ഞാൻ എന്റെ ഇഷ്ടം തുറന്നു പറയാത്ത തിന്റെ കാരണങ്ങളിൽ ഒന്നും ഇതായിരുന്നു. അന്നേ എന്റെ ഇഷ്ടം അവളോട് പറയേണ്ടിരുന്നു. ഇനി പറഞിട്ട് എന്താ കാര്യം ഭദ്രൻ കൊണ്ടോയില്ലേ എന്റെ പെണ്ണിനെ. എന്റെ പെണ്ണ്. അങ്ങനെ ചിന്തിച്ചപ്പോൾ മനസ്സിൽ ഒരു സുഖം.
ദിവസങ്ങൾ കഴിഞ്ഞു എനിക്ക് ഇപ്പൊ ആര്യേ ച്ചിയോടു വല്ലാത്ത ഒരു പ്രേമം. ഉള്ളില്‍ അടക്കി വെച്ചത് പുറത്തു ചാടിയപോലെ , ഞാൻ എത്ര ശ്രെമിച്ചിട്ടും വീണ്ടും വീണ്ടും ആ പ്രണയത്തിൽ വീണു പോകുന്നു, അത് തെറ്റാണ് എന്ന് ഞാൻ എന്റെ മനസ്സിൽ പല ആവർത്തി പറഞ്ഞു. അവളുടെ സാമിപ്യം എനിക്ക് ആകെ പ്രാന്ത് പിടിക്കാൻ തുടങ്ങി. അവൾ എന്നെ ഉമ്മ വെക്കുന്നതും, എന്റെ കൂടെ കിടക്ക പങ്കിടുന്നതും ഇപ്പൊ സ്ഥിരം സ്വപ്നം കാണാൻ തുടങ്ങി,ഇനി അവിടെ നിന്നാൽ ഞാൻ അരുതാത്തത് എന്തേലും അവളോട് ചെയ്യും എന്ന് തോന്നി. ഇതിൽ നിന്ന് ഒളിച്ചോടാൻ നാട്ടിലെക്ക് പോയാലോ എന്നൊരു ചിന്ത മനസ്സിൽ വന്നുകയറി. അങ്ങനെ ഞാൻ നാട്ടിലേക്ക് പോകാൻ തീരുമാനിച്ചു,
ആ ഇടക്ക് എന്റെ മുടങ്ങിപ്പോയ പരീക്ഷയും ഞാൻ എഴുതി. അന്ന് വൈകുന്നേരം വീരുനെ എന്റെ കയ്യിൽതന്നു, ഏറെ നാളുകൾക്ക് ശേഷം ആണ് അവനെ എനിക്ക് അവളായി എടുക്കാൻ തെരുന്നത്. എന്നോട് ഉള്ള നീരസം ഒക്കെ മാറി എന്ന് എനിക്ക് ഉറപ്പായി. അന്ന് ഞാൻ രാത്രി എല്ലാരും ഒരുമിച്ചു അത്താഴം കഴിക്കുമ്പോൾ ആര്യേച്ചിയോട് ഞാനും അമ്മയും നാട്ടിൽ പോകാൻ പോവുകയാണെന്ന് പറഞ്ഞു. അമ്മയും എന്റെ ആ തീരുമാനം അപ്പൊ ആണ് അറിയുന്നത്.
ആര്യേച്ചിയുടെ കണ്ണു നിറഞ്ഞുവോ,കുറച്ചു നേരം ആരും ഒന്നും മിണ്ടിയില്ല.
അമ്മ ആണ് ആ മൗനത്തിന് വിരാമം ഇട്ടത്.
“”നാട്ടിൽ നമുക്ക് ഇനി ഒന്നും ഇല്ല മോനേ ഹരി വീടില്ല, ഇവളല്ലാതെ അല്ലാതെ വേറെ ബെന്തുക്കൾ ആരും ഇല്ല”” പെട്ടന്ന് അത് കേട്ടപ്പോൾ എനിക്ക് ഒരു ഷോക്ക് ആരുന്നു.
“”അപ്പൊ അമ്മാവൻ അമ്മായി തറവാട് “”ഞാൻ ചോദിച്ചു
“”ഇല്ല ഹരി അവർ എല്ലാം നിനക്ക് വയ്യാണ്ടിരുന്നപ്പോൾ മരണപ്പെട്ടു അമ്മാവൻ മരിച്ചിട്ട് ഇപ്പൊ മൂന്ന് വർഷം ആയി അമ്മയും അതിനു പുറകെ തന്നെ പോയി.””
“”അപ്പൊ തറവാട് “”
“” അത് ഭദ്രൻ ബാങ്കിൽനിന്ന് ലേലത്തിൽ പിടിച്ചു, അവിടെ ആരുന്നു ഞാൻ ഇത്രയും നാൾ ഒറ്റക്ക്, എനിക്ക് ഇവിടെ വന്നു നിന്ന് നിന്റെ ഈ അവസ്‌ഥ കാണാൻ ഉള്ള ശേഷി ഇല്ലാരുന്നു, അത്കൊണ്ട് ഞാൻ അവിടെ നിന്റെ ആ ഓർമ്മ കളിൽ ജിവിക്കു വാരുന്നു, നീ എഴുന്നേറ്റു എന്നറിഞ്ഞപ്പോൾ ഞാൻ അവിടെ ഉണ്ടാരുന്ന പശുനേം കോഴിയെയു ഒക്കെ വിറ്റ് പെറുക്കി ആണ് നിങ്ങടെ അടുത്തേക്ക് വന്നത് “”
അപ്പോളേക്കും ആര്യേച്ചി ഇപ്പൊ കരയും എന്ന് രീതിയിൽ നിക്കുവാരുന്നു