അതിൽ ഒന്നിന്റെ അകത്തെ പോക്കറ്റിൽ ഒരു സ്റ്റിക്കർ കണ്ടു 2800. എന്നെ വിദക്ത്ത മായി പറ്റിച്ചു എന്ന് മനസിലായി. ഇന്നലെ കൊണ്ടോയ അതേ തുണി സ്റ്റിക്കർ മാറ്റി ഒട്ടിച്ചു തന്നു. എങ്കിലും അത് ഇട്ട് ചെന്നപ്പോൾ ഉള്ള അവളുടെ സന്തോഷം കണ്ടപ്പോൾ അത് തിരിച്ചു കൊടുക്കാൻ തോന്നിയില്ല. ഞാൻ അറിഞ്ഞോണ്ട് പൊട്ടനായി. എവിടേയോ ഒരു സ്നേഹം എന്റെ ഉള്ളിൽ നാമ്പിട്ടു.
പിറ്റേന്ന് ഞാൻ കടയിൽ നിന്ന് വന്നപ്പോഴേക്കും അമ്മ നാട്ടിൽ നിന്ന് വന്നുനിന്നിരുന്നു. ഞാൻ മൈന്റ് ചെയ്യാതെ എന്റെ റൂമിൽ പോയ്. ഇത്രയും ദിവസം സ്വന്തം മോനേ കാണാൻ വരാഞ്ഞ അമ്മയെ എന്റെ പ്രതിഷേധം അറിയിക്കുക എന്നായിരുന്നു ഉദ്ദേശം. പക്ഷെ അമ്മ കരുതിയത് ഞാൻ അമ്മയെ മറന്നു എന്നാ. അതിന്റെ സൂചനകൾ ചേച്ചിയും അമ്മയും ആയി ഉള്ള സംസാരത്തിൽ നിന്ന് എനിക്ക് മനസിലായി. ഞാൻ താഴേക്ക് ഇറങ്ങി ചെന്നപ്പോൾ ചേച്ചി എനിക്ക് ചായ തന്നിട്ട് ചോദിച്ചു
“”ഹരി ഹരിക്കിത് ആരാന്നു മനസ്സിലായോ “”
“”പുതിയ ഹോം നേഴ്സ് ആണോ, വീരുനെ നോക്കാൻ…””
അമ്മയുടെ കണ്ണ് നിറഞ്ഞു, എനിക്ക് അതൊരു തമാശ ആയി ആണ് തോന്നിയത് .
“” ഹ്മ്മ് മോനേ നോക്കാൻ വന്നതാ “”
അമ്മ ഒന്നും മിണ്ടുന്നില്ല അമ്മയുടെ വിഷമം കണ്ടിട്ട് എന്നപോലെ ആര്യേച്ചി അമ്മയുടെ അടുത്തേക്ക് നീങ്ങിഇരുന്നിട്ട്
“”പക്ഷെ ഹോം നേഴ്സ് ഒന്നും അല്ല ഇത് എന്റെ അമ്മയാ “”
“”ലക്ഷ്മി അമ്മയോ ഇതോ “” ഞാൻ അത്ഭുതത്തോടെ ചോദിച്ചു
ലക്ഷ്മി അമ്മായിയെ എനിക്ക് ഓർമ ഉണ്ടെന്ന് മനസിലാക്കിയ അവൾ പ്ലേറ്റ് മാറ്റി.
“”ഇത് ഇത്…….എന്റെ ഭദ്രന്റെ അമ്മയാ, നമ്മുടെ നാട്ടിൽന്ന് വന്നതാ””
എന്നിട്ട് അമ്മക്ക് ഒരു ഉമ്മയും കൊടുത്തു അമ്മ കണ്ണ് തുടച്ചു.പിന്നെ എന്തൊക്ക യൊ പറഞ്ഞു ഇരുന്നു എന്നാ എനിക്ക് അമ്മയെ ഓർമ ഉണ്ടെന്ന് ഞാനോ ഭദ്രന്റെ അമ്മ അല്ലഎന്റെ അമ്മ ആണെന്ന് അവർ രണ്ടുപേരുമോ പറഞ്ഞില്ല.
അങ്ങനെ അവൾ വീരനെ കൊണ്ട് റൂമിൽ കിടത്തി. അമ്മ ടേബിളിൽ ഉണ്ടാരുന്ന ചായ കപ്പ് എല്ലാം എടുത്തു അടുക്കളയിൽ പോയ്. ഞാൻ ഒരു അഞ്ചു മിനിറ്റ് അവിടെ ഇരുന്നു കാണും അഞ്ചു മിനിറ്റ് തികച്ചൊ എന്ന് പോലും അറിയില്ല. ഞാൻ അമ്മയെ കാണാൻ അടുക്കളയിൽ ചെന്നു. പാവം ഉരുന്ന് കരയുന്നു ലോകത്ത് ആരെ മറന്നാലും ഇനി ആര്യേച്ചിയെ മറന്നാലും എന്റെ അമ്മേ ഞാൻ എങ്ങനെ മറക്കാൻ. എന്റെ ഓരോ ചലനത്തിന്റെയു നോട്ടത്തിന്റെയും അർത്ഥം അറിയാവുന്ന അമ്മ എന്നെ കയ്യോടെ പിടിക്കും എന്നാ ഞാൻ