“”ഞാൻ അദ്വാനിച് ഉണ്ടാക്കിയ പൈസ കൊണ്ട് മേടിച്ച ഷർട്ടാ, വില കുറഞ്ഞു എന്നത്കൊണ്ട് നിങ്ങളെ യൊക്കെ പോലെ ഇത് ഇടാതിരിക്കാന്‍ എനിക്ക് ഒരു കുറച്ചിലുമില്ല “”
ഞാൻ അവനു വാങ്ങിച്ചു കൊടുത്ത ഡ്രസ്സ് എന്നെ കാണിക്കാൻ എങ്കിലും ഒന്ന് ഇടിയിക്കാഞ്ഞത്തിന്റെ വിഷമം എല്ലാം അതിൽ ഉണ്ടാരുന്നു.
അവൾ ഒന്നും മിണ്ടാതെ കേറിപ്പോയി , അവനെ വീരനെ ഞാൻ കൊടുത്ത ഡ്രെസ്സിൽ എടുത്തതിട്ടോണ്ട് വന്നു അങ്ങനെ പറയാൻ കാരണം അത്രയ്ക്ക് വലുതാരുന്നു ആ ഡ്രസ്സ് 1000 രൂപ മനസ്സിൽ വെച്ചു ഡ്രസ്സ് എടുത്തപ്പോൾ കൊച്ചിന്റെ പ്രായം ഞാൻ കണക്കിൽ എടുത്തില്ല.
“”കുട്ടികൾക്ക് തുണി മേടിക്കുമ്പോൾ പ്രായം കൂടെ പറഞ്ഞു വേണം തുണി എടുക്കാൻ “”
നൈസിനു ഒന്നും പാളി എങ്കിലും എങ്കിലും അത് കണ്ടു എന്റെ മനസ് നിനറഞ്ഞു.
“”ഞാനും അദ്വാനിച്ച പൈസ കൊണ്ട് മേടിച്ചു തന്നതാ നിനക്കാ ഡ്രെസ് , എല്ലാര്ക്കും ആഗ്രഹമുണ്ട് അതൊക്കെ ഒന്ന് ഇട്ട് കാണണമെന്ന് “” അവള്‍ പറഞ്ഞു
അപ്പൊ ആണ് ഞാൻ അതോർക്കുന്നത്
“”അത്രേം വില ഉള്ളതൊന്നും എനിക്ക് ചേരില്ലടോ “”
“”ഇട്ട് നോക്കിയാൽ അല്ലേ അറിയൂ…”” അവള്‍ പറഞ്ഞു
“”ഇല്ല, ഞാൻ ചേച്ചിയോട് ആയോണ്ട് പറയാം എന്റെ ബാങ്കിൽ ആകെ ഉള്ള സേവിൻക്സ് ഇനി 16 ചില്ലറ ആണ് ചേച്ചി എനിക്ക് വാങ്ങി വെച്ചത് എല്ലാ കൂടെ 10000നു മുകളിൽ വരും അതുകൊണ്ട് എനിക്ക് അത് സ്വീകരിക്കാൻ ബുദ്ധിമുട്ട് ഉണ്ട്. “”
“”Ok അതിങ് എടുത്തേക്ക് “” അവള്‍ കൈ നീട്ടി
ഞാൻ എല്ലാം എടുത്തു അവളുടെ കയ്യിൽ കൊടുത്തു . പിറ്റേന്ന് രാത്രി എനിക്ക് കൊറച്ചു ഷർട്ടും പാൻസും തന്നു. ഇപ്രാവശ്യം ബോക്സിൽ ഒന്നുമല്ല ഞാൻ മേടിച്ചു വെച്ചു 300-350 റേഞ്ചിൽ ആണ് എന്ന് സ്റ്റിക്കർ കണ്ടപ്പോൾ മനസിലായി. റൂമിൽ ചെന്നു ഇട്ട് നോക്കിയപ്പോൾ എല്ലാം നല്ല ഉഗ്രൻ സെലക്ഷൻ ഞാൻ ഓരോന്നും ഇട്ട് അവളെ കൊണ്ട് കാണിച്ചു. അവളുടെ മുഖം അപ്പൊ ഒന്നു കാണണ്ടതാരുന്നു.