നാനെ രാജ, നാനെ മന്ത്രി [M.D.V]

Posted by

“ഗൗതം. നീയിങ്ങനെ ഞങ്ങളെ നോക്കല്ലേ..ഞങ്ങൾക്ക് എന്തോ തെറ്റ് ചെയ്യും പോലെ…”

“ശെരി ഞാൻ നോക്കുന്നില്ല!!”

“ആനന്ദ്…”

“സാർ.. നിനക്ക് ഹേമയെ എങ്ങനെ പരിചയം…”

അവൻ കോഫീ ഹേമയ്ക്ക് കൊടുത്തപ്പോൾ അവൾ മൊത്തി കുടിക്കാൻ തുടങ്ങി.

“സാർ. എനിക്കൊരു പ്രണയം ഉണ്ടായിരുന്നു. വർണ്ണ, അവളും ഞാനും 3 വര്ഷം പ്രേമിച്ചു. അവൾക്ക് വീട്ടിൽ വിവാഹം ഉറപ്പിച്ചപ്പോൾ എനിക്ക് ജോലി കിട്ടും വരെ കാക്കാൻ അവൾ തയാറല്ല എന്നും പറഞ്ഞു ബ്രേക്പ് ആയി.
ഞങ്ങൾ അവസാനം ലൈബ്രറിയിൽ വെച്ചാണ് കണ്ടത്. ഞാനവളുടെ കാലിൽ വീണു കരഞ്ഞിരുന്നു. അവളെന്നിട്ടും എന്നോട് കരുണ കാണിച്ചില്ല”

“ഞാൻ അന്നേരം രണ്ടാളെയും യാദൃശ്ചികമായി കണ്ടു. മുൻപ് രണ്ടാളും ലൈബ്രറിയിൽ വരുമ്പോ ഞാൻ കണ്ടിരുന്നു രണ്ടാളുടെയും മുഖത്തുള്ള സന്തോഷം” ഹേമ കണ്ണീരോടെ പറഞ്ഞു…

“പിന്നെ ഇടക്ക് ഇവനെ തനിച്ചു കാണുമ്പോ ആ സന്തോഷമൊക്ക പോയി” ഹേമ എന്നെ നോക്കി പറഞ്ഞുകൊണ്ട് അവന്റെ കൈകോർത്തപ്പോലും രണ്ടു കൈകളും വിറച്ചിരുന്നു…

“അവൻ തനിച്ചിരിക്കുന്നതും എല്ലാം കണ്ടപ്പോ. അവനെ ഒന്ന് ആശ്വസിപ്പിക്കാമെന്നു കരുതി ഞാൻ അടുത്ത് ചെന്നു സംസാരിക്കാൻ തുടങ്ങി.”

“പിന്നെ പിന്നെ ഞാനും അവനും അടുത്തു..”

“സ്ട്രോങ്ങ് ലവ് ആണോ ആനന്ദ്”

“ഹേയ് ചേച്ചിക്ക് എന്നോട് ആണ്…..
എനിക്ക് തിരികെ ജസ്റ് ഫ്രണ്ട്ഷിപ് ആണ്..”

“ഹഹ അതെനിക്കിഷ്ടമായി….
എന്നെ നല്ല പേടിയുണ്ടല്ലേ..”

“സാർ..”

“നിങ്ങൾ ചുംബിച്ചുട്ടുണ്ടോ..”

“അയ്യോ ഇല്ല” ആനന്ദ് ഞെട്ടി

“സത്യം പറ ഹേമാ..”

Leave a Reply

Your email address will not be published. Required fields are marked *