കഴിക്കണം…നിന്നെക്കാൾ 2 വയസ്സ് കൂടുതൽ ആണ്..എന്നാലും നമ്മുക്ക് പഴയത് പോലെ ഇവിടേ സന്തോഷിച്ചു ജീവിക്കാം…
അമ്മ ക്ക് വയ്യ ഇനി….
വിനു എല്ലാം കേട്ട് ആകെ ഷോക്ക് ആയി പോയി..
ഒന്നും മിണ്ടാതെ അവൻ മുറിയിൽ പോയി കുറെ ആലോചിച്ചു…
ആദ്യം ഒക്കെ മനസ്സ് അവനോട് വേണ്ട വേണ്ട എന്ന് പറഞ്ഞു ..ഒടുവിൽ അവനു തോന്നി…ഇതാവും നല്ലത്..ഇനി ഉള്ള ജീവിതം അങ്ങനെ ആവാം എന്ന് ഉറപ്പിച്ചു…അവൻ എല്ലാവരോടും സമ്മതം മൂളി..
നാട്ടിൽ വിവരം അറിയിച്ചു..വിനുവിൻ്റെ മാനസിക അവസ്ഥയിൽ തന്നെ ആയിരുന്നു അമ്മുവും…ഒടുവിൽ മകൻ്റെ ഭാവിക്ക് വേണ്ടി എല്ലാം മറന്ന് വിനുവിന് സ്വന്തം ആകാൻ അവളും തീരുമാനിച്ചു…
അമ്മുവും അവളുടെ അച്ഛനും അമ്മയും ഊട്ടി യില് എത്തി…
നാളെ അമ്മുവും വിനുവും തമ്മിൽ ഉള്ള വിവാഹം ആണ്..ചെറിയ രീതിയിൽ മാത്രം…അതിനു വേണ്ടി വീട് ഒരുങ്ങി…എല്ലാവരും…
അമ്മുവും വിനുവും സംസാരിക്കാൻ കുറെ നോക്കി..ഒടുവിൽ അവർക്ക് അവസരം കിട്ടി
.
അമ്മു – വിനു നീ നല്ല പോലെ ആലോചിച്ചിട്ട് ആണോ..എനിക്ക് വേണ്ടി നീ എന്തിനാ ഭാവി കളയുന്നെ..നല്ല കുട്ടിയെ നിനക്ക് കിട്ടുമല്ലോ…
വിനു – നമ്മൾക്ക് രണ്ട് പേർക്കും എല്ലാം അറിയാലോ…ഇത് വരെ ഉള്ളത് നമ്മൾ മറന്നു പുതിയ ഒരു ജീവിതം തുടങ്ങുന്നു..വിഷമിച്ചു ഇരുന്നാൽ അതെ ഉണ്ടാവൂ..നമ്മുക്ക് ഇനി സന്തോഷം ഉള്ള നാളുകൾ ആവട്ടെ…
ഇത് പറഞ്ഞു അമ്മു അവനെ കെട്ടിപിടിച്ചു കരഞ്ഞു…
അവർ നാളേക്ക് വേണ്ടി കാത്തിരുന്നു..