ഇരു മുഖന്‍ 1 [Antu Paappan]

Posted by

ബഹുമാനം ആയിരുന്നു കാരണം ആര്യേച്ചിയുടെ പഠിപ്പ് മുടക്കിയില്ലല്ലോ. ഒരു പെണ്ണും ജോലി ചെയ്തു പൈസ ഉണ്ടാക്കിയാൽ എന്താ പ്രശ്നം ,ഒന്നും ഇല്ലേ അത് ഒരു വരുമാനം  ആകില്ലേ?

“”എന്നാ ഞാൻ പോകാൻ ഒരുങ്ങട്ടെ? “” ചേച്ചി ചോദിച്ചു

“”Hmm””

“”എന്റെ നമ്പർ അറിയോ നിനക്ക് “”

“”ഇല്ല, അമ്മ അമ്മ ഇപ്പൊ എവിടാ.””

“”അമ്മ നാട്ടിൽ ആണ്, ഇപ്പൊ തറവാട്ടിൽ ഉണ്ട് “”

ആര്യേച്ചി ഫോൺ നമ്പർ നോക്കി,പഴയ അതേ നമ്പർ, എനിക്ക് കാണാതെ അറിയാവുന്ന ചുരുക്കം ചില നമ്പറിൽ ഒന്ന്. വിളിക്കാൻ ദൈര്യം ഇല്ലാതെ എത്ര വെട്ടം ഡയൽ ചെയ്തു വെച്ചോണ്ട് ഇരുന്നിട്ടുണ്ട്. ചേച്ചി ഫുഡ്‌ ഒക്കെ എടുത്തു വെച്ചിട്ടുണ്ട്, എനിക്ക് ആണങ്കിൽ ഏത് നാട്ടിൽ ആണ് ഇപ്പൊ ഉള്ളത് എന്ന് പോലും അറിയില്ല, എന്റെ അമ്മ വരും എന്ന് പറഞ്ഞിട്ടുണ്ട്, അമ്മയോട് ഞാൻ എന്ത് പറയും, അമ്മക്കാരുന്നല്ലോ ഞാൻ ആര്യേച്ചിയെ കെട്ടണം എന്ന് എന്നേക്കാൾ ആഗ്രഹം. അന്നേ എനിക്ക് അറിയാമായിരുന്നു mbbs ഒക്കെ പഠിക്കുന്ന കുട്ടിയെ വെറും bba വരെ മാത്രം പോയിരുന്ന എനിക്ക് കിട്ടില്ലേന്ന്, മുറപ്പെണ്ണാന്നും പറഞ്ഞു എന്താ അവൾ എന്നേക്കാൾ പ്രായത്തിൽ മൂത്തതാരുന്നല്ലോ, കൂടാതെ എനിക്കി ബോധം കെടുന്ന ഈ അസുഖവും ഇണ്ടല്ലോ. ഓരോ മോഹങ്ങളും സ്വപ്നങ്ങളും ഒന്നിനും പറയത്തക്ക ആയുസില്ല, ഒന്നുറങ്ങി ഏണിക്കുമ്പോൾ എല്ലാം മാറി മറിയും. ആ ഇനി പറഞ്ഞിട്ട് കാര്യം ഇല്ല. ഭദ്രൻ കൊണ്ടോയില്ലേ എന്റെ പെണ്ണിനെ.. ഇല്ല ഇനി അങ്ങനെ പറയാൻ പാടില്ല ഭദ്രൻ കൊണ്ടോയില്ലേ എന്റെ ചേച്ചിയേ. അന്ന് ഞാൻ എഴുന്നേറ്റപ്പോൾ ഞാൻ കണ്ടിരുന്നു ഭദ്രനെ പൗരുഷത്തിന്റെ ആൾ രൂപം ആരെയും കൂസാത്ത ആര്യേച്ചിയെ അടക്കിനിർത്തിയില്ലേ. എങ്കിലും മുഖം കാണാൻ പറ്റിയില്ല,   ഇനി ഭദ്രൻ എപ്പോ വരുമൊ എന്തോ? എന്നെ ഇനി ഇവിടെ നിർത്തുമോ? അതോ ഇനി ഞാൻ എണിറ്റത് കൊണ്ട് നാട്ടിൽ പോകാൻ പറയുമോ? അങ്ങനെ ഉണ്ടാകും മുന്നേ ഇവിടെനിന്ന് പോണം, അല്ലേ അമ്മ വരുമ്പോൾ അമ്മേടെ കൂടെ നാട്ടിൽ പോകാം എനിക്കെന്നു പറയാൻ ഇനി ആ പാവമേ ഉള്ളു.  ഇനി ഒരു ജോലി കണ്ടു പിടിക്കണം ആരുടെയും ഔദാര്യമില്ലാതെ അതിനെ പൊന്നു പോലെ നോക്കണം. ഇപ്പൊ ആരാകും ആ പാവത്തിനെ നോക്കുന്നെ ആര്യേച്ചിയുടെ അച്ഛൻ ആകും. എന്റെ അച്ഛൻ മരിച്ച ശേഷം ഞങ്ങളെ നോക്കിയത് അവർ ആണല്ലോ. എന്നും കൊന്നും അമ്മാവന്റെ ചിലവിൽ കഴിയാൻ പറ്റില്ലല്ലോ.എന്റെ സ്വന്തം തറവാട് തിരിച്ചു മേടിക്കണം, അസുഖകാരൻ മോൻ ആണെങ്കിലും എനിക്കും കടമകൾ ഇല്ലേ. ഡിഗ്രി കംപ്ലീറ്റ് ചെയ്യാത്ത എനിക്ക് എന്ത് ജോലി കിട്ടും. ആദ്യം ആ ഫൈനൽ എക്സാം എഴുതണം. 4 കൊല്ലം കഴിഞ്ഞു എങ്കിലും മനസ്സിൽ പഠിച്ചതൊക്കെ ഇന്നലെത്തെ പോലെ ഉണ്ട്.

അപ്പോഴാണ് കുഞ്ഞു കരയാൻ തുടങ്ങിയത്, അമ്മ പോയതിന്റെ ആകും,

Leave a Reply

Your email address will not be published. Required fields are marked *