാം ”
എന്ന് പറഞ്ഞു അവൾ ചിരിച്ചു.
“അതേ ഏട്ടാ.
നമ്മുടെ കോളേജ് ലൈഫ് ഒക്കെ അവസാനിക്കാൻ പോകുവല്ലേ.”
“ഉം.”
“ഇനി എന്താ ഭാവി പ്ലാൻ.”
“എന്റെ ദേവൂട്ടിയെ ഡോക്ടർ ആകണം.”
“ദേവൂട്ടിക് ഡോക്ടർ ആവണ്ട.
ഏട്ടന്റെ കൂടെ എപ്പോഴും നടക്കണം.”
“അത് നിന്റെ ആഗ്രഹം അല്ലേടി.”
“ഈ പെണ്ണിന് ഇപ്പൊ ആകെ ഉള്ള ആഗ്രഹം. ഏട്ടന്റെ ഭാര്യ യുടെ തസ്തിക ആണ്. അത് മതി.
സ്വപ്നങ്ങൾ പലതും കാണും. പക്ഷേ ചിലപ്പോൾ ആ സ്വപ്നത്തിനെ കൾ വലുത് കിട്ടിയാൽ. ആ സ്വപ്നങ്ങൾ എല്ലാം വേണ്ടാ എന്ന് വെക്കും. അതേ ഏട്ടാ എനിക്ക് ഇനി ഏട്ടന്റെ കൂടെ കളിച്ചു വഴക്ക് ഇട്ടും അമ്മയുടെ ഒപ്പം നടന്നും. ഒരു കുഞ്ഞിന് ജന്മം നൽകിയും ഏട്ടന്റെ ഒപ്പം അങ്ങനെ അങ്ങനെ ജീവിച്ചു പോയാൽ മതി.”
അവളുടെ ആ സംസാരം എനിക്ക് ഇഷ്ടപ്പെട്ടു. പക്ഷേ ഞാൻ വിടാൻ തയാർ അല്ലായിരുന്നു.
വേറെ ഒന്നും അല്ലാ അവളുടെ അച്ഛന്റെ ആഗ്രഹം ആയിരുന്നു ഇവളെ ഒരു ഡോക്ടർ ആകണം എന്ന്.
എന്തായാലും വഴി ഉണ്ടാകണം എന്ന് എനിക്ക് മനസിൽ ആയി അവൾ ഒരിക്കലും സമ്മതിക്കില്ല എന്ന് തോന്നുന്നു.
“പിന്നെ ഏട്ടാ.
ഏട്ടനെ ഞാൻ പൂട്ടി യെകുവാ എന്ന് ഇപ്പൊ ക്ലാസിലും കോളേജിലും പാട്ട് ആണ്.
പണ്ടത്തെ പോലെ ഏട്ടനെ ഒരു പരിപാടിക്കും പ്രശ്നം സോൾവ് ചെയുന്നതിനും ഒന്നും വിടാണില്ല എന്നാ പറയുന്നേ.
ഇനി ഏട്ടൻ എന്ത് വേണേൽ ചെയ്തോ. വലിയ പ്രശ്നത്തിൽ ഒന്നും പോയി തല