എന്റെ സ്വന്തം ദേവൂട്ടി 8 [Trollan]

Posted by

“ഉം. അമ്മയാ ഏട്ടനെ കുത്തി പോകാൻ എന്നെ ഇങ്ങോട്ട് വിട്ടത്.

ഇല്ലേ അവൻ എട്ടര വരെ കിടന്നു ഉറങ്ങും എന്ന് പറഞ്ഞു.”

“ദേവൂട്ടി……

നിനക്ക് 5:30കോ 4:30കോ എപ്പോ വേണേലും എഴുന്നേറ്റോ. പക്ഷേ അമ്മയുടെ വാക്കും കേട്ട് എന്നെ എഴുന്നേൽപ്പിക്കാൻ വരരുത്. ഈ പാവം കുറച്ച് നേരം കൂടി ഉറങ്ങിക്കോട്ടെ.”

“ഉം. എന്നാൽ ഒരു അരമണിക്കൂർ കൂടി തരാം. എന്നിട്ട് ഏട്ടൻ എഴുന്നേറ്റില്ലേ ദേവൂട്ടി പിണങ്ങും കേട്ടോ.”

“താങ്ക്സ് ദേവൂട്ടി.”

ഞാൻ പുതപ്പ് മുടി വീണ്ടും കിടന്നു.

പക്ഷേ 7മണിക്ക് എഴുന്നേക്കാൻ മറന്നു പോയി. കണ്ണ് തുറന്നു നോക്കിയപ്പോൾ ഒരു ബക്കറ്റ് വെള്ളം ആയി നിൽക്കുന്ന ദേവികയെ ആണ് ഞാൻ കണ്ടേ. പിന്നെ ഒന്നും നോക്കില്ല ചാടി എഴുന്നേറ്റു ടോയ്‌ലറ്റില്ലേക് ഓടി. ഒപ്പം അവൾ കൈയിൽ പിടിച്ചു കൊണ്ട് ഇരുന്ന ബാക്കറ്റ്ഉം വെള്ളവും ആയി.

ദേവികയെ ശെരിക്കും അറിയാവുന്നത് കൊണ്ട് ആണ്.

ഫ്രഷ് ആയി പുറത്തേക് ഇറങ്ങിയപ്പോൾ ചിരിച്ചു കൊണ്ട് ബെഡിൽ ഇരിക്കുന്ന ദേവികയെ ആണ് കണ്ടേ.

“അമ്മയുടെ ഓഡർ ആയിരുന്നു. എഴുന്നേറ്റില്ലേ വെള്ളം കോരി ഒഴിക്കാൻ.”

“ഞാൻ ചിരിച്ചിട്ട് അവളെയും കെട്ടിപിടിച്ചു ബെഡിലേക് കിടന്നു.”

“വിട് ഏട്ടാ….

അമ്മ വിളിക്കും.”

“ഇന്ന് ഈ വീട്ടിൽ പുതിയ ഒരു ആൾ കൂടി വരാൻ പോകുവാ.”

അവൾ അശ്ചര്യത്തോടെ എന്നോട് ചോദിച്ചു.

“ആര്?”

“നമുക്ക് സഞ്ചരിക്കാൻ ഒരു പുതിയ കാർ.

ഇന്നലെ അച്ഛൻ പറഞ്ഞതാ. നിന്നോട് ഇന്നലെ പറയാൻ ഞാൻ അങ്ങ് മറന്നു പോയി.”

“അമ്മ എന്നോട് പറഞ്ഞിരുന്നല്ലോ ഏട്ടാ ”

എന്ന് പറഞ്ഞു ചിരിച്ചു.

അപ്പോഴേക്കും അടുക്കളയിൽ നിന്ന് അമ്മ.

“ദേവൂ……..”

“ആ…. അമ്മേ.. ദേ വരുന്നു.

മാറി നിൽക്കടാ…”

എന്ന് പറഞ്ഞു എന്നെ തള്ളി മാറ്റി എഴുന്നേറ്റു.

“നിനക്ക് ഇപ്പൊ ദേവൂ എന്ന് പേര് വന്നോ?”

അവൾ ഡോറിന്റെ അടുത്ത് നിന്ന്.

“ഇഷ്ടം ഉള്ളവർക്ക് എന്നെ എങ്ങനെ വിളിച്ചാലും ഞാൻ കേൾക്കും.

അമ്മയുടെ ദേവൂ.

ഹരി ഏട്ടന്റെ ദേവൂട്ടി.

എനിക്ക് ഇഷ്ടം ഏട്ടന്റെ ദേവൂട്ടി ആകാൻ ആണ്.”

Leave a Reply

Your email address will not be published. Required fields are marked *