“അപ്പൊ ഇവൾ ആണ് എന്റെ പൊണ്ടാട്ടി എന്ന് എങ്ങനെ മനസിലായി ”
“ഉള്ളിലേക്ക് വാടാ.
എടി പെണ്ണേ ഉളിലേക്കു വാടി അവിടെ നില്കാതെ.”
ഞങ്ങൾ സെറ്റിയിൽ വന്നു ഇരുന്നു. ചിറ്റ ഒരു മടിയും കൂടാതെ കുഞ്ഞി കൊച്ചിനെ ദേവികക് കൊടുത്തു. ദേവിക പേടിച്ചു ആദ്യം ആയി എന്നോളണം അവനെ എടുത്തു. പിന്നെ ചിറ്റ ഞങ്ങൾക് ചായ എടുക്കാൻ അടുക്കളയിലേക് പോയി.
ഒപ്പം വർത്തമാനം പറഞ്ഞു കൊണ്ട്.
“നിന്റെ അമ്മയുടെ വർണ്ണനാ കേട്ട് കേട്ട് എനിക്ക് നേരിട്ട് കാണണം എന്ന് ആയി പക്ഷേ കുഞ്ഞിനെ കൊണ്ട് വരുക എന്ന് പറഞ്ഞാൽ മല്ല ഡാ അത്രേ ദൂരം.”
“അതുകൊണ്ട് അല്ലെ ഞാൻ ഇങ്ങോട്ട് പൊന്നേ എന്റെ ചിറ്റേ.”
“നിന്റെ അമ്മ പറഞ്ഞത് ശെരി ആട്ടോ ഡാ.
ഇവളെ കണ്ടാ ഞാനും ഒന്ന് നിന്ന് പോയി.
എങ്ങനെ കിട്ടിടാ ചെക്കാ ഇവളെ.”
ഇതൊന്നും കേൾക്കാതെ ദേവൂട്ടി വാവയെ എടുത്തു കൊണ്ട് ഹാളിൽ നടക്കുന്നുണ്ടായിരുന്നു.
“ഇങ്ങോട്ട് വന്നു കയറിയത. പിന്നെ വിട്ടില്ല അങ്ങ് കെട്ടി.”
“അവളെ ഇങ്ങോട്ട് വിളിച്ചേ.”
“ചിറ്റ വിളിച്ചോ.”
“എടി ദേവികെ….”
“ആ..”
അവൾ അങ്ങോട്ടേക്ക് വന്നു ഒപ്പം കുഞ്ഞും. അവന് അങ്ങ് ദേവികയെ ഇഷ്ടപ്പെട്ടു പോയി എന്ന് തോന്നുന്നു. അവളുടെ കൈയിൽ ഇരുന്നു കളിയും ചിരിയ.
“അല്ലാ ചിറ്റപ്പൻ എപ്പോ വരും?”
“വരുടെ ഇപ്പൊ തന്നെ.”
“ഇതൊന്ന് നോക്കിയേരെ പെണ്ണേ. ഞാൻ പോയി കുളിച്ചിട്ട് വരാം “