തനിക്ക് ഗൾഫിൽ കിട്ടാത്ത സുഖം ഇവിടെ നിന്ന് കിട്ടുന്നു എന്ന് മനസിലാക്കിയ അഭിരാമി ഇപ്പോ സുമതി ആവാൻ ശ്രെമിക്കാണ്.. ഗൾഫിൽ മോഡേൺ പെൺകുട്ടിയായ അവൾ ഇപ്പോൾ തനി നാട്ടിൻപുറത്തെ പെൺകുട്ടിയായി….
“സുമതി… സുമതി…”
“എന്താ ഏട്ടാ…”
“ഞാൻ ഒന്ന് പുറത്തേക്ക് പോവാണ്… നിനക്ക് എന്തെങ്കിലും വേണോ…”
എനിക്ക് എന്താ ഇഷ്ട്ടം എന്ന് ഏട്ടന് അറിയില്ലേ…
സാരി അല്ലേ… ഞാൻ നോക്കാം…
ഏട്ടൻ എന്നും നോക്കാമെന്ന് പറയും എന്നാൽ വേണ്ടിച്ചു കൊണ്ട് വരോ…
പെണെ പിണങ്ങല്ലേ… ഇന്ന് എന്തായാലും വേണ്ടിച്ചു കൊണ്ട് വരും…
അതും പറഞ്ഞ് അയാൾ നേരെ അയാളുടെ കൂട്ടുകാരന്റെ അടുത്തേക്ക് പോയി…
ടാ മനോജേ… എന്തായി….
അവർ ഇപ്പോഴും അഭിരാമി മരിച്ചു എന്നാണ് കരുതി ഇരിക്കുന്നത്… പക്ഷേ…
പക്ഷേ എന്താണ്…
നിന്റെ ഭാര്യക്ക് അവളുടെ ബോഡി കിട്ടാതെ വിശ്വാസം വരുന്നില്ല എന്നാണ് പറയുന്നത്…
ഒന്നാമത് അവൾ എന്റെ ജീവിതം നശിപ്പിച്ചു… ഇപ്പോൾ വീണ്ടും സമാധാനം ആയി ജീവിക്കാൻ നോക്കുമ്പോൾ അതിനെയും നശിപ്പിക്കാൻ ശ്രെമിക്കാണോ…
എന്തായാലും അഭിരാമിയെ അധികം പുറത്തേക്ക് ഇറക്കണ്ട….