എന്റെ സ്വന്തം ദേവൂട്ടി 8 [Trollan]

Posted by

അല്ലേലും വീട്ടിൽ ചോറ് ആയി കഴിഞ്ഞാൽ ഉച്ച വരെ കഞ്ഞിവെള്ളം ആണ് അമ്മ തരുള്ളൂ. അല്ലാതെ വെള്ളം ഒന്നും ഉണ്ടാക്കില്ല.

അമ്മ അവളുടെ ഒപ്പം സോഭയിൽ ഇരുന്നു. അച്ഛനും അടുത്ത് കിടന്ന സെറ്റിയിൽ ഇരുന്നു.

അമ്മ ദേവികയോട് ചോദിച്ചു.

“മോളെ.

മോളുടെ വീട്ടുകാർ അറിഞ്ഞോ മോൾ ഇവന്റെ കൂടെ പോന്ന കാര്യം.”

അവൾ ഒന്നും മിണ്ടില്ല. എന്റെ നേരെ നോക്കി.

അമ്മ തന്നെ തുടർന്നു.

“എന്തായാലും ഇനി ആര് എന്ത് പ്രശ്നതിന് വന്നാലും ഞാൻ ഉണ്ട്‌ നിങ്ങളുടെ കൂടെ.

എന്നാലും എന്റെ മോന് ഇവളെ കൊണ്ട് വന്നാലോ. ഞാൻ കഷ്ടപെടേണ്ടി വരും എന്ന് പറഞ്ഞു കൊണ്ട് ഇരികുമ്പോൾ അല്ലെ നിങ്ങൾ ഇങ് എത്തിയത്.”

“അത്‌ പിന്നെ ഓരോന്നിനും ഒരേ ടൈം ഇല്ലേ അമ്മേ.”

എന്ന് ഞാൻ ചുമ്മാ ഇടക്ക് കയറി സംസാരിച്ചു.

“എടാ അപ്പൊ നിങ്ങൾ എപ്പോ കെട്ടി രാവിലെ വന്നിട്ട് ആണോ. താലി ഒക്കെ.”

“അതൊക്കെ കെട്ടിട്ട് ഇപ്പൊ മൂന്നു വർഷം ആകാൻ പോകുന്നു അമ്മേ.”

എന്ന് പറഞ്ഞു ഞാൻ പതുകെ മുറിയെല്ക് പോകാൻ നോക്കിയപ്പോൾ അമ്മ എന്നെ കയോടെ പോക്കി അവളുടെ അടുത്ത് കൊണ്ട് പോയി ഇരുത്തി.

“എന്ത്?”

“ഒരു ദുർബല നിമിഷത്തിൽ എനിക്ക് ഇവളെ കെട്ടേണ്ടി വന്നു. അല്ലാ നാട്ടുകാർ എല്ലാവരും കൂടി എന്നെ കൊണ്ട് കെട്ടിച്ചു.”

“എപ്പോ?”

“പണ്ട് പാതിരാത്രി ഒരു ട്രിപ്പ്‌ പോകുവാ എന്ന് പറഞ്ഞു കാറിൽ ഞാൻ പോയിലെ അന്ന് കൂട്ടുകാർ ഇല്ലായിരുന്നു. ഞാൻ ഒറ്റക്ക് ആയിരുന്നു. അതും ഇവൾ കോളേജിൽ വരാത്തത് എന്ത് കൊണ്ട് എന്ന് അറിയാൻ വേണ്ടി കാവ്യാ പറഞ്ഞു വിട്ടത് ആണ് അവിടെ ചെന്നപ്പോൾ ഇവൾ എന്റെ കൂടെ ഇങ് പോന്നു. നാട്ടുകാർ എല്ലാവരും കൂടി ദേ ഈ കഴുത്തിൽ ഒരു താലിയും ഇടിച്ചു ആണ് വിട്ടേ.പിന്നെ ഞാൻ ഇവളെ നോക്കില്ല. പ്രളയ സമയം കമ്പിൽ നിന്ന് ഇങ്ങോട്ട് കൊണ്ട് വന്നു. അമ്മ അറിയാതെ അമ്മയുടെ മരുമകൾ ആയി ഇവിടെ കുറച്ച് നാൾ താമസിച്ചു.

Leave a Reply

Your email address will not be published. Required fields are marked *