ഉള്ള കാരണം രണ്ടാണ് അമ്മ ഉണ്ടാക്കുന്ന ആഹാരം ചൂടോടെ കഴിക്കാം, എന്നെ കാണിക്കാതെ കൊണ്ട് നടന്ന വീരനെ എനിക്ക് ഇപ്പൊ അവളുടെ ശല്യം ഇല്ലാതെ കാണാം എടുക്കാം. അങ്ങനെ ഞാനും അവനും വല്ലാതെ അങ്ങ് അടുത്തുപോയി എന്റെ ഉള്ളിൽ ഏതോ ഒരു കോണിന്നു അവനോട് ഒരുപാടു സ്നേഹം . എനിക്ക് അവൻ ഇല്ലാതെ പറ്റില്ല എന്ന അവസ്ഥ ആയി. എനിക്ക് അമ്മയോടും ആര്യേച്ചിയോടും മുൻപ് തോന്നിയിട്ടുള്ളതിനെക്കാൾ തീവ്രമായ ഒരു സ്നേഹം. അമ്മയും ആര്യേച്ചിയും ഇതൊന്നും അറിയാതെ ഇരിക്കാൻ ഞാൻ ശ്രെധിച്ചു. പക്ഷേ എനിക്ക് തോന്നിയിട്ടുണ്ട് അമ്മക്ക് വെക്തമായി അറിയാം ഞാനും വീരനും ആയുള്ളഈ അറ്റാച്ച് മെന്റ്.
ഒരിക്കൽ അമ്മ അവനെ കുളിപ്പിക്കാൻ പോയപ്പോൾ അമ്മേടെ കയ്യിന്നു പിടഞ്ഞു അവൻ താഴെ വീണു, അതികം പൊക്കത്തിൽ നിന്നൊന്നും അല്ല. പക്ഷേ ഞാൻ അത് കണ്ടു അമ്മയെ ഒരുപാട് ഫയർ ചെയ്തു അമ്മ കരഞ്ഞുപോയി. അതിന് മുൻപ് ഞാൻ എന്റെ അമ്മയെ ഒരിക്കൽ പോലും കരയിച്ചിട്ടില്ല അന്ന് എനിക്ക് കൊറച്ചു നാളായി വരാത്ത തലചുറ്റൽ വന്നു പക്ഷെ ഒരു തരത്തിൽ ഞാൻ പിടിച്ചുനിന്നു. പണ്ട് ആര്യചേച്ചിക്ക് വേണ്ടി ആരോടേലും വഴക്ക് ഇടുമ്പോൾ ആണ് എനിക്ക് ഇങ്ങനെ ഒക്കെ വന്നിരുന്നത്. അന്ന് ഞാൻ തിരിച്ചു കടയിൽ പോയില്ല. നേരേ ഞാൻ എന്റെ സ്ഥിരം സ്പോട്ടിൽ പോയി നിന്നു . ആ പാലം എന്തോ എനിക്ക് ഒരു പ്രത്യേക അറ്റാച്ച്മെന്റ്. ഒരുപാട് സമയം കഴിഞ്ഞു ഞാൻ ചിന്തിച്ചു അവൻ എന്റെ ആരാ, എന്റെ പെണ്ണിന്റെ അല്ല ചേച്ചിയുടെ മകൻ. അവനു വേണ്ടി ആണോ ഞാൻ എന്റെ സ്വന്തം അമ്മേ. എനിക്ക് എന്തെന്നില്ലാത്ത വിഷമം തോന്നി. ഞാൻ അപ്പൊ തന്നെ വണ്ടിഎടുത്തു വീട്ടിൽ തിരിച്ചു വന്നു അമ്മയോട് ക്ഷമ പറഞ്ഞു. എന്നെ കെട്ടിപിടിച്ചു കരഞ്ഞഅല്ലാതെ വേറെ ഒന്നും മിണ്ടിയില്ല.
അന്ന് രാത്രിയിൽ അമ്മ എന്റെ മുന്നിൽ വെച്ച് രാവിലെ അമ്മേടെ കയ്യിൽ നിന്ന് കുഞ്ഞു താഴെ പോയ കാര്യം ആര്യേച്ചിയോട് പറഞ്ഞു. അമ്മേ വല്ലതും അവൾ പറയുമോ എന്നാരുന്നു എന്റെ പേടി. അത് കേട്ടതും അവൾ ഒന്ന് ഞെട്ടി അവൾ കുഞ്ഞിനെ പോയി എടുത്തു, എടുത്തപ്പോഴേ അവൻ കരഞ്ഞു എന്റെയും അമ്മേടെയും നെഞ്ചു ഒരുപോലെ ഇടിക്കാൻ തുടങ്ങി. ജാനുമ്മ നിന്നെ താഴെ ഇട്ടോടാ നമുക്ക് അമ്മക്ക് നല്ല അടി കൊടുക്കാമെ. എന്ന് പറഞ്ഞുചേച്ചി അവനെ കൊഞ്ചിച്ചു. അതല്ലാതെ ഞങ്ങൾ ശങ്കിച്ച പോലെ ഒന്നും അവൾ അമ്മേ പറഞ്ഞില്ല. അമ്മയുടെ നിപ്പു കണ്ടിട്ടാവണം അവൾ വന്നു അമ്മേ സമാധാനിപ്പിച്ചു. എനിക്ക് അതൊരു വലിയ ആശ്വാസം ആയിരുന്നു. എന്റെ അമ്മേ ആരേലും എന്തെങ്കിലും പറഞ്ഞാ എനിക്ക് അത്രമാത്രം വേദനിച്ചിരുന്നു. ഞാൻ അവളെ നന്ദിയോടെ നോക്കി.
“”ഹരിക്ക് കൊടുക്കണോ അടി””
എന്ന് മോനോട് ചോദിക്കുന്ന കെട്ടു എന്നിട്ട് എന്നെ പതിയെ ഒന്ന് തല്ലി കാണിച്ചു, അവന്റെ ആ ചിരി യിൽ ഞാനും എല്ലാം മറന്നു നിന്നുപോയി. അതിനു ശേഷം ആര്യ എന്നിലേക്ക് അടുക്കുന്നപോലെ ഒരു തോന്നൽ.അതിൽ പിന്നെ ഞാൻ ആര്യേച്ചിയെ ശ്രെദ്ധിക്കാൻ തുടങ്ങിയിരുന്നു , ആര്യേച്ചി എന്റെ അമ്മയോട് കാണിക്കുന്ന സ്നേഹം പലപ്പോഴും എനിക്ക് പോലും അസൂയ ഉണ്ടാക്കാൻ തുടങ്ങി യിരിക്കുന്നു.പണ്ട് ആര്യേപ്രേമിച്ചകാലത്ത് ഏറ്റവും പേടിച്ച ഒരു വിഷയംആയിരുന്നു ഇത്. എനിക്ക് ഇനി എങ്ങാനും അവളെ കെട്ടാൻ പറ്റിയാൽ അവൾ അന്ന് എന്നോട് കാണിക്കുന്ന അവഗണന അമ്മയോടും കാണിക്കുമോ?.