അമ്മയെന്റെ മുടിയിഴയിൽ വിരലോടിച്ചു കൊണ്ട് ചോദിച്ചു. ഒപ്പം എന്നെ അടിച്ച കവിളിൽ അമ്മ മെല്ലെ തലോടി.
ഞാൻ അമ്മ ചോദിച്ചതിന് മറുപടിയൊന്നും കൊടുത്തില്ല.
പെട്ടന്ന് അമ്മ എന്റെ മുഖം പിടിച്ചടിപ്പിച്ചു അമ്മയടിച്ച കവിളിൽ ഉമ്മ വെച്ചു.
“”””ന്റെകുട്ടി…. ചീത്തയായ…. ല്ലാരും കുറ്റമ്പറയുന്നത്….ന്നെയായിരിക്കില്ലേ…..!അതാ അമ്മമോനെ അടിച്ചത്…. അല്ലാതെ ന്റെ അപ്പൂട്ടൻ…. തെറ്റൊന്നും ചെയ്തൂലാന്ന്…. അമ്മക്കറിയാം… “””””
അമ്മ ശബ്ദം ഇടറി….കണ്ണുനിറച്ചു എന്നെ നോക്കി പറഞ്ഞു. ഏട്ടത്തി പറഞ്ഞപ്പോൾ തോന്നിയ ദേഷ്യത്തിൽ ആണ് അമ്മയെന്നെ തല്ലിയത് എന്ന് ഈ വാക്കുകളിൽ നിന്നും എനിക്ക് മനസിലായി.
“”””….സത്യായിട്ടും…. അതൊന്നുമെന്റെയല്ലമ്മേ…….. “””””
ഞാൻ അമ്മയുടെ തോളിലേക്ക് മുഖം ചേർത്തുകിടന്നു തേങ്ങിക്കൊണ്ട് അമ്മയോട് പറഞ്ഞു.എന്തോ ആ നിമിഷം ഞാൻ അമ്മയുടെ കുഞ്ഞപ്പുയായി മാറിയിരുന്നു.മനസ്സിൽ സങ്കടം നിറഞ്ഞാൽ അമ്മയുടെ മടിയിൽ തലചായിച്ചു കരയുന്ന അമ്മയുടെ കുഞ്ഞപ്പു.
“”””അത് സത്യമായിരിക്കും…. പക്ഷെ… മോന്റെ ബാഗിൽ നിന്നും അത് കിട്ടുമ്പോ… ഞങ്ങളെന്താ വിചാരിക്കാ…..???? “””””
അമ്മ എന്റെ പുറത്തു തലോടിക്കൊണ്ട് ചോദിച്ചു.