ഹേമയ്ക്കിവിടെ ഒരു ലൈബ്രറിയിൽ ജോലിയുമുണ്ട്. അവൾ ഒറ്റ മകൾ ആയതുകൊണ്ടും. അവളുടെ അമ്മയ്ക്ക് ഇപ്പൊ സുഖമില്ലാത്തത് കൊണ്ടും നാട്ടിൽ ചെല്ലാൻ നിർബന്ധിതയപ്പോൾ ഗീതുവിനെയും കൂട്ടി അവൾ നാട്ടിലേക്ക് ചെന്നു. കാമുകനെ ഇപ്പോഴേ ഞാൻ പറയുന്നില്ല, അതിന്റെ ത്രില്ല് പോകും, ഞാൻ എങ്ങനെ അവനെ കണ്ടുപിടിച്ചു എന്ന് പറയാം അതല്ലേ രസം.
ഒരു വർഷം മുൻപ് ഏതാണ്ട് ഇതേ സമയം, ഞാനൊരു ക്രിമിനലിനെ പൊക്കാൻ ഉള്ള കാര്യത്തിന് കൊള്ളീഗ്‌സ് ന്റെയൊപ്പം നോയ്ഡയിൽ പോവുകയായിരുന്നു,
ഡ്രൈവിംഗ് സീറ്റിൽ അഷറഫ് ആയിരുന്നു, ഞാൻ മുൻപിലും. ട്രാഫിക് സിഗ്നൽ വീഴാൻ കാത്തു നില്കുമ്പോ ഒരു സ്ത്രീ വാഹനത്തിന്റെ മുന്നിലൂടെ ക്രോസ്സ് ചെയ്തു. ആരും ഒരു തവണ നോക്കിയാൽ പിന്നെ കണ്ണെടുക്കാൻ തോന്നാത്ത പെണ്ണാണ് അവളെന്നത് സത്യം. പിന്നഴകും പാറിപ്പറക്കുന്ന മുടിയും!! റോഡരികിലുള്ള കഫേ കോഫിഡേയിലേക്ക് വേഗത്തിൽ നടന്നു പോകുന്നത് കണ്ട അഷ്‌റഫ് എന്നോട് പറഞ്ഞു.
“ഹേമയാണല്ലോ!”
ഇവൾക്കിന്നു ഫ്രീയാണോ?! ലൈബ്രറിയിൽ നല്ല തിരിക്കാണ് എന്നൊക്കെ പറഞ്ഞിരുന്നല്ലോ അവൾ എന്നോർത്തുകൊണ്ട് ഞാൻ ഫോൺ പോക്കറ്റിൽ നിന്നുമെടുത്തു വിളിക്കാൻ തുടങ്ങി, ഹേമ അവളുടെ ഫോണിലേക്ക് നോക്കികൊണ്ട് വേഗം റോഡ് ക്രോസ്സ് ചെയ്തു, അവളിട്ടിരിക്കുന്ന ബ്ലൂ ജീൻസും വൈറ്റ് ഫ്‌ളവർ സ്ലിറ്റ് ടോപ്പും റെയ്ബാൻ കൂളിംഗ് ഗ്ലാസും കൂടെ കാണുമ്പോ എന്റെ കൂടെയുള്ളവർക്ക് ഒരല്പം അസൂയ ഉണ്ടെന്നു മനസ്സിൽ ചിരിച്ചുകൊണ്ട് ആദ്യത്തെ റിങ്ങിലെടുക്കാതായപ്പോൾ ഞാൻ വീണ്ടും ഡയൽ ചെയ്തു.
പക്ഷെ ഹേമ അതെടുക്കാതെ കഫേ കോഫിഡേയുടെ ഡോർ തുറന്നു കൊണ്ട്, അവൾ അകത്തേക്ക് കയറി സുഭദ്രമായി ഒരു സ്ഥലത്തിരുന്നു. ഗ്ലാസ്സിലൂടെ ഞാനവളെ നോക്കുമ്പോ ഫോൺ കൈയിൽ എടുത്തുകൊണ്ടവൾ ഒരുനിമിഷം
സ്ക്രീനിലേക്ക് നോക്കി, എന്റെ കാൾ കട്ട് ചെയ്തുകൊണ്ട് എനിക്കൊരു ടെക്സ്റ്റ് മെസ്സേജ് ചെയ്തു. ലൈബ്രറിയിൽ ആണ്. TTYL.!!!!
വൗ!! I’m Impressed!!
ഞാൻ ആ മെസ്സേജ് നു
Its Okay!! No ഫ്രൊബ്ലെം. ന്ന് തിരിച്ചയച്ചു.
അഷ്‌റഫ് നോട് പറഞ്ഞു, അവളൊരു ഫ്രണ്ടിനെ കാണാൻ വന്നതാണ്.
സിഗ്നൽ വീണപ്പോ ഞങ്ങൾ നേരെ ഭാട്ടിയ തെരുവിലേക്ക് വണ്ടിയെടുത്തു. അവനെ ഓടിച്ചിട്ട് പിടിച്ചു ഞങ്ങൾ പാക്ക് ചെയ്തു തിരികെ ഓഫീസിലേക്ക് എത്തി. പിന്നെ അവനെ ചോദ്യം ചെയ്യലായി, ഉരുട്ടലായി.