ഇരു മുഖന്‍ 1 [Antu Paappan]

Posted by

കരുതിയത്. പക്ഷെ അതുണ്ടായില്ല ഞാൻ ഒരു നല്ല നടൻ ആണെല്ലോ എന്ന് തോന്നിപോയി.

“”അമ്മേ അമ്മക്ക് ആര്യയുടെ തറവാട്ടിൽ നിക്കുന്ന ജാനകി രാമചന്ദ്രനെ അറിയോ,””

അമ്മ ഒന്ന് ഞെട്ടി എന്നിട്ട് അറിയാം എന്ന് തല ആട്ടി.

“”എന്റെ അമ്മയാ, അവിടെ അവർക്ക് സുഖംആണോ എന്നറിയാൻ ആരുന്നു. എന്റെ ആ അമ്മാവൻ അവരെ അടുക്കള ജോലി ചെയ്യിക്കയാണെന്ന് കെട്ടു .””

“”ആ അമ്മക്ക് സുഖം ആണ് മോനേ, ഭദ്രൻ അവരെയും പൊന്നുപോലാ നോക്കുന്നെ “”കണ്ണ് നിറഞ്ഞോണ്ട് ആണ് അമ്മ മറുപടി തന്നത്

“”പിന്നെ എന്താ അവരിപ്പോ കറുത്ത് കരിവാളിച്ചു ഇരിക്കുന്നെ? “”

അമ്മ കരയാൻ തുടങ്ങി

“”എന്തിനാ ഈ അമ്മ ഇപ്പൊ കരയുന്നെ “”

“”നിനക്കെന്നെ മനസിലായില്ല എന്ന് കാട്ടിയപ്പോ ഞാൻ അത് വിശ്വസിച്ചു പോയടാ “”

കരച്ചിൽ ആണോ ചിരി ആണോ സന്തോഷം ആണോ എന്നൊന്നും മനസിലാക്കാൻ പറ്റാത്ത അവസ്ഥ

“”അതിനു എനിക്ക് ഇപ്പോഴും ഭദ്രന്റെ അമ്മേ അറിയില്ല, എനിക്ക് എന്റെ അമ്മ ജാനകികുട്ട്യേ അറിയുള്ളു “”

അമ്മ എന്നെ കെട്ടി പിടിച്ചു ഒരുപാട് കരഞ്ഞു. ഞാനും അത് അങ്ങ് കരഞ്ഞു തീരട്ടെ എന്ന് കരുതി. പിന്നെ ഞങ്ങൾ ഒരുപാട് സംസാരിച്ചു എന്തിനെയൊക്കയോ പറ്റി. ഞാൻ അമ്മേ തിരിച്ചറിഞ്ഞത് ആര്യേച്ചിയോട് പറയല്ലെന്നു ചട്ടം കെട്ടി എനിക്ക് അറിയരുന്നു അമ്മ അപ്പൊ തന്നെ ചെന്ന് പറയും എന്ന്. അത് ഞാൻ അറിയിക്കാതെ ഇരിക്കാനായി ഭദ്രന്റെ അമ്മ നാടകം ആര്യേച്ചി അടുത്ത് ലെവലിൽ കൊണ്ടോയി. പിന്നെ ഉള്ള ദിവസങ്ങളിൽ ഞങ്ങൾ ഒരു 4 വർഷം പുറകെ പോയ ഫീൽ ആണ് ഉണ്ടായത്.

ദിവസങ്ങൾ കടന്നു പോയി, ഇപ്പൊ വീരനെ ഡേ കെയറിൽ ആക്കാറില്ല, അമ്മ ആണ് അവനെ നോക്കുന്നത്. അതുകൊണ്ട് തന്നെ ഉച്ച ആകുമ്പോൾ ഞാനും വീട്ടിൽ വന്നു ഊണ് കഴിക്കാൻ തുടങ്ങി. എനിക്ക് ഇപ്പൊ ഉച്ചക്ക് വീട്ടിൽ വരാൻ

Leave a Reply

Your email address will not be published. Required fields are marked *