അനു എൻ്റെ ദേവത 8 [Kuttan]

Posted by

 

അഭി – നീ അത് വിട്..എല്ലാം അവസാനിപ്പിച്ചത് അല്ലേ..പിന്നെ എന്താ .

 

അനു ഒന്നും മിണ്ടിയില്ല…

 

അഭി – നീ ഇവിടേ ഇരിക്കാതെ വാ..അച്ഛനും അമ്മയും അവിടേ കാത്തിരിക്കുന്നു..

 

അനു എന്തോ മനസ്സിൽ ആലോചിച്ചു ദേഷ്യത്തിൽ ഇരുന്നു..

 

അഭി – നീ വാ…അല്ലേൽ എന്തേലും പറ..

 

അനുവിൻ്റെ കയ്യ് വലിച്ച് പൊക്കി ഉയർത്തി..

 

അഭി അവളെ തോളിൽ കൈ ഇട്ടു..

 

അനു – വിട് ഞാൻ ഇവിടേ ഇരിക്കട്ടെ..

 

അഭി – അങ്ങനെ നീ ഇരിക്കണ്ട..വാ

 

അഭി അവളെ വലിച്ച് പിടിച്ചപ്പോൾ എന്തൊക്കെയോ ഉള്ള ദേഷ്യം സഹിക്കാൻ വയ്യാതെ അഭിയുടെ മുഖത്ത് അവള് ശക്തിയിൽ അടിച്ചു.. അഭിക്ക് നല്ല പോലെ വേദനിച്ചു..മുഖത്ത് വിരൽ പാട് കാണാം..

 

അനു – ഒന്ന് പോയി തരുമോ.. ഇവിടേ ഒന്ന് സമാധാനത്തോടെ ഇരിക്കാം എന്ന് വിചാരിച്ചാൽ സമ്മതിക്കില്ല..അവിടെയും വന്നു ശല്ല്യം ചെയ്യും..ഒന്ന് പോയി തരുമോ…പ്ലീസ്..

അവള് കൈ കൂപ്പി

 

അത് കൂടെ ആയപ്പോൾ അഭി കണ്ണിൽ വെള്ളം നിറച്ച് നടന്നു പോയി..

.

അനു അവിടേ ഇരുന്നു എന്തോ ആലോചിച്ചു..

Leave a Reply

Your email address will not be published. Required fields are marked *