അന്ന് മുതൽ അമ്മയുടെ പ്രിയപ്പെട്ട മകളായി എന്റെ ഏട്ടത്തിയായി ഏട്ടത്തി ഞങ്ങളോടൊപ്പം ഉണ്ട്….
എന്നെ ഒരുപാട് ഇഷ്ടം ആണ് ഏട്ടത്തിക്ക്. എന്റെ ഓരോ കാര്യത്തിലും ഏട്ടത്തി പ്രത്യേകം ശ്രദ്ധക്കൊടുക്കും….
ഏട്ടൻ പോയതിന്റെ വിഷമം ഒക്കെ എന്റെ ഒപ്പം കൂട്ടകൂടിയതിൽ പിന്നെ ഏട്ടത്തിയിൽ നിന്നും അലിഞ്ഞില്ലാതെയായി….
എന്നോട് കുറുമ്പ്ക്കാട്ടിയും തല്ലുകൂടിയും ഒരു പൂമ്പാറ്റയെ പോലെ ഏട്ടത്തി ഞങ്ങളുടെ വീട്ടിൽ സന്തോഷം വാരിവിതറി….എല്ലാക്കാര്യവും ഞാൻ അമ്മയോടും ഏട്ടത്തിയോടും പറയും… അവരിൽ നിന്നും ഒരു രഹസ്യവും ഞാൻ മറച്ചുവെക്കാറില്ല…..
പക്ഷെ ഒരു രഹസ്യം ഞാൻ സമർത്ഥമായി അവരിൽ നിന്നും മറച്ചു പിടിച്ചിട്ടുണ്ട്. വർഷങ്ങളായുള്ള ഒരു രഹസ്യം.ഏട്ടന്റെ കല്യാണം കഴിഞ്ഞു എല്ലാം ഒന്ന് സെറ്റ് ആയ ശേഷം ആ രഹസ്യം ഏട്ടനോട് പറയാമെന്നായിരുന്നു എന്റെ മനസ്സിൽ. അവൻ വഴി ബാക്കിയുള്ളവരിലേക്കും. പക്ഷെ ആ കാലൻ ഇങ്ങനെചെയ്യുമെന്ന് ഞാൻ സ്വപ്നത്തിൽ കൂടി വിചാരിച്ചതല്ല….
പിന്നെ ആ രഹസ്യം എന്തെന്ന് അല്ലെ.
അതേപറ്റി സമയാവുമ്പോൾ പറയാം…..
>>>>>>>>>>><<<<<<<<<<
ഏകദേശം ഏഴ് മാസം കഴിഞ്ഞു അവരുടെ കല്യാണം കഴിഞ്ഞിട്ട്….
ഈയിടയായി ഏട്ടത്തിക്ക് കുറച്ചു മുൻശുണ്ഠി കൂടുതൽ ആണ്….ആവിശ്യം ഇല്ലാതെ എന്നോട് ചൂടാവലുമൊക്കെയുണ്ട്… അതിന് പിന്നിലെന്താണ്