എന്റെ സ്വന്തം ദേവൂട്ടി 8 [Trollan]

Posted by

ഞാൻ അവളുടെ തുണി ഒക്കെ ഉള്ള ബാഗ് എടുത്തു ബൈക്കിന്റെ ഫ്രണ്ടിൽ വെച്ച്. എന്നിട്ട് അവളെയും കയറ്റി. അവൾ ആണേൽ സൈഡിലേക് തിരിഞ്ഞു ഇരുന്നു എന്റെ തോളിൽ കൈ വെച്ച്.

“പോകാം ”

ഞാൻ ബൈക്ക് വീട്ടിലേക് വീട്ടു.

എനിക്കും കുറച്ച് ടെൻഷൻ ഉണ്ട്‌. എന്തായാലും വരുന്നത് വരുന്നോടത് വെച്ച് കാണാം എന്ന് വെച്ച് വീട്ടിലേക് വിട്ട്. പോകുന്ന വഴി ഞാൻ ദേവികയോട് ചോദിച്ചു.

“പേടി ഉണ്ടോ.”

“അവൾ ഉണ്ട്‌ എന്ന് പറയാം.”

“ഏട്ടനോ?”

“എനിക്കും ഉണ്ടാടി.”

പിന്നെ ഞങ്ങൾ ഒന്നും മിണ്ടില്ല.

 

 

അങ്ങനെ വീടിന്റെ ഗൈറ്റ് കടന്നു. നോകുമ്പോൾ അമ്മ അമ്മയുടെ ഏതോ തുണി തുന്നുകയും അച്ഛൻ ആണേൽ ചാരു കസേരയിൽ ഇരുന്നു അമ്മയോട് എന്തൊ പറഞ്ഞു കൊണ്ട് ഇരിക്കുന്നു.

അപ്പോഴാണ് എന്റെ ബൈക്ക് ഗൈറ്റ് കടന്നു വരുന്നേ അമ്മയുടെയും അച്ഛന്റെ യും കണ്ണിൽ പതിയുന്നെ. കൂടെ ബൈക്കിന്റെ പുറകിൽ ഒരു പെണ്ണിനെ കൂടി കണ്ടപ്പോൾ അമ്മ ചെയ്തു കൊണ്ട് ഇരുന്ന കർത്തവ്യം ഒക്കെ അവിടെ വെച്ച് എഴുന്നേറ്റു.അച്ഛനും അതിന്റ ഒപ്പം തന്നെ എഴുന്നേറ്റു.

 

ഞാൻ ബൈക്ക് മുറ്റത്തു കയറ്റി നിർത്തി. അമ്മ ആണേൽ ആശ്ചര്യത്തോടെ നോക്കി നിന്ന്.

വേറെ ഒന്നും കണ്ടല്ല. അമ്മ ആഗ്രഹിച്ച മരുമോൾ സിന്ദൂരം ചാർത്തി കഴുത്തിൽ ഒരു താലി മാലയും അണിഞ്ഞു കസവു സെറ്റ് സാരിയിൽ എന്റെ ബൈക്കിന്റെ പുറകിൽ നിന്ന് പേടിച്ചു പതുങ്ങി ഇറങ്ങുന്നു.

ഞാനും ഇറങ്ങി അവളുടെ ബാഗും എടുത്തു കൊണ്ട് അവൾ ആണേൽ എന്റെ പുറകിൽ പതുങ്ങാൻ തുടങ്ങി അമ്മയെ ഫേസ് ചെയ്യാൻ കഴിയാതെ.

അമ്മ എന്നോട് ചോദിക്കാതെ ആദ്യ ചോദ്യം തന്നെ ദേവികയോട് തന്നെ ചോദിച്ചു.

“എന്താ ദേവിക മോളെ.

ഇവന്റെ കൂടെ ഇങ്ങോട്ട്!!”

അതിനുള്ള മറുപടി അവൾ അല്ലാ പറയേണ്ടത് എന്ന് അറിഞ്ഞു കൊണ്ട് ഞാൻ പറഞ്ഞു.

“അത് പിന്നെ അമ്മേ.

ടൂർ പോയിട്ട് അമ്മക്ക് ഒന്നും കൊണ്ട് വന്നില്ലേ എന്ന് ചോദിച്ചില്ലേ.

ഇത്‌ ആണ് അമ്മേ ഞാൻ കൊണ്ട് വന്നാത്.

Leave a Reply

Your email address will not be published. Required fields are marked *