എന്റെ സ്വന്തം ദേവൂട്ടി 8 [Trollan]

Posted by

“കാശ് കൂടിയത് വാങ്ങാനായിരുന്നോ?”

“കാശ് കുമിഞ്ഞു കൂടുന്നതും വലിയ പ്രശ്നം ആടാ. അത് പല പ്രശ്നങ്ങൾ ഉണ്ടാക്കും.”

“ഉം.”

പിന്നെ അച്ഛൻ കിടക്കാൻ പോയി. ഞാൻ എന്റെ ഫോണും കുത്തി എന്റെ മുറിയിൽ കിടന്നു.

അച്ഛൻ പറഞ്ഞതിലും കാര്യം ഉണ്ട് എന്ന് മനസിലായി. വേറെ ഒന്നും അല്ലാ റബ്ബർ തൊട്ടത്തിലെ മരങ്ങൾ കൊടുത്തോടെ വലിയ എമൗണ്ട് കൈയിൽ വന്നിട്ട് ഉണ്ട്. അത്‌ തീർത്തു ഒരു ബാലൻസിങ്ൽ ആക്കണം അതാണ് പുതിയ വണ്ടി വാങ്ങിയതും. ഒന്നാമത് തന്നെ മൂന്നു തലമുറക് ജീവിക്കാൻ ഉള്ളത് അപ്പൻ ഉണ്ടാക്കി കഴിഞ്ഞിരിക്കുന്നു.

അങ്ങനെ ഫോണിൽ ഞാൻ വാട്സ്ആപ്പ് കുത്തികൊണ്ട് ഇരുന്നു.

കുറച്ചു നേരം കഴിഞ്ഞപ്പോൾ.

ദേവൂട്ടി മുറിയുടെ പുറത്ത് നിന്ന് ഡോർ ന്റെ ഇടയിലൂടെ തല ഇട്ട്.

“കയറി വന്നോട്ടെ ഏട്ടാ.?”

എന്നിട്ട് ഒരു പതുങ്ങി ചിരിയും. ഉള്ളിലേക്ക് കയറി വരാൻ തുടങ്ങി.

“ചെടാ ചോദിക്കേണ്ട ആവശ്യം ഉണ്ടോ ദേവൂട്ടി. ഇത് ഇപ്പൊ നിന്റെ കൂടി റൂം അല്ലെ.”

അവൾ എന്നിട്ട് ഉള്ളിൽ കയറി. കൈയിൽ ഉണ്ടായിരുന്ന വെള്ളം മേശപ്പുറത് വെച്ച ശേഷം. മുറിയുടെ കതക് അടച്ചു. കുറ്റി ഇട്ട്.

എന്റെ നേരെ നോക്കി ഒരു ചിരി.

“അതേ ദേവൂട്ടി.”

അവൾ എന്റെ അടുത്ത് വന്നു ശേഷം അവളുടെ ബാഗ് എടുത്തിട്ട് അതിൽ നിന്ന് നൈറ്റ്‌ ഡ്രസ്സ്‌ എടുത്തു. ഞാൻ ഒന്ന് മേൽ കഴുകിട്ട് വരാം എന്ന് പറഞ്ഞു ബാത്‌റൂമിലേക്ക് കയറി. ബാത്ത് അറ്റാച്ഡ് ബെഡ്‌റൂം ആയിരുന്നു എന്റെ റൂം അല്ലാ ഞങ്ങളുടെ റൂം.

ഞാൻ ഫോൺ ഒക്കെ എടുത്തു വെച്ച് അവൾ വരുന്നത് നോക്കി ബെഡിൽ കിടന്നു.

കുറച്ച് നേരം കഴിഞ്ഞപ്പോൾ ദാ വരുന്നു എന്റെ പെണ്ണ് ഹോസ്റ്റലിൽ രാത്രി ഇടുന്ന നൈറ്റ്‌ ഡ്രസ്സ്‌ ഇട്ട് ഒരു ചിരിയും ചിരിച്ചു അവൾ എന്റെ അടുത്ത് ബെഡിൽ കയറി ഇരുന്നു.

“ദേവൂട്ടി….”

“ഉം.”

“ഇന്ന് നമ്മുടെ ആദ്യ രാത്രി ആണ് എന്റെ വീട്ടിൽ എന്റെ ഭാര്യ ആയി നീ കയറിയത്.”

അവൾ എന്റെ കൈയിൽ പിടിച്ച ശേഷം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *