ഞാൻ മനസിൽ പറഞ്ഞു.
ഇവളെ കണ്ടാൽ ആർക്കാ ഇഷ്ടം അകത്തെ ഇരിക്കുന്നെ. ചിറ്റ കേട്ട് അറിഞ്ഞു കാണും എന്റെ പെണ്ണിന്റെ ഭംഗി ഒക്കെ. പിന്നെ എന്റെ പെണ്ണ് അല്ലെ ചിറ്റ കൊഞ്ചിച്ചു കൊല്ലത്തെ ഇരുന്നൽ മതി.
അങ്ങനെ ചിറ്റ യുടെ വീട്ടിൽ എത്തി.
ഹോണിങ് ബെൽ അടിച്ചു. അവളെ മുന്നിൽ നിർത്തി ഞാൻ പുറകിൽ നില്കുന്നു ഉണ്ടെന്ന് വരുത്തിട്ട് ഞാൻ മാറി പോയി കാണാതെ നിന്ന്.
പാവം ദേവൂട്ടി ഇതൊന്നും കാണാതെ ഡോർ തുറക്കുന്നതും കാത് നില്കുന്നു.
അവളുടെ മുമ്പിൽ ഡോർ തുറന്നു ഒരു സുന്ദരി ചിറ്റ പ്രതീക്ഷിച്ചു കൈയിൽ ഒരു കൈ കുഞ്ഞും ആയി.
ഇച്ചിരി നേരം ആലോചിച്ചു നിന്നാ ശേഷം ചിറ്റ.
“ആരാ?”
ദേവിക്ക ആണേൽ പുറകിലേക്ക് തിരിഞ്ഞു നോക്കിയപ്പോൾ എന്നേ കാണാൻ ഇല്ലായിരുന്നു. അവൾ ചുറ്റും നോക്കി.
അപ്പൊ തന്നെ ചിറ്റ.
“എടാ ഹരിയെ……
എവിടെ ഒളിച് ഇരികുവട കള്ളാ..”
ഞാൻ പതുങ്ങി നിന്നിടത് നിന്ന് അങ്ങോട്ട് ചെന്നു.
ദേവൂട്ടി മുഖത്ത് ഒരു ദേഷ്യം കാണിച്ചു തന്നെ ഇട്ടേച് പോയത് കൊണ്ട്.
“ചിറ്റകുട്ടി എങ്ങനെ മനസിലായി ഞാൻ വന്നിട്ട് ഉണ്ടെന്ന് ”
ചിറ്റ ചിരിച്ചിട്ട്.
“മുറ്റത്തു നിന്റെ കാറും പിന്നെ ദേ ഇവളും.”