അമ്മക്ക് വേണ്ടി ഒരു മരുമകളെ.”
അമ്മ ദേവികയോട് സത്യം ആണെന്ന് ചോദിച്ചപ്പോൾ അവൾ തല ആട്ടി കൊണ്ട് എന്റെ കൈയിൽ മുറുകെ പിടിച്ചു ചേർന്ന് നിന്നു.
അമ്മക്ക് സന്തോഷം കൊണ്ട് എന്ത് ചെയ്യണം എന്ന് പോലും അറിയാതെ ഒരു താപ്പൽ ആയി. കാരണം ഞാൻ ഇങ്ങനെ ഒറ്റ അടിക് ഇവളെ കൊണ്ട് വരും എന്ന് എന്റെ അമ്മ ഒരിക്കലും കരുതി കാണില്ല എന്ന് എനിക്ക് അറിയാം.
അപ്പൊ തന്നെ അച്ഛൻ ഇടപെട്ടു.
“എടി നീ അവിടെ നില്കാതെ അവൾക് വിളക്ക് കൊടുത്തു വീട്ടിലേക് കയറ്റാടി.”
എന്നാ ഒരു ഡയലോഗ് അച്ഛന്റെ അടുത്ത് നിന്ന് വന്നതോടെ എനിക്ക് സന്തോഷം ആയി. ദേവികക്കും അവളുടെ ഭയം ഒക്കെ മാറി പോയി ആ ഒറ്റ ഡയലോഗിൽ.
ഇനി ഇപ്പൊ കയറ്റാൻ വിസമ്മതിച്ചാൽ അവസാന അടവ് ആയി അച്ഛന്റെ കാലിലേക് വീഴാൻ ആയിരുന്നു അവൾ എന്നോട് പറഞ്ഞെ. പക്ഷേ വീട്ടിലെ ഭരണം അമ്മക്ക് ആണ്. അമ്മ എന്ത് പറഞ്ഞാലും അച്ഛൻ അനുസരിക്കും അതുപോലെ തന്നെ അച്ഛന്റെ യും രണ്ടു പേർക്കുംഅങ്ങോട്ടും ഇങ്ങോട്ടും വിയോയിപ്പ് ആണേൽ നർകെടുപ്പ് ആണ്. പക്ഷേ അവിടെ പ്രശ്നം ഉണ്ട് അച്ഛൻ ആണേൽ നർക് വിണെങ്കിൽ ഒരു രാത്രി മതി മറു കണ്ടം ചാടൻ അതാണ് അമ്മയുടെ പവർ.
അപ്പോഴേക്കും അമ്മ ഒരു നിലവിളക്ക് ആയി വന്നു ദേവികയുടെ കൈയിൽ കൊടുത്തിട്ട്.
“മോളെ വിളക്ക് കെടാതെ വലത്തെ കാൽ വെച്ച് അകത്തേക്കു വാ.”
അവൾ അമ്മയുടെ കൈയിൽ നിന്ന് വിളക്ക് വാങ്ങി വലതു കാൽ വെച്ച് എന്റെ വീട്ടിൽ രണ്ടാമത് കയറി.
ഉള്ളിൽ കൊണ്ട് പോയി വിളക് വെക്കുന്നോടത് കൊണ്ട് വെച്ച്. പിന്നെ അവളെ സോഭയിൽ ഇരുത്തി അമ്മ പോയി ഉപ്പ് ഇട്ടാ കഞ്ഞിവെള്ളം കൊണ്ട് വന്നു എനിക്കും അവൾക്കും തന്നു.
ദേവിക വേഗം കുടിച് തീർത്തു. ഇനിയും വേണോ എന്ന് അമ്മ ചോദിച്ചപ്പോൾ വേണ്ടാ എന്ന് പറഞ്ഞു സോഭയിൽ ഇരുന്നു എന്നെ നോക്കി ഞാൻ അച്ഛന്റെ ഒപോസിറ്റ് സെറ്റിയിൽ ചാരി നിന്ന് കൊണ്ട് കഞ്ഞിവെള്ളം കുടിച്ചു.