അഭി മുഖം നല്ല പോലെ കഴുകി..മോനെ മടിയിൽ ഇരുത്തി…
അമ്മ – അവള് വന്നില്ലേ..
അഭി – ഇല്ലാ..കുറച്ച് നേരം അവിടേ ഇരുന്നോട്ടെ..
അമ്മ – എന്താ മോനെ മുഖത്ത് എന്ത് പറ്റി.. ചുവന്ന് കിടക്കുന്നു..
അഭി – അത് അത് ..എന്തോ കടിച്ചപോൾ അടിച്ചത് ആണ്..പിന്നെ അവിടേ ചൊറിഞ്ഞു ചുവന്നു…
അനു ഒന്ന് തല താഴ്ത്തി കിടന്നു..പെട്ടന്ന് അഭിയുടെ മുഖം അവളുടെ മനസ്സിൽ തെളിഞ്ഞു..
ചെയ്ത തെറ്റ് ആലോചിച്ച് അവൾക്ക് സഹിക്കാൻ കഴിഞ്ഞില്ല..
അവള് തല്ലി ചീത്ത പറഞ്ഞു പാവം അഭി കരഞ്ഞു കൊണ്ട് പോയത് അവളുടെ മനസ്സിൽ വല്ലാതെ ദുഃഖത്തിൽ ആക്കി…
അനു മുഖം കഴുകി അവരുടെ അടുത്തേക്ക് വന്നത് കണ്ട് അഭി എന്തോ പറഞ്ഞു എഴുനേറ്റു പോയി..
അഭി അവളുടെ അരികിൽ നിന്ന് മാറി നടന്നു..അഭി അവളെ നോക്കാനും നിന്നില്ല…
.തിരിച്ചു കാറിൽ മുന്നിൽ ഇരുന്ന അനു ഗിയറിൽ അവൻ്റെ കയ്യിൽ പിടിച്ച് അവനെ നോക്കി..
അവൻ നോക്കിയില്ല..കൈ എടുത്ത് മാറ്റി..