ഒക്കെ ഇട്ട് നോക്കി നമുക്ക് തല്കാലം ഇതൊക്കെ മതി എന്ന് പറഞ്ഞു. അലമാര തുറന്നു നോക്കിയപ്പോ ചേച്ചിയുടെ എല്ലാ ഡ്രെസ്സും അവിടെ നിന്ന് മാറ്റിയിരിക്കുന്നു, ഭദ്രന്റെ കുറച്ചു ഡ്രെസ് അവിടെ ഉണ്ട്. പിന്നെ പുതിയ രണ്ട് മൂന്ന് ബോക്സും , ബില്എല്ല്ലാം കാണാം 2500-3000 അടുപ്പിച്ചുള്ള തുണി ആണ് എല്ലാം കൂടെ നോക്കിയപ്പോ ഏറെക്കുറെ 10000 രൂപക്ക് അടുത്ത് വരും എന്റെ ലൈഫ് ലോങ്ങ് സമ്പാദ്യത്തിന്റെ പകുതി മൂന്നുജോഡി തുണിക്കോ എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നി. ഞാൻ കുഞ്ഞിന് കൊടുത്ത ഡ്രെസ് അവൾ എടുത്തു ചവറ്റു കൊട്ടയിൽ കളഞ്ഞില്ലേ ഭാഗ്യം. ഞാൻ പൊകും മുൻപ് ഒരുവട്ടം എങ്കിലും അത് ഇട്ട് കാണിക്കും എന്ന് കരുതി എങ്കിലും നടക്കില്ലന്നറിയാം.
ഞാൻ ഫുഡ് കഴിക്കാൻ താഴെ ചെന്നു. അവൾ എനിക്ക് വയറു നിറച്ചു തന്നു എന്റെ അമ്മേടെ കൈ പുണ്യം അവക്കും കിട്ടിയിട്ടുണ്ട്. എനിക്ക് അവളോട് ഉണ്ടായിരുന്ന പരിഭവം എങ്ങോ പോയി.
“”ഇനി നീ ഇന്നത്തെ പോലെ ഉറങ്ങിയാൽ കതകിന്റെ കുറ്റി ഇട്ടോണം, എനിക്ക് ഇനി അവൻ മാത്രമേ ഉള്ളു .””
അവൾ ആ പറഞ്ഞതിൻറെ അർഥം പോലും എനിക്ക് മനസിലായില്ല. ഞാൻ ശെരി എന്ന് പറഞ്ഞു
“”എന്താ ഹരിയുടെ അടുത്ത പരിപാടി””
“”അമ്മേടെ കൂടെ നാട്ടിൽ പോകണം എന്നുണ്ട്,പിന്നെ ബാക്കി പഠിക്കണം അല്ല എക്സാം എഴുതണം.””
“”ഹരിയുടെ ഈ അവസ്‌ഥയിൽ നാട്ടിലോട്ട് വിടാൻ പറ്റില്ല, you are in medication, you need proper care. ഇവിടെ നിന്ന് പഠിക്കാം എന്താ പ്രശ്നം””.
“”എനിക്ക് ഇങ്ങനെ അടച്ചട്ടു ഇരിക്കാൻ വയ്യാ. ഞാൻ ഇവിടെ ഒരു ട്യൂട്ടോ റിയലിൽ പഠിപ്പിക്കൻ ചെല്ലാമോ എന്ന് ചോദിക്കാന്ന് വെച്ചിരിക്കുവാണ് “”
“”ട്യൂറ്റോറീയിൽ പോയ എന്ത് കിട്ടാൻ ആണ് “”
എനിക്ക് അവളുടെ ആ പരിഹാസം തീരെ ഇഷ്ടം പെട്ടില്ല.
“”കഷ്ടപെട്ടത് തിന്നുമ്പോൾ മനസിന് ഒരാശ്വാസം കിട്ടും “”മനസ്സിൽ അപ്പൊ തോന്നിയത് വിളിച്ചു പറഞ്ഞു
ആര്യേച്ചി ഒന്ന് ഞെട്ടി