എന്റെ സ്വന്തം ദേവൂട്ടി 11 [Trollan]

Posted by

പിന്നെ അവിടെ നിന്ന് മറയാൻ ഡ്രൈവിലെ കായൽ കാഴ്ചകൾ കാണാൻ കഴിയുന്ന ഒരു തണൽ ബെഞ്ചിൽ ഇരുന്നു.

അവൾ ആണേൽ എന്റെ ഒരത്തിലേക്ക് ചാഞ്ഞു എന്റെ കൈൽ മുറുകെ പിടിച്ചു. കായലിലെ ഒളപ്പാരാപ്പുകൾ കണ്ടു കൊണ്ട് ഞങ്ങൾ ഇരുന്നു.

“അതേ ഏട്ടാ.”

“എന്താ ദേവൂട്ടി.”

“ഈ ദേവൂട്ടിയുടെ ഏത് രൂപം ആണ് ഏട്ടന്റെ മനസിൽ നിന്ന് മഞ്ഞു പോകില്ല എന്ന് ഉറപ്പ്‌ ഉള്ളത്?”

“അതൊ.

അത് ഏത് ആണെന്ന് വെച്ചാൽ.

ഞാൻ ഒന്ന് കണ്ണ് അടച്ചു തുറന്നപ്പോൾ മണ്ഡവത്തിൽ നിന്ന് ചാടി ഓടി കല്യാണ വേഷത്തിൽ എന്റെ നേരെ പഞ്ഞു വരുന്ന നിന്നെയാ. എന്റെ ഹൃദയം ഒരു നിമിഷം നിശലം ആയപോലെ ആയി പോയി അപ്പൊ. ആ ഇമേജ് എന്റെ മരണം വരെ എന്റെ മനസിൽ ഉണ്ടാകും.

 

അല്ലാടി.

നിനക്ക് അങ്ങനെ എന്തെങ്കിലും ഉണ്ടായിട്ട് ഉണ്ടോ?”

എന്റെ മുഖത്തേക് നോക്കി കൊണ്ട് ഇരുന്ന ദേവൂട്ടി എന്റെ ഒരു കയ്യിൽ കെട്ടിപിടിച്ചു.

“ദേവൂട്ടി തോറ്റു എന്ന് കരുതിയ ഏത് സന്ദർഭം വന്നാലും അവിടെ എന്റെ ഏട്ടൻ എത്തും. അത് ഇപ്പൊ കല്യാണം ആയാലും പ്രളയം ആയാലും.

ദേവൂട്ടി ശെരിക്കും പേടിച്ചത് പ്രളയം വന്നപ്പോൾ ആണ്. പേടിച്ചു വിറച്ചു ഇരുന്ന എന്റെ മുന്നിൽ നനഞ്ഞു എന്തൊ കിഴടക്കി വന്നു നിൽക്കുന്ന ഒരു രാജാവിനെ പോലെ ഉള്ള ആ നിൽപ് ഉണ്ട് ആ ഇരുണ്ട വെളിച്ചത്തിൽ ഏട്ടന്റെ ആ മുഖം കണ്ടപ്പോൾ ഈ ദേവികക് ഉണ്ടായ അനുഭൂതി. അതൊന്നും വിവരിക്കാൻ ഈ ദേവൂട്ടിക് അറിയില്ല.

ഏട്ടൻ എന്റെ മുന്നിൽ ആ നിൽപ് അത്‌ ദേവൂട്ടി ഇതേവരെ ഒരു സിനിമയിലും ഒരു ഹിറോയിസത്തിലും ഒന്നും കണ്ടിട്ടില്ല.”

ഞാൻ ചിരിച്ചു എന്നിട്ട് പറഞ്ഞു.

“എനിക്കും കുറച്ച് അനുഭൂതി ഉണ്ടായിട്ട് ഉണ്ട് ”

“എന്തേട്ട “

Leave a Reply

Your email address will not be published. Required fields are marked *