ഇരു മുഖന്‍ 1 [Antu Paappan]

Posted by

“”മോനേ ഹരി ഇവിടെ ഈ കൊച്ചിനെ തനിച്ചാക്കി അമ്മക്ക് വരാൻ പറ്റില്ല, ഇപ്പൊ മോനും പോകണ്ടാ.  എല്ലാം കലങ്ങി തെളിയട്ടെ “”

ഭദ്രൻ എന്റെ തറവാടും വിലക്ക് വാങ്ങി എന്ന് കേട്ടപ്പോൾ എന്റെ സകല നിയന്ത്രണവും നഷ്ടമായി ഞാൻ സ്വന്തമാക്കണം എന്നാഗ്രഹിച്ചതൊക്കെ അവൻ തട്ടി എടുത്തിരിക്കുന്നു. ആദ്യം എന്റെ എല്ലാം എല്ലാം ആയ ആര്യേച്ചി ഇപ്പൊ എന്റെ തറവാട്, എനിക്ക് വിഷമവും ദേഷ്യവും എല്ലാം മനസ്സിൽ കുമിഞ്ഞു കൂടി. ഇത്ര നാൾ ആരോടും ചോദിക്കാതെ ഇരുന്ന, കേൾക്കാൻ ആഗ്രഹം ഇല്ലാഞ്ഞ ആ ചോദ്യം ഞാൻ അവരോടു ചോദിച്ചു.

“”എന്റെ പ്രിയപ്പെട്ട തെല്ലാം തട്ടി എടുക്കാൻ ആരാണ് ഭദ്രൻ?”” ഞാൻ ആ മാനസിക അവസ്ഥയിൽ കോപം കൊണ്ടു പൊട്ടിതെറിച്ചു.

അവൾ ഒന്നും മിണ്ടിയില്ല,  കരഞ്ഞുകൊണ്ട് അവളുടെ മുറിയിലേക്ക് ഓടി കതകടച്ചു. അമ്മയും എന്നോട് ഒന്നും പറഞ്ഞില്ല, ഞാൻ പിന്നെ ഒന്നും ചോദിക്കാൻ നിന്നില്ല. ഞാനും എന്റെ റൂമിൽ പോയി കിടന്നു. എനിക്കാകെ പ്രാന്ത് പിടിക്കുന്ന പോലെ ആയി. ഇനിയും ഇനിയും എന്റെ വിലപ്പെട്ട എന്തെല്ലാം ഭദ്രൻ തട്ടി എടുക്കും. ഇനി ഭദ്രന്റെ ഔദാര്യത്തിൽ ഒരു നിമിഷം ഇവിടെ നിക്കാൻ എനിക്ക് സാധിക്കില്ല .

അമ്മ കുറച്ച് കഴിഞ്ഞു എന്റെ അടുത്ത് ഇരുന്നു. അമ്മ ഒന്നും മിണ്ടിയില്ല കൊറച്ചു നേരം എന്റെ മുടിയിൽ വിരലോടിച്ചു. പോകാൻ നേരം പറഞ്ഞു

“”ഭദ്രൻ നല്ലവനാടാ എന്നേം അമ്മുനേം രക്ഷിക്കാൻ അവതാരം എടുത്തു വന്നവനാ “”

എന്നിട്ട് അമ്മ ഒരു ഡയറി അവിടെ വെച്ചിട്ട് അമ്മ പോയി. അമ്മ അങ്ങനെ പറഞ്ഞെങ്കിലും എനിക്  ഭദ്രനോട്‌ ദേഷ്യം ഒട്ടും കുറഞ്ഞിട്ടില്ലാരുന്നു.  എന്റെ മനസ്സിൽ വന്നത് ഞാൻ ഒരു പേപ്പറിൽ എഴുതി വെച്ചു..

 

“”അപ്പുപ്പന്താടി പോൽ  ഒരുകൂട്ടം മോഹങ്ങൾ,

ചിറകുള്ള വിത്തുകൾ!.

ചെറുതെങ്കിലും  ചിന്തിയിലെപ്പോഴും.

കണ്ണീരിൽ കുതിർനാൾ  പറാതെ വീണു പോയി.

 പുതുജീവനെകുവാൻ കാലമതേറെ വീശി. 

ഊതി പറത്തിയെൻ  മോഹങ്ങൾളൊക്കെയും

പറന്നകന്നുവെങ്കിലും സ്നേഹമാണുള്ളിൽ

ബഹുമാനത്തിനും തരുമ്പും കുറവില്ലതാനും.””

Leave a Reply

Your email address will not be published. Required fields are marked *