എന്റെ സ്വന്തം ദേവൂട്ടി 8 [Trollan]

Posted by

എന്ന് പറഞ്ഞു ചിരിച്ചു കൊണ്ട് അവൾ അടുക്കളയിലേക്ക് വിട്ടു.

ഞാൻ കാവ്യാ വിളിച്ചു ഇന്ന് കോളേജിൽ വരില്ല എന്നും. അവളോട് ക്ലാസ്സിൽ ഞങ്ങളുടെ സസ്പെൻസ് പറഞ്ഞോളൻ പറഞ്ഞപ്പോൾ നിങ്ങളുടെ മുന്നിൽ എനിക്ക് പറയാൻ ആണ് ഇഷ്ടം എന്ന് പറഞ്ഞു അവൾ ചിരിച്ചു.

പിന്നെ ബ്രേക് ഫാസ്റ്റ് കഴിക്കാൻ ചേന്നു. ഞങ്ങൾ എല്ലാവരും ഒരുമിച്ച് ഇരുന്നു കഴിച്ചു. പിന്നെ ഇച്ചിരി നേരം കഴിഞ്ഞപ്പോൾ ഷോറുന്ന് വണ്ടി കൊണ്ട് തന്നു. അമ്മ കീ മേടിച്ചു എനിക്ക് തരും എന്ന് കരുതിയ എനിക്ക് തെറ്റി അമ്മ ദേവിക മോളുടെ കൈയിലേക് കൊടുത്തിട്ട്.

“മോളെ ഇത്‌ ഇനി നിങ്ങൾക് ഉള്ളതാ.”

അവൾ കീ എന്റെ കൈയിലേക് തന്നു.

ഞങ്ങൾക് എല്ലാവർക്കും വണ്ടി ഇഷ്ടപ്പെട്ടു. ഞങ്ങൾ എല്ലാവരും കയറി ഇരുന്നു ഒന്ന് ചുമ്മാ റൗണ്ട് അടിച്ചു. വണ്ടി കാർപോർച്ചിൽ കയറ്റി ഇട്ടു.

ദേവികക് ഇത്രയും വില കൂടിയ വണ്ടിയിൽ ഇരികുമ്പോൾ എന്തൊ പോലെ ആണ്.

പാവം ഇത് വരെ ഒരു ആഡാമ്പരം ആയി ജീവിച്ചിട്ട് ഇല്ലാ. പലപ്പോഴും ഞാൻ അവളെ കൊണ്ട് പർച്ചേസ് ന് പോകുമ്പോൾ വില കുറഞ്ഞതെ അവൾ എടുക്കാൻ നോക്കു. അത് അവളുടെ കഴിഞ്ഞു പോയ കാലത്തു നിന്ന് പഠിച്ചത് ആകും. അത് ഒക്കെ മൊത്തം മാറ്റി എടുത്തു സെറ്റ് ആകണം.

ഉച്ച ആയതോടെ അമ്മയുടെയും അച്ഛന്റെയും അതായത് സ്വന്തകർ ഓരോന്ന് എത്തി തുടങ്ങി. അവർക്ക് ഒക്കെ ദേവികയെ ശെരിക്കും ഇഷ്ടപ്പെട്ടു.

വകയിൽ ഒരുപാട് അനിയത്തിമാർ ഉള്ളത് ആണ് എനിക്ക്. അവർക്ക് ഒക്കെ ദേവിക ചേച്ചിയെ ഒരുപാട് ഇഷ്ടപ്പെട്ടു. മൂത്ത ഒരു ചേച്ചി നീ എങ്ങനെ ഇവളെ വളച്ചു എന്നൊക്കെ ആയി. അവർക്ക് ഒക്കെ ദേവികയുടെ ആ നിഷ്കളങ്ക മുഖവും സൗന്ദര്യം ഒക്കെ കണ്ടതോടെ അവർക്ക് ഇഷ്ടപ്പെട്ടു. വിട്ടുകാരെ ഒക്കെ ചോദിച്ചപ്പോൾ അതിനുള്ള ഉത്തരം ഒക്കെ അമ്മ ആയിരുന്നു പറഞ്ഞെ. അങ്ങനെ രാത്രി ആയതോടെ എല്ലാവരും മടങ്ങി. അവർ പോയി കഴിഞ്ഞതോടെ ദേവികയെ പിടിച്ചു കൊണ്ട് വന്നു അമ്മ ഉപ്പ് ഒക്കെ ഉഴിഞ്ഞു അടുപ്പിൽ ഇടുന്നത് ഞാൻ കണ്ടു.

Leave a Reply

Your email address will not be published. Required fields are marked *