ഇരു മുഖന്‍ 1 [Antu Paappan]

Posted by

“”എന്താ “” അവൾ വീണ്ടും ചോദിച്ചു

“”കുളിമുറി “”

“”നിന്‍റെ റൂമില്ലേ കുളിമുറി ഞാൻ കാണിച്ചു തെരണോ? “”

അടുത്ത ചോദ്യം എന്റെ റൂം എവിടെ എന്നാരുന്നു പക്ഷെ പെട്ടെന്ന് ചിന്തിച്ചപ്പോൾ എന്റെ റൂം ഞാൻ കിടന്ന റൂം ആയിരിക്കും എന്ന് തോന്നി.

ഒന്നും പറയാതെ റൂമിൽ കയറി, അവിടെ കണ്ണാടി ഉള്ള ഒരു ഡോർ കണ്ടു, അപ്പൊ അതാണ് കുളിമുറി ആ കണ്ണാടിയിൽ എന്റെ കോലം കണ്ടു ഞാൻ തന്നെ അന്തം വിട്ടു. വെളുത്തു തുടുത്തു ഒരു ഹീറോയെ പോലെ നിന്ന ഞാൻ ഏതോ ഭീഗര ജീവി പോലെ ആയി.  മനസിൽ പെട്ടെന്ന് ഒരു രൂപം ചങ്ങലയിൽ കിടക്കുന്ന സീൻ പാഞ്ഞുപോയി. ഞാൻ ആകെ പേടിച്ചു.

ഇത്രയും താടിയും മീശയും എനിക്ക് വളരുമോ? പണ്ട് ആര്യേച്ചിയെ ഇമ്പ്രെസ്സ് ചെയ്യിക്കാൻ ആയി അൽപ്പം മീശ വന്നെങ്കിൽ എന്ന് ആശിച്ചിട്ടുണ്ട് പക്ഷെ ഈ കോലം സഹിക്കാൻ പറ്റണതിലും അപ്പുറത്തായി.  അവിടെ ഇരുന്ന ഡ്രിംമ്മർ എടുത്തു മുടി കുറച്ചു താടിയും മീശയും പൂർണമായും ഒഴിവാക്കി. കുളിച്ചു ഇറങ്ങി. അലമാര തുറന്നു നോക്കിയപ്പോൾ ആര്യയുടെ സാരിയും ചുരിതാറും കൊണ്ട് നിറഞ്ഞിരിക്കുന്നു  അടുത്ത കതക് തുറന്നപ്പോ കറുത്ത രണ്ട്‌  ജോഡി ഉടുപ്പും പാൻസും പിന്നെ ഉള്ളത് രണ്ടു മൂന്ന് ജോഡി ഫോർമൽ ഡ്രെസ്. കറുപ്പൊക്കെ കോളജിൽ ഇല്ലാത്ത മാസ് കാണിക്കാൻ അല്ലേ കൊള്ളൂ. പിന്നെ പൊട്ടിക്കാത്ത ഒരു ജോഡി ഷർട്ടും പാന്റ്സും കണ്ടപ്പോൾ തന്നെ ഒന്നും ആലോചിക്കാതെ എടുത്തിട്ടു. എനിക്ക് എന്റെ പഴയ ശ്രീ ഹരിയുടെ രൂപം തിരിച്ചു വന്നപോലെ തോന്നി. കുളി കഴിഞ്ഞപ്പോൾ വല്ലാത്ത ഒരാശ്വാസം നേരത്തെ അടുക്കളയിൽ നടന്നതൊക്കെയും ഓർമയിൽ മങ്ങാൻ തുടങ്ങി, അല്ലേലും അർത്ഥബോധാവസ്തയിൽ ഉള്ളത് ഒരുപാട് നേരം ഓർത്തിക്കില്ലല്ലോ.

ഞാൻ പിന്നെ നേരെ അടുക്കളയിലേക്ക് നടന്നു. എന്നെ കണ്ട പാടേ ആര്യേച്ചി വന്നു കെട്ടിപിടിച്ചു. എനിക്ക് ഒന്നും മനസിലായില്ല എങ്കിലും ഞാൻ വൃത്തിആയതിനുള്ള സന്തോഷം ആകും എന്ന് തോന്നി.

അപ്പോഴേക്കും അപ്പുറത്തെ മുറിയിൽ ഒരു കുഞ്ഞു കരഞ്ഞു, ഞാൻ ഒന്ന് ഞെട്ടി ചേച്ചി  ഓടി അവിടേക്ക് പോയി. അപ്പൊ ഇവളുടെ കല്യാണം കഴിഞ്ഞോ? ഇതൊകെ എപ്പോ ! എനിക്ക് അത് ഒരു ഷോക്ക് ആയി, എനിക്ക് സ്ഥിരം ബോധം പോകുന്ന പോലെ ഇപ്പോഴും പോകും എന്ന് തോന്നി. എങ്കിലും ഇപ്രാവശ്യം ഞാൻ പിടിച്ചു നിന്നു.

എനിക്ക് അങ്ങനെ ആണ് ഒരുപാട് ഞെട്ടിക്കുന്ന അല്ലേ വേദനിപ്പിക്കുന്ന എന്തേലും കണ്ടാൽ ബോധം പൊകും. വളരെ പരിശ്രമിച്ചാണ് ഇപ്പൊ ഈ ബോധം മറയാതെ ഞാൻ പിടിച്ചു നിർത്തുന്നത്. അവളുടെ കല്യാണം കഴിഞ്ഞു , കുടുബം ആയി എന്നൊക്കെ ഞാൻ ഓർത്തിരിക്കണം എന്ന് മനസിന് നിർബന്ധം കാണും. അല്ലങ്കിൽ സാധാരണ ഞാൻ ബോധം കെട്ടാൽ അതിന് തൊട്ട് മുൻപും പിൻപും നടന്ന കാര്യങ്ങൾ ഞാൻ മറന്നുപോകും. ചെറുപ്പത്തിൽ എപ്പഴോ തുടങ്ങിയ അസുഖം ആണ്.

Leave a Reply

Your email address will not be published. Required fields are marked *