ദേവാദി 6 ❤😍 [അർജുൻ അർച്ചന]

Posted by

ഞാൻ….. അവളെ മറന്നെന്നു പലപ്പോഴും പല ആവർത്തി ഞാൻ തന്നെ പറഞ്ഞു നടന്നു എങ്കിലും ഉള്ളിൽ അവൾ മാത്രമായിരുന്നു….. അവളൊഴികെ മറ്റെല്ലാം ഞാൻ മറന്നു എന്നു പറയുന്നതാണ് ശരി ….

പക്ഷെ ഇത്തവണ ആദി എന്ന ആരതി അവളുടെ കഥ അത്രയും പോന്നതല്ലല്ലോ എന്റേതെന്നു ഓർത്തപ്പോൾ എല്ലാം മണ്ടത്തരങ്ങൾ ആയിരുന്നുവെന്നു തോന്നി എനിക്ക്…. അവൾക്കു വേണ്ടി മാത്രം ഞാൻ നഷ്ടപ്പെടുത്തിയ എന്റെ സന്തോഷങ്ങൾ അതൊക്കെയും ഓർത്തപ്പോൾ എനിക്ക് വല്ലാത്ത നിരാശ തോന്നിയിരുന്നു….. അതുകൊണ്ട് തന്നെ വളരെ പെട്ടന്ന് ഋതുവെന്ന എന്റെ പകുതി മുറിഞ്ഞ പ്രണയത്തെ ചെറായി കടപ്പുറത്ത് പൂർണമായും ഉപേക്ഷിച്ചായിരുന്നു എന്റെ ഇങ്ങോട്ടേക്കുള്ള വരവ് തന്നെ……..

ഇതൊക്കെയും ചിന്തിച്ചു കൂട്ടവേയാണ് ഋതുവിന്റെ കോൾ എന്റെ മൊബൈലിലേക്ക് വരുന്നത്……
അൽപനേരം ഒന്നു ശങ്കിച്ചു എങ്കിലും ഞാനത് എടുക്കാൻ തന്നെ തീരുമാനിച്ചു…… അവൾക്ക് ചോദിക്കാനുള്ളത് കേൾക്കണമല്ലോ…….

” ഹലോ ”

” ഹലോ ”

” ദേവ് ”

” മ്മ് ന്താ….. ”

ഞാൻ അവളെ തിരിച്ചറിഞ്ഞു എന്ന് മനസിലായികാണണം അവൾ നേരെ കാര്യം എടുത്തിട്ടു……

” ആരതി ടീച്ചർ എന്തിനാണ് നിന്റെ ഫോട്ടോ സ്റ്റാറ്റസ്
ഇട്ടേക്കുന്നത്…… നിങ്ങൾ തമ്മിൽ എന്താണ് ബന്ധം. ”

” അത് അറിഞ്ഞിട്ട് നിനക്കെന്തിനാ ”

” അ…… അത്….. അത് പിന്നെ പിള്ളേരൊക്കെ എന്നോട് ചോദിക്കുന്നു……”

” നിന്നോട് എന്തിനാണ് ചോദിക്കുന്നത്…… ചോദിക്കേണ്ടത് ടീ….. ആദിയോട് അല്ലേ….. ”

” ആദിയോ..”

” അതെ ആരതി ആദി……. അതിനി വിളിക്കാൻ നിന്നോട് ചോദിക്കേണ്ട ആവശ്യമില്ലല്ലോ….. “.

” അത് പിന്നെ നീയും ഞാനും നല്ല കൂട്ടായത് കൊണ്ട് പിള്ളേരൊക്കെ എന്നോട് ചോദിക്കുന്നു “

Leave a Reply

Your email address will not be published. Required fields are marked *