ഇനി ഞാൻ ആരാണെന്നല്ലേ….
എന്റെ പേര് രാഹുൽ. വയസ് 24..
പരേതരായ, വിജയന്റെയും സുജാതയുടെയും ഏക മകൻ.. പിന്നെ കൂട്ടുകാരെന്ന്പറയാൻ ആകെയുള്ളത് മഹേഷ് മാത്രം. ഇതുവരെ ആരോടും പ്രേമം തോന്നാത്തതുകൊണ്ട് അതും ഇല്ല..
ബാംഗ്ലൂർ…
റെയിൽവേ സ്റ്റേഷനിൽനിന്നും പുറത്തിറങ്ങി മഹേഷിനെ വിളിച്ചു..
ഞാൻ നിൽക്കുന്ന സ്ഥലത്തിന്റെ അടയാളം പറഞ്ഞുകൊടുത്തപ്പോൾ അവൻ എന്റടുത്തേക്ക് വന്നു.
അവനെ കണ്ടപ്പോൾ ഒരു ആശ്വാസം.
എന്തെന്നറിയില്ല കുറെ നാൾക്കുശേഷം കണ്ടെത്തുകൊണ്ടാണോ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകാൻ തുടങ്ങി..എന്റെ മാത്രം അല്ല അവന്റെയും
കെട്ടിപിടിച്ചുകൊണ്ട് അവൻ ചോദിച്ചു
“””””‘എത്ര നാളായടാ കണ്ടിട്ട്….”””””‘