“”ഇത് ഇത്……ഞാൻ ഭദ്രനോട് പറഞ്ഞതാ ണല്ലോ…. “”അവൾ വിക്കി വിക്കി പറഞ്ഞു
“”ആ എനിക്കറിയില്ല എന്റെ മനസ്സിൽ തോന്നിയത് പറഞ്ഞു എന്നെ ഉള്ളു “” ആരോ ഉള്ളിന്നു പറഞ്ഞു തന്നപോലെ ആണ് എനിക്ക് തോന്നിയത്.
“”ഹ്മ്മ് “” അവളുടെ മുഖത്തു ഒരു സന്തോഷം മിന്നി, എന്താണാവോ ഇത് കണ്ടു ഞാൻ ചിന്തിച്ചു.
“”ഞാൻ പറഞ്ഞത് നീ ജോലിക്ക് പോകണ്ടാ എന്നല്ല, ഇവിടെ ഉടപ്പള്ളിയിൽ ഭദ്രനു ഒരു ഷോപ്പുണ്ട് ഭദ്രൻ പോയത് മുതൽ അടഞ്ഞു കിടക്കുവാ, അല്ല ഭദ്രൻ ഉള്ളപ്പോൾ പോലും വല്ലപ്പോഴുംമേ അവിടെ പോകാറുള്ളു ഇപ്പൊ ആരും നോക്കാൻ ഇല്ലാത്ത അവസ്ഥ ആണ്. പുതിയ ഒന്ന് രണ്ട് സ്റ്റാഫിനെ വെച്ചു വേണമെങ്കിൽ നിനക്ക് തുറക്കാം. അതൊരു ടെക്സ്റ്റയിൽസ് ആണ് പോകാൻ താല്പര്യം ഉണ്ടോ? “”
അപ്പൊ 2500തിന്റെ ഷർട്ട് വന്നവഴി എനിക്ക് മിന്നി നമുക്ക് ഇപ്പൊ എന്തായാൽ എന്താ ഒക്കെ പറഞ്ഞു.
കുട്ടി ഉണ്ടായതിൽ പിന്നെ ആണ് ഭദ്രൻ ബിസ്നസ് ഉഴപ്പിയത്. പുള്ളിയെ പറഞ്ഞു ഗൾഫിലൊ മറ്റോ വിട്ടുകാണും എന്നനൊക്കെ അവളുടെ സംസാരത്തിൽ നിന്ന് മനസിലായി.
അമ്മ വരാം എന്ന് പറഞ്ഞിട്ട് ഇപ്പൊ രണ്ട് ആഴ്ചയായി, ഞാൻ കടയിൽ പോയി തുടങ്ങി, കടയിലേ പഴയ സ്റ്റോക്ക് മൊത്തം ക്ലിയർ ചെയ്തു പുതിയ സ്റ്റോക്ക് വന്നു. ഇന്ന് എന്റെ bba എക്സമിനു ഞാൻ രെജിസ്റ്റർ ചെയ്തു പടുത്തവും ഒരു സൈഡിൽ കൂടെ നടക്കുന്നുണ്ട്. , ആര്യേച്ചി ആയി ഇപ്പൊ എല്ലാം ന്യൂട്രലിൽ ആയി. ലൈഫ് പിന്നെയും താളം കണ്ടെത്തി തുടങ്ങി. ആകെ ഉള്ള വിഷമം വീരനെ കാണാൻ കൂട്ടില്ല എന്നുള്ളതാണ് രാവിലെ ഡേ കെയറില്‍ ആക്കും രാത്രി അവളുടെ കയ്യിൽ. എന്നെ കാണിക്കാറു പോലും ഇല്ല. ഞാൻ അവടെ കൊച്ചിനെ എന്തോ ചെയ്യാൻ. പക്ഷേ ഇതുവരെ അവൾ ഞാൻ വാങ്ങിച്ചു കൊടുത്ത ഡ്രസ്സ് അവനെ കൊണ്ട് ഇടിപ്പിചിട്ടില്ല.
ഒരു ദിവസം ഫുഡ് കഴിക്കാൻ ഇരുന്നപ്പോൾ
“”ഹരി എന്താ എപ്പോഴും ഈ ഡ്രസ്സ് ഇടുന്നെ, ഞാൻ തന്നത് ഇഷ്ടം ആയില്ലേങ്കിൽ കടയിൽ നിന്ന് വേറെ എടുത്തൂടെ?””
“”എനിക്ക് ഇത് മതി ഇതാ സുഖം ഇതിന് ഇപ്പൊ എന്താ കുഴപ്പം “”
“”ഒരു ടെക്സ്ടെൽ സിന്റെ മുതലാളി കുറഞ്ഞ ഡ്രസ്സ് ഇട്ടാ കടയിൽ ആള് കേറുമോ “”
അതെന്റെ ഈഗോ ഹേർട് ചെയ്തു