അവൾ കൊച്ചിനെ എടുത്തുകൊണ്ട് എന്റെ അടുത്തേക്ക് വന്നു, എനിക്ക് എന്ത് പറയണം എന്ന് അറിയില്ലരുന്നു. കുഞ്ഞിനെ കണ്ടപ്പോൾ തന്നെ അത് ആര്യേച്ചിയുടെ മുറിച്ചു മുറി ആണ്. ഞാൻ അറിയാതെ ചോദിച്ചു പോയി.
“”മോള്ടെ പേരെന്താ? “”
“”മോളോ….. “”
ആര്യേച്ചി വിങ്ങി എന്നപോലെ നേരെ അടുക്കളക്കുള്ളിൽ കേറിപ്പോയി കുറച്ചു നേരം കഴിഞ്ഞു കുഞ്ഞുമായി തിരിച്ചു വന്നിട്ട് പറഞ്ഞു
“”ഹരി…മോൾ അല്ല മോൻ ആണ് പേര് വീരഭദ്രൻ””
“”ഇതെന്താ ഇങ്ങനെ ഒരു പേര്, ഇത് ഇത് പഴയ പേരല്ലേ, പഴയ സിനിമയിലെ പോലെ “”
“” എന്റെ കെട്ടിയോൻ ഭദ്രേട്ടൻ ഇട്ട പേരാ എന്താ കൊള്ളില്ലേ “”
അതോടെ എന്റെ മനസിൽ ഉണ്ടാരുന്ന ഒരു ചെറിയ പൊയ് മോഹത്തിന് അവസാനമായി. ഞാൻ ഇതിനിടയിൽ ഏതോ ഒരു നിമിഷം ഞാൻ ചിന്തിച്ചിരുന്നു ഞാൻ ആക്കുമോ ആര്യേച്ചിയെ സ്വന്തമാക്കിയത് എന്ന്. തുടരെ തുടരെ ഷോക്ക് വരും എന്ന് മനസ് തയാർ എടുത്തകിണ്ടാകും എനിക്ക് ഇത് ആദ്യത്തതിന്റെ അത്രയും പ്രശ്നം ആയില്ല. പതിയെ പതിയെ ബാക്കി ഉണ്ടായിരുന്ന തലക്കുള്ളിലെ കാർമേഖങ്ങൾ ഇല്ലാതാവാൻ തുടങ്ങി.
എന്തോ എനിക്ക് കൂടുതൽ ഒന്നും പറയാൻ പറ്റുന്ന അവസ്ഥ അല്ലായിരുന്നു എങ്കിലും ഇത്രയും ആയപ്പോള്‍ എനിക്ക് എന്തോ പറ്റിഎന്ന് എനിക്ക് ഉറപ്പായി.
“”എനിക്ക് എന്താ പറ്റിയത് എന്ന് ഒന്ന് പറഞ്ഞു തെരാമൊ? “”
ഞാൻ അറിയാതെ ചോദിച്ചു.
“” അത് അത് ഹരി നീ നിനക്ക് എന്താ ഒന്നും സംഭവിച്ചില്ല “”
“”ഇല്ല കള്ളം പറയരുത്, എനിക്കറിയണം “”ഞാൻ പറഞ്ഞു
“”അത് വേണോ ഹരി… “”
“”ഒരു നാലു വർഷം മുൻപ് നി കോളജിൽ ഫൈൻ ഇയർ പഠിക്കുമ്പോൾ കോളേജ് യൂത്ത് ഫെസ്റ്റ്വൽ നടക്കുമ്പോൾ രാത്രി അവിടെ അടി ഉണ്ടായി അതിനിടയിൽ നീ കുഴ്ഞ്ഞു വീണു, പിന്നെ നീ ഉണർന്നില്ല, പാലെടുത്തും ഞങ്ങൾ നിന്നെ കാണിച്ചു,അതിന് ശേഷം ഞങ്ങൾ നിന്നെ ഇവിടേക്ക് കൊണ്ട് വന്നു ഒരു മാസം മുന്നേ ഭദ്രേട്ടൻ പോകാൻ ഒരുങ്ങിക്കൊണ്ട് ഇരുന്നപ്പോൾ നീ ഒന്ന് ഉണർന്നു . പിന്നെ സെക്കന്റ്കൾക്കകം പഴയ പടി വീണ്ടും നീ മയക്കത്തിലായി. പിന്നെ ഇന്ന് നീ ഉണർന്നു ഭദ്രേട്ടൻ ഇവിടെ ഇല്ല അതുകൊണ്ട് തന്നെ എന്ത് ചെയ്യണം എന്നറിയാതെ നിക്കുവാരുന്നു ഞാൻ. ഞാൻ ഇപ്പൊ നിന്റെ അമ്മയെയും ഡോക്ടറെയും വിളിച്ചിട്ടുണ്ട്, അമ്മ ഉടനെ വരും നാട്ടിൽ നിന്ന് ഇങ്ങ് വരണ്ടേ “”
എല്ലാം കേട്ടപ്പോൾ എനിക്ക് ഒരുവിധം എല്ലാ സംശയങ്ങളും മാറിയിരുന്നു. ബുദ്ധി ഫുൾ കൺവിൻസായി ആയി..ഞാൻ എന്റെ അവസാന സംശയവും ചോദിച്ചു