അവളുടെ ഫോണിൽ രണ്ടു തവണ കാൾ വന്നപ്പോൾ ഞാൻ ഹേമയെ നോക്കി, അവൾ മയങ്ങിയിരുന്നു.. ആ നമ്പർ സേവ് ചെയ്തിരുന്നില്ല എന്ന് ഞാൻ മനസിലാക്കി.
ഫോൺ പതിയെ എടുത്തപ്പോൾ
“അമ്മു ചേച്ചി…”
“നിന്റെ പേരെന്താ.”
അവൻ പേടിച്ചു ഫോൺ വെച്ച്.!!
ഞാൻ വീണ്ടും വിളിച്ചപ്പോൾ അവൻ കാൾ cut ചെയ്തു കളഞ്ഞു.
“Hema is not good. Can you come here please.”
അവനന്നേരം എന്നെ തിരിച്ചു വിളിച്ചു, പാനിക് ആയപോലെ അവനെന്നോട് ചോദിച്ചു. “അമ്മു ചേച്ചിക്ക് എന്താണ്..പനിയാണോ..”
“നിന്റെ കൈയിൽ ബൈക്ക് ഉണ്ടോ..
ഇല്ല സാർ”
“നിന്റെ പേരെന്താ..”
“ആനന്ദ്.”
“ആനന്ദ്, ഞാൻ ഇപ്പൊ വരാം നീ ഗാന്ധി എഞ്ചിനീയറിംഗ് കോളേജ് അല്ലെ!”
“അതെ സാർ”
“ഹോസ്റ്റൽ ന്റെ മുന്നിൽ നിന്ന മതി. ഞാൻ വരാം..”
അവൻ എന്നെയും കാത്തു നില്പുണ്ടായിരുന്നു.
“Get in” ഞാൻ അവനെയും കൂട്ടി വീട്ടിലേക്ക് എത്തി. ഹേമ സോഫയിൽ കിടന്നുറങ്ങുന്നുണ്ടായിരുന്നു. അവൻ ഹേമയുടെ നെറ്റിയിൽ കൈവെച്ചുകൊണ്ട് പറഞ്ഞു.
“സാർ നല്ല ചൂടുണ്ട്. ഞാൻ ഒരു ചുക്ക് കാപ്പിയുണ്ടാക്കാം.”
ഞാൻ ചിരിച്ചു.
“ഉം.. കിച്ചൻ ആ സൈഡ് ആണ്”
“ഹേമ…” ഞാൻ അവളെ തട്ടി വിളിച്ചപ്പോൾ ഉറക്കച്ചടവിൽ നിന്നുമവൾ കണ്ണ് തുറന്നു.
കോഫിയുമായി ആനന്ദ് വന്നതും. ഹേമയുടെ കണ്ണിലൂടെ വെള്ളം ഒഴുകി. അവൾക്ക് വാക്കുകൾ കിട്ടാതെ അവനെ കെട്ടിപിടിച്ചു.
“സാർ വിളിച്ചു കൊണ്ടുവന്നതാണ്..”