എനിക്ക് അക്കെ ഒന്നും മനസിലാകുന്നില്ല ആര്യേച്ചി എന്തിനു എന്നെ ഏട്ടാ എന്ന് വിളിക്കണം?, എന്നെ ഭരിച്ചു കൊണ്ടിരിന്ന വൾ എന്തിനു എനിക്ക് കീഴ്പ്പെട്ട് സംസാരിക്കണം? ഒന്നറിയാം ഞാൻ ഇതൊന്നും സ്വപ്നം കണ്ടതല്ല എന്തോ എനിക്ക് സംഭവിച്ചിട്ടുണ്ട് . എനിക്ക് കാര്യങ്ങൾ ഓർക്കാൻ അൽപ്പം ബുദ്ധിമുട്ട് ഉണ്ട് പക്ഷെ എന്റെ ഓർമയിലെ ആര്യേച്ചിക്ക് ഇത്രതടി ഇല്ല, അന്ന് ഒരു ഈർക്കിലിൽ തുണി ചുറ്റിയ രൂപം ആയിരുന്നു, ഇപ്പൊ കണ്ടാൽ എന്റെ ആര്യക്ക് സൗന്ദര്യം കൂടിട്ടെ ഉള്ളു.
ഓർമ വെച്ചനാൾ മുതൽ ഞാൻ പ്രണയിക്കുന്ന എന്റെ മുറപ്പെണ്ണാണവൾ, എന്അനെക്ല്ലകാളും ൪ വയസ് കൂടുതല്‍ ഉണ്ട് , പക്ഷെ പരിജയം ഇല്ലാത്തൊരുടെ കണ്ണില്‍ ഞാന്‍ ആണ് മൂത്തത്. ചെറുപ്പത്തിൽ എനിക്ക് പ്രണയം ഒന്നുമല്ലാരുന്നു സത്യത്തില്‍ എന്റെ ശത്രു ആയിരുന്നു അവൾ. എന്നെ കരയിക്കുന്നതാരുന്നു അവൾക്ക് വിനോദം. പക്ഷേ എപ്പോഴോ അറിയാതെ ഞാൻ അവളെ പ്രണയിച്ചു പോയി, പറയാൻ ഭയം ആയിരുന്നു ഇപ്പോഴും അത് അങ്ങനെ തന്നാണ്. പക്ഷേ ഇപ്പോഴത്തെ ഈ പെരുമാറ്റത്തിൽ എന്തൊക്കെയോ നേടിയന്നൊരു തോന്നൽ.
“”ഏട്ടാ ല്ലാ… ശ്രീഹരി ഞാൻ നിന്നോട് കുളിക്കാൻ പറഞ്ഞത് നീ കേട്ടില്ലേ , നീ വേഗം പോയി കുക്കാൻനോക്ക്“”
ആര്യേച്ചി എനിക്ക് പരിജയം ഉള്ള ഗൗരവ ഭാവം മുഖത്തു വരുത്തി. ഒരു മാറ്റവും ഇല്ല ഇത് ആര്യ മഹാദേവ് തന്നെ ഞാൻ പിറുപിറുത്തു.
“ഹമ് എന്താ!…ഇപ്പൊ കൊഴാപ്പം ഇല്ലല്ലോ, തല ചുറ്റുന്നുണ്ടോ? “” അവള്‍ തുടര്‍ന്നു
ഇല്ലാ ന്നു ഞാൻ തലയാട്ടി എങ്കിലും ഇപ്പോഴും ഞാൻ പൂർണ ബോധത്തിൽ വരുന്നേ ഉള്ളു
“”എന്നെ നീ പോയി കുളിക്കു. എനിക്ക് ദോശ ചുടണം, രാവിലെ കുളിക്കാതെ നന്നയ്കാതേം അടുക്കളയിൽ വന്നേക്കുന്നു അവൻ.””
“”ഞാൻ വേണമെങ്കിൽ “”
“”നീ വേണമെങ്കിൽ “”
“”അല്ല ദോശ ചുട്ട് തരാം “”
“”” നീ അങ്ങനെ ചുട്ടതാണല്ലോ അവിടെ ആ കരിഞ്ഞു കിടക്കുന്നത് “”
അവൾ എന്നോട് ചൂടായി ഞാൻ ആ ദോശ കരിഞ്ഞതോന്നും ശ്രെദ്ധിച്ചില്ലരുന്നു. അവൾ ഓടി ഗ്യാസിന്റെ തിരിതാഴ്ത്തി.
“”നീ പോയില്ലേ?””
“”സോപ്പ് അല്ല കുളിമുറി?””
“”സോപ്പും തോർത്തും എല്ലാം കുലുമുറിയി ഉണ്ട് കൈ നീട്ട് എണ്ണ തെരാം. “”
കൈ നീട്ടി എണ്ണ മേടിച്ചുഅപ്പോഴും എന്റെ പ്രധാന സംശയം ബാക്കി. കുളിമുറി എവിടെ?