അവളോട് പറഞ്ഞ കൊറേ കാര്യങ്ങൾ അതിൽ ഉണ്ടാരുന്നു. അതിൽ നിന്ന് തന്നെ ഭദ്രന് എന്നെ തീരെ ഇഷ്ടം അല്ലാ എന്ന് എനിക്ക് ഉറപ്പായി. ശല്യമായി ഒരു നാലു കൊല്ലം ഞാൻ ഇവിടെ ഉണ്ടാരുന്നതിനാൽ ആകാം . ഞാൻ ഒരു ബാദ്യത ആയി കാണും.എന്നോട് ആര്യേച്ചിക്കും ഇത്രയും ദേഷ്യത്തിന് എന്താ കാരണം. അപ്പൊ ഒഴിഞ്ഞു കൊടുക്കുക എത്രയും വേഗം. അമ്മ വരും വരെ എങ്ങനെയും കടിച്ചു പുടിച്ചു നിക്കുക.
കുറച്ചു കഴിഞ്ഞു അവൾ എന്നോട് വന്നു പറഞ്ഞു അമ്മ നാളേ വരുള്ളൂ, നിനക്ക് പുറത്തു വല്ലോം പോണമെങ്കിൽ പൊക്കൊളു എന്ന്.
ഞാൻ അമ്മേ വിളിച്ചപ്പോഴും ഉടനെ വരും എന്നാണല്ലോ പറഞ്ഞത്. ചിലപ്പോൾ അമ്മായി വിട്ടുകാണില്ല, ഞാൻ ഉള്ളപ്പോൾ എല്ലാർക്കും ഞങ്ങളോട് സ്നേഹം ആയിരുന്നു ഞാൻ ഒരു ബാധ്യത ആയപ്പോൾ അതിന്റെ പ്രയാസം സഹിക്കേണ്ടി വരുന്നത് അമ്മക്കാകും, ഏതായാലും അമ്മ നാളേ വരുമല്ലോ, ഞാൻ അമ്മ യും മാത്രം ഉള്ള ഒരു കൊച്ചു ലോകം ഞാൻ കാണാൻ തുടങ്ങി.
ഏതായാലും ഇവിടെ ആര്യേച്ചിയുടെ കുത്ത് വാക്കും കേട്ട് നിക്കാൻ വയ്യാ, കുറച്ചു ശുദ്ധ വായു വേണം, എന്ന് കരുതി പുറത്തിറങ്ങി. ഉച്ച ആകുന്നെ ഉള്ളു. ഭക്ഷണം കഴിക്കാൻ മനസ്സില്ലാഞ്ഞോണ്ട് അതും കഴിച്ചില്ല . ഇറങ്ങും മുൻപ് ഞാൻ എന്റെ ആ പഴയ പേഴ്‌സ് തപ്പി എടുത്തിരുന്നു . അതിൽ എന്റെ atm ഉണ്ടാരുന്നു ഞാൻ പുറത്തു ഇടങ്ങിയപ്പോൾ ആണ് പച്ച നിറത്തിൽ ഉള്ള ബോർഡ് വായിച്ചത് അരൂർ . ആലപ്പുഴ എറണാകുളം ബോർഡർ എന്ന് വേണമെങ്കിൽ പറയാം. പണ്ട് ഞാൻ ഇവിടെ വന്നിട്ടുണ്ട് ഇവിടുത്തെ മഴവിൽ മനോരമ ഓഫീസിൽ. അടുത്തുള്ള atm ഇൽ കയറി കാർഡ് ഇട്ടു ഭാഗ്യം അത് വർക്കിങ് ആണ് pin ഓർമ ഉണ്ട് . ആകെ ഉള്ള ബാലൻസ് ഇരുപതിനായിരം രൂപ എന്തോ ആണ് എന്നറിയാം. ഞാൻ കഷ്ടപെട്ട് സമ്പാദിച്ച പൈസ ടുഷൻ എടുത്തും മല്‍സ പരിക്ഷ ജയിച്ചും ഉണ്ടാക്കിയ പൈസ, ഇതിൽ ആര്യേ ച്ചിയെ തോൽപ്പിച്ചു നേടിയ ആയിരം രൂപയും ഉണ്ട്. ഒക്കെ എന്റെ ആവശ്യങ്ങൾ ഞാൻ ഓരോന്ന് കണക്കു കൂട്ടി. ഫൈനൽ ഇയർ പുസ്തകം മേടിക്കണം, ഇടാൻ കുറച്ചു തുണി മേടിക്കണം. അമ്മ വരുമ്പോൾ അമ്മക്ക് എന്തങ്കിലും മേടിക്കണം അല്ലെ അത് അമ്മ വന്നിട്ടാകട്ടെ.
ഞാൻ ആദ്യം എനിക്ക് വേണുന്ന പുസ്തകങ്ങൾ ഒക്കെ മേടിച്ചു. അമ്മയോട് നേരത്തെ വിളിച്ചപ്പോൾ എന്റെപുസ്തകങ്ങൾ ഒക്കെ അവിടെ ഉണ്ടോന്ന് ചോദിച്ചിരുന്നു . ഒന്നും ഇനി ഉപയോഗം ഇല്ലെന്ന് പറഞ്ഞു ഭദ്രൻ എടുത്തു കളഞ്ഞു എന്ന് അമ്മ പറഞ്ഞു. ചിലപ്പോൾ ഞാൻ ഇനി ഒരിക്കലും എഴുന്നേക്കില്ലേന്ന് കരുതികാണും. ഭദ്രൻ അപ്പോഴേക്കും ഒരു ദുഷ്ടകഥാപാത്രം ആയി എന്റെ മനസ്സിൽ സ്ഥാനം പിടിച്ചിരുന്നു. എന്നോട് എന്താകും ഭദ്രന് ഇത്രയും ദേഷ്യം ഞാൻ ആര്യേച്ചിയെ ഇഷ്ടപെട്ടത് ഭദ്രൻ അറിഞ്ഞിരിക്കുമോ? ആ… അതിൽ എന്താ തെറ്റ് എന്റെ മുറപ്പെണ്ണ് അരുന്നില്ലേ , അമ്മാവന്‍ പോലും എനിക്ക് സപ്പോര്‍ട്ട് ആരുന്നു, ഇനി നേരിൽ കണ്ടാൽ തല്ലുമോ? ആ…. ഉള്ളിൽ എവിടേയോ ഒരു പേടി തലപൊക്കി.