എന്റെ സ്വന്തം ദേവൂട്ടി 11 [Trollan]

Posted by

“ആഹ് പറയാടി എന്റെ കാവ്യാ മോളെ.”

“നിങ്ങളെ ഞാൻ വിളിച്ചു എവിടെ പോയേക്കുവായിരുന്നു രണ്ടാളും.”

ദേവൂട്ടീടെ കൈയിൽ നിന്ന് ഫോൺ വാങ്ങി കാറിലെ ബ്ലൂട്ടൂത് കാൾ ചെയ്യുന്ന രീതിയിൽ ആക്കി.

“ഞങ്ങൾ ഗുരുവായൂർ തൊഴുവൻ പോയേക്കുവായിരുന്നു.

അല്ലാടി എന്താണ് രാവിലെ ഒരു വിളി മനു ഏട്ടൻ ഫുഡ്‌ ഒന്നും തന്നില്ലേ.

അതൊ അമ്മായിഅമ്മ വല്ല പ്രശ്നം ഉണ്ടാക്കിയ?”

“അതൊന്നും അല്ലാടി ”

“പിന്നെ!”

“ചേട്ടൻ വീട്ടിൽ വന്നു.”

ഞാൻ വണ്ടി ഒന്ന് സൈഡ് ആക്കി നിർത്തി.

ദേവൂട്ടി തന്നെ ചോദിച്ചു.

“എന്നിട്ട്?”

“പേടിക്കണ്ട ഒച്ച ഉണ്ടാകാൻ ഒന്നും വന്നത് അല്ലാ പെങ്ങളുടെ വിശേഷം അറിയാൻ വന്നതാ.

എന്നേ കൊണ്ട് രാവിലെ മുറ്റത്തുകൂടി മനു ഏട്ടൻ നടത്തുകയായിരുന്നു അപ്പോഴാണ് ചേട്ടന്റെ കാർ വന്നത് ഗെയ്റ്റിന്റ പുറത്ത്. മനു ഏട്ടൻ പോയി ചേട്ടനെ വിളിച്ചു കൊണ്ട് വന്നു. ഏട്ടന് ഒരുപാട് സന്തോഷം ആയി ചേട്ടൻ വന്നതോടെ.”

ഞാനും ദേവൂട്ടി മുഖത്തോട് മുഖം നോക്കി ഇന്നലെ പറഞ്ഞത് ശെരിക്കും ഏറ്റു എന്ന് എനികും അവൾക്കും മനസിലായി.

“വീട്ടുകാരോ കാവ്യാ യേ?”

“ചേട്ടനും ഏട്ടനും കൂടി ആ പ്രശ്നം ഒറ്റയടിക് സോൾവ്‌ ചെയ്തു. ആ സ്ഥലം വിൽക്കുന്നു. വിറ്റ് കിട്ടുന്ന പൈസ എന്റെ യും ഏട്ടന്റെയും പേരിൽ തുല്യം ആയി ഇടാം എന്ന് പറഞ്ഞു. പ്രശ്നം തീർത്തു.

പിന്നെ എന്നേയും ഏട്ടനെയും വീട്ടിലേക് വിരുന്നു വരാൻ വിളിച്ചു.”

Leave a Reply

Your email address will not be published. Required fields are marked *