“”””പാറു… “””
അവൾ മെല്ലെ എന്റെ അരികിലേക്ക് നടന്നു വന്നു….
പുച്ഛവും ദേഷ്യവും ആയിരുന്നു അവളുടെ മുഖ ഭാവം…
“””അപ്പൊ നിങ്ങളുടെ ഏട്ടത്തിപറഞ്ഞതൊക്കെ സത്യമായിരുന്നല്ലേ… നേരത്തെ നിങ്ങളോട് അങ്ങിനെയൊക്കെ പറഞ്ഞിട്ടും ഞാൻ അത് സത്യമാവില്ല എന്നാവിശ്വസിച്ചത് പക്ഷെ ഇപ്പോയെനിക്ക് എല്ലാം മനസിലായി… ഇനി നിങ്ങളെന്റെ മനസ്സിൽ ഉണ്ടാവില്ല… “”””
അവൾ അതും പറഞ്ഞു അവളുടെ കൂട്ടുകാരികളെയും കൂടി പുറത്തേക്ക് ഇറങ്ങി പോയി…
എല്ലാവരുടെയും മുന്നിൽ അപമാനിക്കപ്പെട്ടതിന്റെ ദേഷ്യവും ഒപ്പം പാറു അങ്ങിനെ ഒക്കെ പറഞ്ഞതും കൂടി കേട്ടപ്പോൾ ഉള്ളിൽ അടിക്കിവെച്ചിരുന്ന ദേഷ്യം സടകുടഞ്ഞു എഴുന്നേറ്റു… ഞാൻ വേഗത്തിൽ പാർവതിയുടെ പിന്നാലെ ചെന്നു.
“”””ടി….ഒന്ന് നിന്നെ “”””
അവളുടെ പിന്നിൽ നിന്നും അൽപ്പം ഉച്ചത്തിൽ ഞാൻ വിളിച്ചു പറഞ്ഞു… ശേഷം വേഗത്തിൽ അവളുടെ അരികിലേക്ക് ചെന്നു…
“”””നീ അറിഞ്ഞതും ഏട്ടത്തി പറഞ്ഞതും ഒക്കെ സത്യമാ… നിന്നെ ഞാൻ സ്നേഹിച്ചിട്ടില്ല… നിന്റെയീ തുടുത്ത ശരീരം മാത്രം മതിയായിരുന്നു എനിക്ക് ….നിന്നെ വളച്ചു എന്റെ ഉപയോഗം കഴിഞ്ഞു എന്റെ കൂട്ടുകാർക്കും നിന്നെ കാഴ്ചവെക്കാൻ ആയിരുന്നു എന്റെ പ്ലാൻ….അവളുടെ ഒരു ആത്മാർത്ഥ സ്നേഹം… തുഫ്… “”””
വായിൽ വന്ന വാക്കുകൾ അവൾക്ക് നേരെ പറഞ്ഞു ഒടുവിൽ അവളെ നോക്കി കാർക്കിച്ചു തുപ്പിയ ശേഷം ഞാൻ തിരിഞ്ഞു നടന്നു….
“”ഒത്തിരി സ്നേഹിച്ചതാ ഞാൻ ഇവളെ… പക്ഷെ അവൾക്കെന്നെ മനസിലാക്കാൻ സാധിച്ചില്ല… വേണ്ട… പാർവതി എന്ന അദ്ധ്യായം അടഞ്ഞു….””
നിറഞ്ഞൊഴുകുന്ന മിഴികൾ തുടച്ചുകൊണ്ട് ഞാൻ ഒരു ഉറച്ച തീരുമാനം എടുത്തു…
പക്ഷെ ഏട്ടത്തിയോടുള്ള ദേഷ്യം എന്നിൽ നുരഞ്ഞു പൊന്തി…..